ബെംഗളൂരു: ഭീകരാക്രമണത്തിന് പദ്ധതിയിട്ട 5 പേരെ പിടികൂടിയ കേസില്‍ തടിയന്‍റവിട നസീറിനെ കര്‍ണാടക സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു.  ബെംഗളൂരുവില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടതിന് പോലീസ് പിടികൂടിയ അഞ്ചം​ഗ സംഘത്തെ തീവ്രവാദ ആശയങ്ങളിലേക്ക് നയിച്ചത് നസീറാണെന്ന അറസ്റ്റിലായവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ സിസിബി കസ്റ്റഡിയിലെടുത്തിരിക്കുന്നത്.  കസ്റ്റഡി പത്തു ദിവസത്തേക്കാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Aluva Kidnapping Case: ആലുവയിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ അസം സ്വദേശി പിടിയിൽ; കുട്ടിയെ കണ്ടെത്തിയിട്ടില്ല


നസീർ 2008 ലെ ബെംഗളൂരു സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് പരപ്പന ആഗ്രഹാര ജയിലില്‍ കഴിയുകയായിരുന്നു. ഇപ്പോൾ അറസ്റ്റിലായിരിക്കുന്ന അഞ്ചുപേരും 2017 ല്‍ ആര്‍.ടി.നഗര്‍ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത കൊലക്കേസിലെ പ്രതികളാണ്.  ഈ കേസില്‍ ജയിലില്‍ കഴിയുന്നതിനിടെയാണ് ഇവർ തടിയന്റവിട നസീറുമായി പരിചയത്തിലാകുന്നതും ഈ സമയമാണ് നസീർ ഇവരെ തീവ്രവാദ ആശയങ്ങളിലേക്ക് നയിച്ചതെന്നുമാണ് പ്രതികൾ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരിക്കുന്നത്.  ഇവർ ബെംഗളൂരു നഗരത്തിൽ നടത്താൻ പദ്ധതിയിട്ടിരുന്ന ഭീകരാക്രമണം നസീറിന്റെ അറിവോടെയാണോ എന്ന് സിസിബി അന്വേഷിക്കുന്നുണ്ട്.


Also Read: ശനിയുടെ പ്രിയ രാശിക്കാരാണിവർ, ലഭിക്കും വൻ സമ്പൽസമൃദ്ധി!


ബെംഗളൂരുവിലെ 4 ഇടങ്ങളിൽ ഭീകരാക്രമണത്തിനു പദ്ധതിയിട്ടിരുന്ന ഈ 5 അംഗ സംഘം പിടിയിലാകുന്നത് ജൂലൈ 19 നാണ്.  ബെംഗളൂരു സ്വദേശികളായ സയ്യിദ് സുഹേൽ ഖാൻ, മുഹമ്മദ് ഉമർ, ഷാഹിദ് തബ്രേസ്, സയ്യീദ് മുദാഷിർ പാഷ, മുഹമ്മദ് ഫൈസൽ എന്നിവരാണ് അറസ്റ്റിലായ അഞ്ചു പേർ.  2017 ൽ ജയിലിൽ പോയ ഈ 5 പ്രതികളും പുറത്തിറങ്ങുന്നത് 2019 ലാണ്. നിലവിൽ വിദേശത്താണെന്ന് കരുതുന്ന ഒരാളാണ് ഇവരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതും അവർക്കുവേണ്ട സഹായങ്ങൾ എത്തിച്ചു നൽകിയതെന്നും പോലീസ് അറിയിച്ചു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.