കുടുംബവഴക്കിനിടെ യുവാവ് കുത്തേറ്റ് മരിച്ചു!

 സഹൃത്തുക്കളുമായി മദ്യപിച്ച് ഭാര്യാപിതാവിന്റെ വീട്ടിൽ എത്തിയ  ലിജിൻ നിക്കോളാസിനെ വീട്ടിൽ നിന്നും വലിച്ചിറക്കുകയും അദ്ദേഹവുമായി വഴക്കിടുകയും ചെയ്തു.    

Last Updated : Sep 19, 2020, 04:46 PM IST
    • പത്തിലധികം സുഹൃത്തുക്കളുമായിട്ടാണ് ലിജിൻ നിക്കോളാസിനെ കാണാൻ എത്തിയത്.
    • ഇരുവരും തമ്മിൽ വഴക്കിടൽ മൂത്തപ്പോഴാണ് ലിജിന് കുത്തേറ്റത്. ശരീരത്തിൽ ആഴത്തിൽ കുത്തേറ്റ ലിജിൻ സംഭവ സ്ഥലത്ത്തന്നെ കുഴഞ്ഞു വീഴുകയായിരുന്നു.
കുടുംബവഴക്കിനിടെ യുവാവ് കുത്തേറ്റ് മരിച്ചു!

തിരുവനന്തപുരം (Thiruvananthapuram): കുടുംബ വഴക്ക് കത്തികുത്തിൽ അവസാനിച്ചു.  വഴക്കിനിടെ തിരുവനന്തപുരം വെട്ടുകാട് സ്വദേശി ലിജിൻ ആണ് കുത്തേറ്റ് മരണമടഞ്ഞത്.  സംഭവത്തിൽ ലിജിന്റെ ഭാര്യാ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

Also read: ആംബുലന്‍സില്‍ ലൈംഗിക അതിക്രമ൦ നേരിട്ട കൊവിഡ് ബാധിത അത്മഹത്യയ്ക്ക് ശ്രമിച്ചു

സംഭവം നടന്നത് ഇന്നലെ രാത്രിയാണ്.   സഹൃത്തുക്കളുമായി മദ്യപിച്ച് ഭാര്യാപിതാവിന്റെ വീട്ടിൽ എത്തിയ  ലിജിൻ നിക്കോളാസിനെ വീട്ടിൽ നിന്നും വലിച്ചിറക്കുകയും അദ്ദേഹവുമായി വഴക്കിടുകയും ചെയ്തു.   പത്തിലധികം സുഹൃത്തുക്കളുമായിട്ടാണ് ലിജിൻ നിക്കോളാസിനെ കാണാൻ എത്തിയത്.  

Also read: പതിമൂന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; യുവാവ് അറസ്റ്റിൽ..!

ഇരുവരും തമ്മിൽ വഴക്കിടൽ മൂത്തപ്പോഴാണ് ലിജിന് കുത്തേറ്റത്.  ശരീരത്തിൽ ആഴത്തിൽ കുത്തേറ്റ ലിജിൻ സംഭവ സ്ഥലത്ത്തന്നെ കുഴഞ്ഞു വീഴുകയായിരുന്നു.  ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  കൊറോണ പരിശോധനകൾക്ക് ശേഷം മാത്രമേ ലിജിന്റെ മൃതശരീരം ബന്ധുക്കൾക്ക് വിട്ടു നൽകുകയുള്ളൂ.  ഇപ്പോൾ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.  വലിയതുറപോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

More Stories

Trending News