മലപ്പുറം: താനൂർ‌‍ ബോട്ടപകടത്തിൽ വീണ്ടും അറസ്റ്റ്. ബോട്ട് ഡ്രൈവർ ദിനേശൻ പോലീസ് പിടിയിലായി. താനൂരിൽ നിന്ന് തന്നെയാണ് ഇയാൾ പിടിയിലായത്. ബോട്ട് മുങ്ങി അപകടം നടന്നതിന് പിന്നാലെ നീന്തി രക്ഷപ്പെട്ട ദിനേശൻ പിന്നീട് ഒളിവിൽ പോകുകയായിരുന്നു. സ്രാങ്കിന് ലൈസൻസ് ഉണ്ടായിരുന്നില്ലെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. മാനദണ്ഡങ്ങൾ ലംഘിച്ച് ആളുകളെ കുത്തി നിറച്ചതാണ് ബോട്ട് മറിയാൻ കാരണം. ബോട്ടിൽ 37 പേർ ഉണ്ടായിരുന്നു. ബോട്ടിന്റെ ഡെക്കുകളിൽ പോലും ആളുകളെ കുത്തിനിറച്ചുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

 ഇതോടെ ബോട്ടപകടവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായവരുടെ എണ്ണം 5 ആയി. മറ്റൊരു ബോട്ട് ജീവനക്കാരൻ കൂടി ഒളിവിൽ കഴിയുകയാണ്. ഇയാൾക്കായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. ഒളിത്താവളം കണ്ടെത്തിയതായും സൂചനയുണ്ട്. കേസിൽ മൂന്ന് പേർ ഇന്നലെ പിടിയിലായിരുന്നു. ബോട്ടുടമ നാസറിനെ രക്ഷപ്പെടാൻ സഹായിച്ച മൂന്ന് പേരാണ് പിടിയിലായത്. താനൂർ സ്വദേശികളായ സലാം, വാഹിദ്, മുഹമ്മദ് ഷാഫി എന്നിവരെയാണ് പോലീസ് പിടികൂടിയത്.


Also Read: Tanur Boat Accident Update: താനൂർ അപകടം; നാസറിനെ രക്ഷപ്പെടാൻ സഹായിച്ച 3 പേർ പിടിയിൽ, ബോട്ടുടമ റിമാൻഡി


 


അതേസമയം കഴിഞ്ഞ ദിവസം കാസർകോട് നിന്ന് പിടിയിലായ ബോട്ടുമ നാസറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. റിമാൻഡ് ചെയ്ത നാസറിനെ തിരൂർ സബ്ജയിലിലേക്ക് മാറ്റി. പോലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. ബോട്ടുടമയെ ഹാജരാക്കിയ കോടതിക്ക് മുന്നിൽ നാട്ടുകാരുടെ വലിയ പ്രതിഷേധമാണുണ്ടായത്. 


താനൂർ ബോട്ട് ദുരന്തം നടന്ന സ്ഥലം ഇന്ന് മനുഷ്യാവകാശ കമ്മീഷൻ സന്ദർശിക്കും. സംഭവത്തിൽ കമ്മീഷൻ സ്വമേധയാ കേസ് എടുത്ത കമ്മീഷൻ മലപ്പുറം ജില്ലാ കലക്ടർ, ജില്ലാ പോലീസ് മേധാവി, ആലപ്പുഴ ചീഫ് പോർട്ട് സർവേയർ എന്നിവരോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.