ചെങ്ങന്നൂര്‍: അർധരാത്രിയിൽ വീ‍ഡിയോ​ഗ്രാഫറെ കത്തികാട്ടി ഭീക്ഷണിപ്പെടുത്തി കാറും സ്വര്‍ണവും മോഷ്ടിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ചെങ്ങന്നൂര്‍ ഗവ.ഐടി.ഐ ജംക്ഷനു സമീപമാണു സംഭവം. വള്ളികുന്നം താളിരാടി മുളയ്ക്കവിളയില്‍ ശ്രീപതിയുടെ (28) കാറാണ് തട്ടിയെടുത്തത്. കവര്‍ച്ചയ്ക്കു പിന്നില്‍ ഹൈവേയിലെ പിടിച്ചുപറി സംഘമാണെന്നാണ് പൊലീസിന്റെ നിഗമനം. കാര്‍ പിന്നീട് കൊല്ലത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം: ഭർത്താവ് അറസ്റ്റിൽ


ജോലി കഴിഞ്ഞു കിടങ്ങൂരില്‍ നിന്നു വീട്ടിലേക്കു പോവുകയായിരുന്ന ശ്രീപതിയെ ചങ്ങനാശേരി മുതല്‍ ബൈക്കില്‍ ഒരു യുവാവ് പിന്തുടര്‍ന്നിരുന്നുവെന്ന് പോലീസ്(Kerala Police) പറയുന്നു. ചെങ്ങന്നൂര്‍ എഞ്ചിനീയറിങ് കോളജ് ജംക്ഷന്‍ കഴിഞ്ഞതോടെ ഇയാള്‍ കാറിനെ മറികടന്നു. .ജംക്ഷനു സമീപം തേരകത്ത് ഭാഗത്ത് എത്തിയപ്പോള്‍ കൈ വീശി കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. കാര്യം തിരക്കാന്‍ ഗ്ലാസ് താഴ്ത്തിയപ്പോള്‍ ബൈക്കില്‍ എത്തിയ യുവാവ് കത്തി കാട്ടി ഭീഷണിപ്പെടുത്തി.


ഡോര്‍ തുറന്ന് തന്നോട് അടുത്ത സീറ്റിലേക്ക് നീങ്ങിയിരിക്കാന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് കാര്‍ ഓടിച്ചു പോകുകയായിരുന്നുവെന്നും ശ്രീപതി പൊലീസിനോടു പറഞ്ഞു. നിരണത്ത് എത്തിയപ്പോള്‍ ശ്രീപതിയുടെ കഴുത്തിലണിഞ്ഞിരുന്ന രണ്ടു പവന്റെ മാലയും ആറു ഗ്രാമിന്റെ മോതിരവും ക്യാമറയും പിടിച്ചു വാങ്ങിയ ശേഷം ഇയാളെ ഇറക്കിവിട്ട് കാറുമായി അക്രമി കടന്നുകളഞ്ഞു. അക്രമി എത്തിയ ബൈക്ക്(Bike) രാമങ്കരിയില്‍ നിന്ന് മോഷണം പോയതാണെന്ന് പൊലീസ് പറഞ്ഞു.


ALSO READനിർഭയ മോഡൽ: ഒാടുന്ന ബസ്സിൽ യുവതിയെ റേപ്പ് ചെയ്തത് രണ്ടുതവണ


അതേസമയം ശ്രീപതിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി കാറും സ്വര്‍ണവും പണവും അപഹരിച്ച കേസില്‍ പ്രതി എടത്വ സ്വദേശി വിനീത് ആണെന്നു പൊലീസ് സംശയിക്കുന്നു. സമാനമായ രീതിയില്‍ കഴിഞ്ഞ ദിവസം കരുനാഗപ്പള്ളി ആലുംമൂട് ജംക്ഷനു സമീപം ബൈക്കിലെത്തി കവര്‍ച്ച നടത്തിയ സംഭവത്തില്‍ കരുനാഗപ്പള്ളി (Kollam)പൊലീസ് അറസ്റ്റ് ചെയ്ത കണ്ണൂര്‍ തലശ്ശേരി കതിരൂര്‍ അയ്യപ്പന്‍മടയില്‍ റോസ്മഹല്‍ വീട്ടില്‍ എസ് മിഷേലിന്റെ കൂട്ടു പ്രതിയാണ് വിനീത്.