Kozhikode: ആക്രി വസ്തുക്കള്‍ ശേഖരിക്കാനെത്തി വീടുകളില്‍ മോഷണം നടത്തുന്ന നാടോടി സ്ത്രീകളുടെ സംഘം പോലീസ് പിടിയില്‍. കോഴിക്കോട് Kozhikode) നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ മോഷണം നടത്തി വന്നിരുന്ന ഇവര്‍ പിടിയിലായതോടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വയറ്റില്‍ വളരുന്നത്‌ ആണ്‍കുഞ്ഞോ? ഗര്‍ഭിണിയായ ഭാര്യയുടെ വയര്‍ കത്തിയുപയോഗിച്ച് കീറി ഭര്‍ത്താവ്


ആക്രി വസ്തുക്കള്‍ ശേഖരിക്കാനെന്ന വ്യാജേന വീടുകളിലെത്തുന്ന സംഘം വെള്ളം ചോദിക്കും. ശേഷം സാധനങ്ങള്‍ കവര്‍ച്ച നടത്തി ദൂര സ്ഥലങ്ങളില്‍ എത്തിച്ച് വില്‍പ്പന നടത്തു൦. ഇതാണ് ഇവരുടെ പതിവ്. അമ്പായത്തോട് മിച്ച ഭൂമിയിലെ കോളനിയിലാണ് ഇവരുടെ താമസം. തമിഴ്നാട് സ്വദേശികളായ ശെല്‍വി എന്ന ആശ, രാസാത്തി, ശാന്തി, ചിത്ര, മങ്കമ്മ എന്നിവരെയാണ് പോലീസ് (Kerala police) അറസ്റ്റ് ചെയ്തത്. 


കുടുംബവഴക്കിനിടെ യുവാവ് കുത്തേറ്റ് മരിച്ചു!


കോഴിക്കോട് കോടതി വളപ്പില്‍ സൂക്ഷിച്ചിരുന്ന 800 കിലോ ഇരുമ്പ് കമ്പികള്‍ മോഷണം പോയത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിനിടെയാണ് അഞ്ച് പേരടങ്ങിയ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തത്. അന്വേഷണ ചുമതല ഉണ്ടായിരുന്ന ടൌണ്‍ പോലീസ് ഇന്‍സ്പെകടര്‍ ഉമേഷിന്‌ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.


ആംബുലന്‍സില്‍ ലൈംഗിക അതിക്രമ൦ നേരിട്ട കൊവിഡ് ബാധിത അത്മഹത്യയ്ക്ക് ശ്രമിച്ചു


സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രചരിപ്പിച്ചത് വഴി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഭിക്ഷാടകര്‍ എന്ന വ്യാജേന മോഷണം നടത്തി വന്നിരുന്ന സംഘം കൊല്ല(Kollam)ത്ത് പിടിയിലായതിന് പിന്നാലെയാണ് പുതിയ സംഭവം. മോഷണ സാധനങ്ങളുമായി സംസ്ഥാനം വിടാനുള്ള ശ്രമത്തിനിടെയാണ് ഇവര്‍ പിടിയിലായത്.