നിർഭയ മോഡൽ: ഒാടുന്ന ബസ്സിൽ യുവതിയെ റേപ്പ് ചെയ്തത് രണ്ടുതവണ

ഒാടുന്ന ബസിൽ യുവതിയെ രണ്ട തവണ ബലാത്സം​ഗം ചെയ്തു. മുബൈ നാ​ഗ്പൂരിൽ നിന്നും പൂനെയിലേക്ക് പോയ ബസ്സിലാണം സംഭവം. പൂനെ സ്വദേശിയായ യുവതിയാണ് പരാതിയുമായെത്തിയത്. ബസ്സിലെ ക്ലീനറാണ് യുവതിയെ പീഢിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു.

Written by - Zee Malayalam News Desk | Last Updated : Jan 12, 2021, 06:22 PM IST
  • സീറ്റ് മാറിയിരിക്കാൻ ആവശ്യപ്പെട്ടതിനേ തുടർന്നാണ് സംഭവങ്ങൾ
  • നാഗ്പൂരില്‍ നിന്നും പൂനെയിലേക്ക് പോയ ബസിലാണ് പീഢനം
  • സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്
നിർഭയ മോഡൽ: ഒാടുന്ന ബസ്സിൽ യുവതിയെ റേപ്പ് ചെയ്തത് രണ്ടുതവണ

മുംബൈ: ഒാടുന്ന ബസിൽ യുവതിയെ രണ്ട തവണ ബലാത്സം​ഗം ചെയ്തു. മുബൈ നാ​ഗ്പൂരിൽ നിന്നും പൂനെയിലേക്ക് പോയ ബസ്സിലാണം സംഭവം. പൂനെ സ്വദേശിയായ യുവതിയാണ് പരാതിയുമായെത്തിയത്. ബസ്സിലെ ക്ലീനറാണ് യുവതിയെ പീഢിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു.

അഞ്ചാമത്തെ സീറ്റിലിരുന്ന യുവതിയോട് 15ാമത്തെ സീറ്റിലേക്ക് മാറാൻ ആവശ്യപ്പെടുകയായിരുന്നു. ഇത് യുവതി വിസമ്മതിച്ചു. തുടർന്നുണ്ടായ തർക്കത്തിനിടയിൽ Bus ന്റെ ക്ലീനർ തന്നെ  പീഡിപ്പിക്കുകയായിരുന്നെന്ന് യുവതി പറയുന്നു. ആദ്യം ഒരു തവണ പീഡനത്തിനിരയയ ശേഷം വീണ്ടും ഇയാൾ ക്രൂരമായി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ഇൗ സമയം അത്രയും ബസ്സ് യാത്ര തുടർന്നു കൊണ്ടേയിരുന്നു.  അതിനിടയിൽ യുവതിയെ ബസ്സിൽ നിന്നും പുറത്തേക്ക് എറിയുമെന്നും,കൊല്ലുമെന്നും ഇയാൾ ഭീക്ഷണിപ്പെടുത്തിയിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

ALSO READഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം: ഭർത്താവ് അറസ്റ്റിൽ

Pune ആസ്ഥാനമായുള്ള ​ഗുഡ്‌വിൽ ട്രാവൽസ് എന്ന കമ്പനിയുടേതാണ് ഇൗ ബസ്സ്. പൂനെയിലെ രാജ്ന​ഗൺ പോലീസ് സ്റ്റേഷനിലാണ് കേസ്സ് ആദ്യം രജിസ്റ്റർ ചെയ്തത് എന്നാൽ സംഭവം നടന്നത്. പൂനെയിലെ തന്നെ വഷി ജില്ലയിലായതിനാൽ Police കേസ് അങ്ങോട്ടേക്ക് മാറ്റുകയായിരുന്നു.അതേസമയം സംഭവത്തിൽ പ്രതിയായ ക്ലീനറെ അന്വേഷിച്ച് പോലീസം സംഘം ഉടൻ പൂനെയിലേക്ക് പോവും. ഒപ്പം തന്നെ പരാതിയിൽ‌ കഴമ്പുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. നാ​ഗ്പൂർ-പൂനെ റൂട്ടിലോടുന്ന ബസ്സുകളിൽ സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ വർധിച്ചുവരുന്നതിനാൽ സുരക്ഷ കൂടുതൽ ശക്തമാക്കാനാണ് പോലീസിന്റെ തീരുമാനം ഇതിന്റ ഭാ​ഗമായി രാത്രികാല പരിശോധനക്ക് കൂടുതൽ പോലീസുകാരെ നിയോ​ഗിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

ALSO READകുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഓൺലൈനിലൂടെ വിൽപന നടത്തിയ 2 എഞ്ചിനിയ‍ർമാ‌ർ പിടിയിൽ

Trending News