Kochi : ടാ​റ്റു ചെ​യ്യു​ന്ന​തി​നി​ടെ സു​ജീഷ് ലൈം​ഗീ​ക അ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന പ്രതിയുമായി വിദേശ വനിത കൂടി രംഗത്തെത്തി. വി​ദേ​ശ വ​നി​ത കൊ​ച്ചി സി​റ്റി പൊ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍​ക്ക് ഓൺലൈനായി പരാതി നൽകിയിട്ടുണ്ട്. കൊച്ചിയിലെ ഒരു കോളേജിൽ പഠിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു കേസിനാസ്പദമായ സംഭവം. ഇൻക്‌ഫെക്റ്റഡ് സ്റ്റുഡിയോയിൽ വെച്ചാണ് അതിക്രമം നടന്നത് എന്ന് യുവതിയുടെ പരാതിയിൽ വ്യക്തമാക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ടാറ്റൂ ചെയ്യുന്നതിനിടെ യുവതികളെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസിൽ സുജീഷിനെതിരെ ബലാത്സംഗത്തിന് പൊലീസ് കേസെടുത്തിരുന്നു. സ്ത്രീത്വത്തെ അപമാനിക്കൽ അടക്കം അഞ്ച് വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതുവരെ ആറ് കേസുകളാണ് ഇയാളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.


ALSO READ: Ksrtc sexual Assault: യാത്രക്കാരിക്ക് നേരെ ലൈംഗീകാതിക്രമം; ഡ്രൈവർ കം കണ്ടക്ടർ വി.കെ ജാഫറിനെ സസ്പെൻഡ് ചെയ്തു


നാല് കേസുകൾ പാലാരിവട്ടത്തും രണ്ടെണ്ണം ചേരാനല്ലൂർ സ്റ്റേഷനിലുമാണ്  രജിസ്റ്റർ ചെയ്തിരിക്കുന്നത്. ടാറ്റൂ ചെയ്യുന്നതിനിടെ സുജീഷ് തന്നോട് അപമര്യാദയായി പെരുമാറിയെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നും ഒരു യുവതി തുറന്നു പറഞ്ഞതിന് പിന്നാലെയാണ് സമാനമായ അനുഭവങ്ങൾ ഉണ്ടായെന്ന വെളിപ്പെടുത്തലുകളുമായി കൂടുതൽ യുവതികൾ രംഗത്തെത്തിയത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.