തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്ക് നേരെയുണ്ടായ ലൈംഗീകാതിക്രമത്തിൽ ഡ്രൈവർ കം കണ്ടക്ടർ വി.കെ ജാഫറിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. കോഴിക്കോട് യാത്രക്കിടെ സൂപ്പർ ഡീലക്സ് ബസിൽ യാത്രക്കാരിക്ക് നേരെ അതേ ബസിലെ യാത്രക്കാൻ ലൈംഗിക ഉദ്ദേശത്തോടെ നടത്തിയ അതിക്രമത്തിൽ ഇടപെടാതിരുന്നതും മോശമായി പെരുമാറിയതുമാണ് കാരണം.
സംഭവത്തെ പറ്റി ചോദിച്ച യാത്രാക്കാരിയോട് കണ്ടക്ടർ കയർത്ത് സംസാരിക്കുകയും നിയമ നടപടിക്ക് സഹായിക്കാതിരുന്നതും കോർപ്പറേഷൻ പറയുന്നു. കൂടാതെ അനുമതിയില്ലാതെ ദൃശ്യമാധ്യമങ്ങളിൽ തന്റെ ഭാഗം ന്യായീകരിച്ച് കോർപ്പറേഷന് അവമതിപ്പ് ഉണ്ടാക്കുകയും ചെയ്തുവെന്നാണ് കണ്ടത്തൽ. വിഷയത്തിൽ ഗതാഗത വകുപ്പ് മന്ത്രി കെഎസ്ആർടിസി എംഡിയോട് അന്വേഷിച്ച് അടിയന്തിര റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.
കെഎസ്ആർടിസിയിൽ ആളുകൾ യാത്ര ചെയ്യുന്നത് സുരക്ഷ കൂടി കണക്കിലെടുത്താണ്. ഇത്തരത്തിലൊരു സംഭവം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ അത് പോലീസിൽ അറിയിക്കുകയും കേസെടുക്കാൻ വേണ്ടുന്ന നടപടികൾ സ്വീകരിക്കുകയും ചെയ്യാൻ കണ്ടക്ടർക്ക് ഉത്തരവാദിത്തം ഉണ്ടായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട് മന്ത്രി ആന്‍റണി രാജു സീ മലയാളം ന്യൂസിനോട് പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയാണ് കോഴിക്കോടേക്കുള്ള യാത്രക്കിടയിൽ തൃശ്ശൂരിൽ വെച്ച് അധ്യാപിക കൂടിയായ യുവതിക്ക് ദുരനുഭവം ഉണ്ടായത്. ഇവർ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച വീഡിയോയിലാണ് സംഭവം പുറം ലോകം അറിഞ്ഞത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...