26 ദിവസത്തേക്ക് ഈ 6 രാശിക്കാർക്ക് രാജയോഗം; ലഭിക്കും കിടിലം ആഡംബരയോഗം

Shukra Rashi Parivratan 2023: ശുക്രന്റെ സംക്രമണം വളരെ പ്രധാനമാണ്. എല്ലാ രാശിക്കാരിലും ഇത് നല്ലതും ചീത്തയുമായ സ്വാധീനം ചെലുത്തും. ശുക്ര ഗ്രഹം 2023 ഏപ്രിൽ 6 ന് സ്വന്തം രാശിയായ ഇടവത്തിൽ സംക്രമിക്കും.  ഇത് മെയ് 2 വരെ അദ്ദേഹം ഇവിടെ തുടരും. 

 

Venus Transit 2023: ജ്യോതിഷത്തിൽ ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും സൗന്ദര്യത്തിന്റെയും ഘടകമായിട്ടാണ് ശുക്രനെ കണക്കാക്കുന്നത്. ജാതകത്തിൽ ശുക്രൻ ശുഭകരമായി നിൽക്കുന്നവർക്ക് ശാരീരികവും മാനസികവും സാമ്പത്തികവുമായ സുഖസൗകര്യങ്ങൾ നൽകും.

1 /7

ഗ്രഹങ്ങളുടെ ലോകത്ത് രാശിമാറ്റം ഒരു സാധാരണ കാര്യമാണ്. എന്നാൽ ശുക്രന്റെ സംക്രമണം വളരെ പ്രധാനമാണ്. എല്ലാ രാശിക്കാരിലും ഇത് നല്ലതും ചീത്തയുമായ സ്വാധീനം ചെലുത്തും. ശുക്രൻ 2023 ഏപ്രിൽ 6 ന് സ്വന്തം രാശിയായ ഇടവത്തിൽ സംക്രമിക്കും. മെയ് 2 വരെ ഇവിടെ തുടരും. ഏതൊക്കെ രാശികളിൽ ശുക്രന്റെ സംക്രമണം അത്ഭുതകരമായ ഫലമുണ്ടാക്കുമെന്ന് നോക്കാം.

2 /7

മേടം (Aries): മേട രാശിക്കാർക്ക് ശുക്ര സംക്രമം വളരെ ശുഭകരമായിരിക്കും. ഇത് നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റും. ഈ സമയം നിങ്ങൾക്ക് ശരിയായ തീരുമാനങ്ങൾ എടുക്കാൻ കഴിയും. ജോലി സംബന്ധമായി യാത്ര ചെയ്യേണ്ടി വന്നേക്കാം. ഈ കാലയളവിൽ നിങ്ങൾക്ക് ഒരു സാമ്പത്തിക പ്രതിസന്ധിയും നേരിടേണ്ടി വരില്ല. പ്രണയ ജീവിതത്തിലും ശുക്ര കൃപയാൽ ആനന്ദമുണ്ടാകും.  

3 /7

ഇടവം (Taurus): ശുക്രന്റെ സംക്രമം ഇടവ രാശിക്കാർക്കും പുതിയ അവസരങ്ങൾ നൽകും. എന്നാൽ ഈ കാലയളവിൽ പുതിയ ജോലികൾ ആരംഭിക്കരുത്. ബിസിനസുകാർക്ക് മനസ്സിൽ ആഗ്രഹിച്ച ഫലം ലഭിക്കില്ല. ഈ സംക്രമം നിങ്ങൾക്ക് സമ്മിശ്ര ഫലങ്ങൾ നൽകും. ഒപ്പം സാമ്പത്തിക രംഗത്ത്  വിജയം ലഭിക്കും.  

4 /7

കർക്കടകം (Cancer): കർക്കടക രാശിക്കാർക്ക് നല്ല സമ്പാദ്യം സേവ് ചെയ്യാൻ സാധിക്കും. നിങ്ങളുടെ കഠിനാധ്വാനം വിലമതിക്കപ്പെടും. പുതിയ അവസരങ്ങൾ ലഭ്യമാകും. പുതിയ ബിസിനസ് തുടങ്ങാൻ അവസരം ലഭിക്കും.  

5 /7

കന്നി (Virgo): കന്നി രാശിക്കാർക്ക് ശുക്രന്റെ ഈ സംക്രമണം സുവർണ്ണ നേട്ടങ്ങൾ നൽകും.  ഇവർക്ക് വിദേശത്തേക്ക് പോകാനുള്ള അവസരം ലഭിച്ചേക്കാം. സാമ്പത്തിക പ്രതിസന്ധി നീങ്ങും. ഭാഗ്യത്തിന്റെ പൂർണ പിന്തുണ ലഭിക്കും. പ്രണയം പൂർണ്ണമായും ആസ്വദിക്കാൻ ഈ സമയം കഴിയും.

6 /7

മകരം (Capricorn): ശുക്ര സംക്രമം മകരം രാശിക്കാർക്ക് മികച്ച ഫലങ്ങൾ നൽകും. ഈ സമയം ഇവർക്ക് കരിയറിൽ ഉന്നതങ്ങളിൽ എത്താൻ കഴിയും. ശുക്രസംക്രണം ബിസിനസുകാർക്ക് നല്ല ഫലങ്ങൾ നൽകും. മികച്ച ധനനേട്ടമുണ്ടാകും.  

7 /7

കുംഭം (Aquarius):  കുംഭ രാശിക്കാർക്കും ഈ ശുക്ര സംക്രമണം വളരെ ഭാഗ്യമായിരിക്കും. ജോലിയിൽ നിങ്ങൾക്ക് ധാരാളം അവസരങ്ങൾ ലഭിക്കും. ഭാഗ്യത്തിന്റെ പൂർണ്ണമായി പിന്തുണ ഉണ്ടാകും. സമ്പാദ്യം ഉണ്ടാക്കാൻ സാധിക്കും. ബിസിനസ്സിലും ലാഭം ഉണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola