റബര്‍ ഫാക്ടറിയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; തടഞ്ഞ സുരക്ഷാ ജീവനക്കാരനെ അസം സ്വദേശി തലയ്ക്കടിച്ച് കൊന്നു

Security guard who tried to stop a non-state trooper who was trying to break into a rubber factory was beheaded: ജോസിന്റെ നിലവിളി കേട്ട് സ്ഥലത്തെത്തിയ നാട്ടുകാരാണ് ഓടി രക്ഷപ്പെടാന്‍ ശ്രിമിച്ച പ്രതിയെ പിടികൂടിയത്.

Written by - Zee Malayalam News Desk | Last Updated : Jun 19, 2023, 11:01 AM IST
  • റബര്‍ ഫാക്ടറിക്കുള്ളിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചപ്പോൾ ചോദ്യം ചെയതതിനെ തുടർന്നാണ് അതിക്രമം ഉണ്ടായത്.
  • കൊലപാതകത്തിന് ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.
റബര്‍ ഫാക്ടറിയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; തടഞ്ഞ സുരക്ഷാ ജീവനക്കാരനെ അസം സ്വദേശി തലയ്ക്കടിച്ച് കൊന്നു

കോട്ടയം: റബര്‍ ഫാക്ടറിയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ച ഇതര സംസ്ഥാന തോഴിലാളിയെ തടയാൻ ശ്രമിച്ച സുരക്ഷാ ജിവനക്കാരനെ തലയ്ക്കടിച്ചു കൊന്നു. കോട്ടയം പൂവന്‍തുരുത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ആണ് സംഭവം.  ളാക്കാട്ടൂര്‍ സ്വദേശി ജോസാണ് കൊല്ലപ്പെട്ടത്. റബര്‍ ഫാക്ടറിക്കുള്ളിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചപ്പോൾ ചോദ്യം ചെയതതിനെ തുടർന്നാണ് അതിക്രമം ഉണ്ടായത്. കൊലപാതകത്തിന് ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.

വ്യവസായ മേഖലയാണ് കോട്ടയത്തെ പൂവൻതുരുത്ത്. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന റബര്‍ ഫാക്ടറിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു കൊല്ലപ്പെട്ട ജോസ്. ഇതേ മേഖലയിലെ മറ്റൊരു കമ്പനിയിലെ ജോലിക്കാരനാണ് അക്രമിയായ അസം സ്വദേശി. ഇയാള്‍ ഇന്നലെയാണ് അസമില്‍ നിന്നും കേരളത്തിൽ എത്തിയത് എന്നാണ് സൂചന. നിലവിൽ ഇയാൾ കോട്ടയം ഇാസ്റ്റ് പോലീസിന്റെ കസ്റ്റഡിയിലാണ്. 

ALSO READ: ചികിത്സയ്‌ക്കെത്തിയ യുവതിക്കുനേരെ ലൈംഗികാതിക്രമം; വ്യാജ ഡോക്ടറെ കയ്യോടെ പിടികൂടി

 പ്രതി കമ്പി വടി ഉപയോഗിച്ചാണ് ജോസിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ഇവിടെ എത്തിയ ഇതര സംസ്ഥാന തൊഴിലാളി കമ്പനിയ്ക്കുള്ളിൽ പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, മറ്റൊരു കമ്പനിയിലെ ജീവനക്കാരനായ ഇതര സംസ്ഥാന തൊഴിലാളി ഈ കമ്പനിയ്ക്കുള്ളിൽ കയറുന്നത് എന്തിനെന്ന് ചോദ്യം ചെയ്യുകയും തടയുകയും ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്‌.

ജോസിന്റെ നിലവിളി കേട്ട് സ്ഥലത്തെത്തിയ നാട്ടുകാരാണ് ഓടി രക്ഷപ്പെടാന്‍ ശ്രിമിച്ച പ്രതിയെ പിടികൂടുന്നത്. ജോസിന്റെ മൃതദേഹം കോട്ടയം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News