മധ്യപ്രദേശ്: മധ്യപ്രദേശിലെ ഭോപ്പാലിൽ കമിതാക്കളെ പെൺകുട്ടിയുടെ ബന്ധുക്കൾ കൊലപ്പെടുത്തിയശേഷം മൃതദേഹങ്ങള്‍ കല്ല് കെട്ടി പുഴയില്‍ തള്ളി. മധ്യപ്രദേശിലെ ബാലുപുര രത്തന്‍ബസായി ഗ്രാമത്തിലാണ് അതിദാരുണമായ കൊലപാതകം നടന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സംഭവം ദുരഭിമാനക്കൊലയാണെന്നാണ് സംശയിക്കുന്നതെന്നും പുഴയില്‍നിന്ന് മൃതദേഹം കണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു. നിരവധി മുതലകളും ചീങ്കണ്ണികളുമുള്ള ചമ്പല്‍ നദിയിലാണ് പ്രതികള്‍ മൃതദേഹം തള്ളിയതെന്നാണ് പോലീസ് പറയുന്നത്. 


രത്തന്‍ബസായി സ്വദേശിനിയായ ശിവാനി തോമാര്‍(18) സമീപഗ്രാമത്തിലെ രാധേശ്യാം തോമാര്‍(21) എന്നിവരെയാണ് ശിവാനിയുടെ അതിക്രൂരമായി ബന്ധുക്കള്‍ കൊലപ്പെടുത്തിയത്. കുറച്ചു ദിവസങ്ങളായി ഇരുവരെയും കാണാതായതിനെത്തുടര്‍ന്ന് യുവാവിന്റെ പിതാവാണ്  പോലീസില്‍ പരാതി നല്‍കിയത്. 


ALSO READ: റബര്‍ ഫാക്ടറിയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; തടഞ്ഞ സുരക്ഷാ ജീവനക്കാരനെ അസം സ്വദേശി തലയ്ക്കടിച്ച് കൊന്നു


ഇരുവരെയും കുറച്ചു ദിവസങ്ങളായി കാണുന്നില്ലെന്നും ശിവാനിയുടെ ബന്ധുക്കള്‍ ഇവരെ കൊലപ്പെടുത്തിയെന്നാണ് സംശയമെന്നും രാധേശ്യാമിന്റെ പിതാവിന്റെ പരാതിയിൽ വ്യക്തമാക്കിയിരുന്നു. പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഇരട്ടക്കൊലയെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയത്.


ശിവാനിയും രാധേശ്യാമും ഏറെനാളായി പ്രണയത്തിലായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഈ ബന്ധത്തെ ശക്തമായി എതിര്‍ത്തു. ഈ എതിര്‍പ്പ് മറികടന്നും ഇരുവരും ബന്ധ തുടര്‍ന്നതാണ് ബന്ധുക്കളെ കൊലപാതകത്തിലേക്ക് നയിച്ചത്.


കമിതാക്കളായ രണ്ടുപേരും ഗ്രാമത്തില്‍നിന്ന് ഒളിച്ചോടിയതാകാമെന്നാണ് പോലീസ് ആദ്യം കരുതിയിരുന്നത്. മേയ് മാസത്തില്‍ ഇരുവരും ഒളിച്ചോടിയ സംഭവവും ഉണ്ടായിരുന്നു. പിന്നീട് അന്വേഷണത്തിൽ ഉത്തര്‍പ്രദേശില്‍നിന്നും പോലീസ് സംഘം ഇവരെ കണ്ടെത്തുകയും നാട്ടിലെത്തിക്കുകയുമായിരുന്നു. 


അതുകൊണ്ട് തന്നെ ഇരുവരും വീണ്ടും നാടുവിട്ടെന്നായിരുന്നു പോലീസ് ആദ്യം കരുതിയത്. എന്നാല്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ ഇരുവരെയും കൊലപ്പെടുത്തിയെന്ന് ബന്ധുക്കള്‍ വെളിപ്പെടുത്തുകയായിരുന്നു.


രണ്ടുപേരെയും വെടിവെച്ച് കൊലപ്പെടുത്തിയത് കഴിഞ്ഞ ജൂണ്‍ മൂന്നാം തീയതിയാണ് എന്നും.  ഇതിനുശേഷം മൃതദേഹങ്ങളില്‍ കല്ല് കെട്ടി പുഴയില്‍ ഉപേക്ഷിച്ചെന്നുമാണ് പ്രതികള്‍ പോലീസിന് നല്‍കിയ മൊഴി. ശിവാനിയുടേയും രാധേശ്യാമിന്റെയും   മൃതേദഹം കണ്ടെടുക്കാനായി തിരച്ചില്‍ ആരംഭിച്ചതായും മുങ്ങല്‍ വിദഗ്ധരുടെ ഉള്‍പ്പെടെ സഹായം തേടിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. 


അതേസമയം വിദ്യാര്‍ഥിനികള്‍ക്കൊപ്പമുള്ള അശ്ലീല വീഡിയോകള്‍ സോഷ്യല്‍മീഡിയകളിലൂടെ പ്രചരിപ്പിച്ച കേസില്‍ എബിവിപി നേതാവ്  പ്രതീക് ഗൗഡ അറസ്റ്റില്‍. കര്‍ണാടകയിലെ ശിവമോഗ തീര്‍ത്ഥഹള്ളി താലൂക്ക് പ്രസിഡന്റ് പ്രതീക് ഗൗഡയെയാണ് പോലീസ് പിടികൂടിയത്. എന്എസ്യു നേതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതീകിനെ പോലീസ് അറസ്റ്റ് ചെയ്തത്. 


 പ്രതീക് ഗൗഡ വിദ്യാര്‍ഥിനികളുടെ വീഡിയോയും ചിത്രങ്ങളും എടുത്ത ശേഷം അവരെ ഉപദ്രവിച്ചുവെന്നും പരാതി ഉയരുന്നു. അശ്ലീല വീഡിയോ കോളുകള്‍ റെക്കോര്‍ഡ് ചെയ്ത ശേഷം വിദ്യാര്‍ഥിനികളെ ഭീഷണിപ്പെടുത്തുന്നതും ഇയാളുടെ പതിവാണെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. പ്രതിക്ക് അഞ്ചു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് ശിവമോഗ പൊലീസ് വ്യക്തമാക്കി.


കൂടാതെ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്യരുതെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.  സംഭവത്തില്‍ വിശദീകരണവുമായി എബിവിപി നേതൃത്വം രംഗത്ത് എത്തിയിട്ടുണ്ട്. പ്രതീകിനെ കഴിഞ്ഞ ജനുവരി മുതല്‍ സംഘടനാ ചുമതലകളില്‍ നിന്ന് മാറ്റിയിട്ടുണ്ടെന്നും. പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്‌തെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചിരുന്നതെന്നും എബിവിപി വ്യക്തമാക്കി. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.