Mofia suicide case | മൊഫിയയുടെ ആത്മഹത്യ; കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

കേസിൽ ആരോപണ വിധേയനായ ആലുവ സിഐ സുധീറിനെതിരെ നടപടി ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധം നടക്കുന്നതിനിടെയാണ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്.

Written by - Zee Malayalam News Desk | Last Updated : Nov 25, 2021, 08:38 PM IST
  • മൊഫിയാ പർവീണിന്റെ ആത്മഹത്യയിൽ അന്വേഷണം ക്രൈംബ്രാഞ്ചിന്.
  • എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും.
  • ഡിവൈഎസ്പി രാജീവനാണ് അന്വേഷണ ചുമതല.
  • കേസ് അന്വേഷിക്കാനായി പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചു.
Mofia suicide case | മൊഫിയയുടെ ആത്മഹത്യ; കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

കൊച്ചി: ​ഗാർഹിക പീഡനത്തെ (Domestic Violence) തുടർന്ന് നിയമ വിദ്യാർഥിനി (Law Student) മൊഫിയാ പർവീണിന്റെ (Mofiya Parveen) ആത്മഹത്യയിൽ അന്വേഷണം ക്രൈംബ്രാഞ്ചിന്. കേസ് എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് (Crime Branch) അന്വേഷിക്കും. ഡിവൈഎസ്പി രാജീവനാണ് (DYSP Rajeevan) അന്വേഷണ ചുമതല. കേസ് അന്വേഷിക്കാനായി പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചു.

കേസിൽ ആരോപണ വിധേയനായ ആലുവ സിഐ സുധീറിനെതിരെ നടപടി ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധം നടക്കുന്നതിനിടെയാണ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. മൊഫിയ പരാതി നൽകിയിട്ടും കേസ് എടുക്കുന്നതിൽ സിഐയ്ക്ക് ഗുരുതര വീഴ്ചയുണ്ടായെന്നാണ് പോലീസ് റിപ്പോർട്ട്. ഒക്ടോബർ 29ന് പരാതി കിട്ടിയിട്ടും 25 ദിവസം സുധീർ കേസ് എടുത്തില്ലെന്നാണ് വകുപ്പ് തല അന്വേഷണത്തിലെ കണ്ടെത്തൽ.  

Also Read: Mofia Suicide Case | മോഫിയയുടെ ആത്മഹത്യ: ഭര്‍ത്താവും മാതാപിതാക്കളും റിമാന്‍ഡിൽ

അതിനിടെ മൊഫിയയുടെ സഹപാഠികളായ വിദ്യാർഥികളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയയ്ക്കുകയും ചെയ്തു. 17 വിദ്യാർഥികളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളം റൂറൽ എസ്പിയെ നേരിൽ കണ്ട് പരാതി നല്‍കാന്‍ എത്തിയപ്പോഴായിരുന്നു തങ്ങളെ കസ്റ്റഡിയിലെടുത്തതെന്നാണ് വിദ്യാർഥികൾ പറയുന്നത്. പക്ഷേ എസ്പി ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചതിനാലാണ് വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് അറിയിച്ചു. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by kulza (@safwana_sadique_)

 

കേസിൽ ആരോപണ വിധേയനായ ആലുവ സിഐ സുധീറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എസ്പി ഓഫിസിലേക്ക് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിലും സംഘർഷമുണ്ടായി.

Also Read: Mofia Suicide Case | എസ്പി ഓഫീസിന് മുൻപിൽ പ്രതിഷേധം, മൊഫിയയുടെ സഹപാഠികളെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു

അതേസമയം മോഫിയയുടെ ആത്മഹത്യയിൽ (Mofia Suicide Case) അറസ്റ്റിലായ ഭർത്താവ് മുഹമ്മദ് സുഹൈൽ, ഭർതൃമാതാവ് റുഖിയ, പിതാവ് യൂസഫ് എന്നിവരെ റിമാൻഡ് (Remand) ചെയ്തു. 14 ദിവസത്തേക്കാണ് ആലുവ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (First Class Magistrate Court) പ്രതികളെ റിമാൻഡ് ചെയ്തത്. ഇവരെ കാക്കനാട് ജില്ലാ ജയിലിലേക്കു (Kakkanad District Jail) മാറ്റി. പോലീസിന്റെ (Police) കസ്റ്റഡി അപേക്ഷ പിന്നീട് പരിഗണിക്കും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News