കൊച്ചി: ആലുവയിൽ ​ഗാർഹിക പീഡനത്തെ (Domestic violence) തുടർന്ന് നിയമവിദ്യാർത്ഥിനി മൊഫിയ പർവീൺ ആത്മഹത്യ ചെയ്ത കേസിലെ (Mofia suicide case) പ്രതികളെ മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ (Police custody) വിട്ടു. മൊഫിയയുടെ ഭർത്താവ് സുഹൈലും സുഹൈലിന്റെ മാതാപിതാക്കളുമാണ് കേസിലെ പ്രതികൾ.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രതികളെ കസ്റ്റഡിയിൽ എടുത്തെങ്കിലും പ്രതിഷേധങ്ങളുടെയും സമരത്തിന്റെയും പശ്ചാത്തലത്തിൽ തെളിവെടുപ്പിനോ വിശദമായ ചോദ്യം ചെയ്യലിനോ സാധിച്ചില്ലെന്ന് വ്യക്തമാക്കിയാണ് പോലീസ് കസ്റ്റഡി അപേക്ഷ സമർപ്പിച്ചത്. പ്രതി സുഹൈലിന്റെ ഫോൺ കൂടുതൽ പരിശോധിക്കേണ്ടതുണ്ടെന്നും പോലീസ് കോടതിയിൽ വ്യക്തമാക്കി.


ALSO READ: Mofia Suicide Case | എസ്പി ഓഫീസിന് മുൻപിൽ പ്രതിഷേധം, മൊഫിയയുടെ സഹപാഠികളെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു


ആരോ​ഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ സുഹൈലിന്റെ മാതാവ് റുക്കിയയെ കസ്റ്റഡിയിൽ വിടരുതെന്ന് പ്രതിഭാ​ഗം ആവശ്യപ്പെട്ടു. കേസ് പരി​ഗണിക്കുമ്പോൾ ഇവരുടെ മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കാൻ കോടതി നിർദേശിച്ചു. എന്നാൽ റിപ്പോർട്ട് പരി​ഗണിച്ച കോടതി പ്രതിഭാ​ഗത്തിന്റെ വാദം തള്ളി മൂന്ന് പ്രതികളെയും കസ്റ്റഡിയിൽ വിട്ടു.


ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. മൊഫിയ പർവീണിന് ക്രൂരമായ പീഡനങ്ങളാണ് ഭർതൃവീട്ടിൽ നേരിടേണ്ടി വന്നതെന്ന് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഭർതൃവീട്ടുകാർക്കെതിരെ മൊഫിയയുടെ മാതാപിതാക്കൾ ഉന്നയിച്ച ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ് റിമാൻഡ് റിപ്പോർട്ട്.


ALSO READ: Mofia suicide case | മൊഫിയയുടെ ആത്മഹത്യ; കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും


മൊഫിയയുടെ ഭർത്താവ് ലൈം​ഗികവൈകൃതത്തിന് അടിമയാണ്. ഇയാൾ പലതവണ മൊഫിയയുടെ ശരീരത്തിൽ മുറിവേൽപ്പിച്ചിട്ടുണ്ട്. മൊഫിയയെ ഭർതൃവീട്ടുകാർ മാനസിക രോ​ഗിയായി മുദ്രകുത്തിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. 40 ലക്ഷം രൂപ സുഹൈലും വീട്ടുകാരും സ്ത്രീധനമായി ആവശ്യപ്പെട്ടു. പണം നൽകാത്തതിന്റെ പേരിലാണ് പീഡനം തുടർന്നതെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.


അടിമയെപ്പോലെ ജോലി ചെയ്യിച്ചു. ശാരീരികവും മാനസികവുമായി ഉപദ്രവിച്ചു. പള്ളി വഴി വിവാഹമോചനത്തിന് കത്ത് നൽകി വേറെ കല്യാണം കഴിക്കുമെന്ന് സുഹൈൽ ഭീഷണിപ്പെടുത്തിയിരുന്നു. ഭർതൃവീട്ടുകാരിൽ നിന്ന് നേരിട്ട മാനസികവും ശാരീരികവുമായ പീഡനമാണ് മൊഫിയയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.


ALSO READ: Mofia suicide case | പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുകൊണ്ടുള്ള ക്രൈംബ്രാഞ്ചിന്റെ ഹർജി കോടതി പരി​ഗണിക്കും


ഇതിനിടെ ഗാർഹിക പീഡന പരാതിയിൽ കേസ് എടുക്കുന്നതിൽ സിഐയായിരുന്ന സിഎൽ സുധീറിന് ഗുരുതര വീഴ്ച പറ്റിയെന്ന് ഡിഐജിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഒക്ടോബർ 29 ന് പരാതി ലഭിച്ചിട്ടും പെൺകുട്ടി ആത്മഹത്യ ചെയ്തപ്പോൾ മാത്രമാണ് കേസെടുത്തത്. 25 ദിവസം ഈ പരാതിയിൽ സിഐ സിഎൽ സുധീർ ഒരു നടപടിയും സ്വീകരിച്ചില്ലെന്നാണ് വകുപ്പ് തല അന്വേഷണത്തിലെ കണ്ടെത്തൽ. ഇതോടെ സുധീറിനെ സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരം ഡിജിപി സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ സുധീറിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.