Robbery : മോഷണം നടത്തി മുങ്ങി ബംഗാളിൽ പൊങ്ങും, വീണ്ടും തിരികെയെത്തി മോഷണം; ഇതരസംസ്ഥാന തൊഴിലാളികളെ കുടുക്കി പൊലീസ്
മോഷണം നടന്ന സൂപ്പർ മാർക്കറ്റുകളുടെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പൊലീസ് കണ്ടെത്തിയത്.
Kochi : കൊച്ചിയിൽ സൂപ്പർ മാർക്കറ്റുകൾ കുത്തി തുറന്ന് മോഷണം (RObbery) നടത്തിയ ഇതര സംസ്ഥാന തൊഴിലാളികളെ (Migrant Workers) പിടികൂടി. അർദ്ധരാത്രിയിൽ കൊച്ചി നഗരത്തിലെ സൂപ്പർ മാർക്കറ്റുകളിലാണ് ഇവർ മോഷണം നടത്തി വന്നിരുന്നത്. മോഷണം നടത്തിയ ഇവർ ഉടൻ തന്നെ ബംഗാളിലേക്ക് കടക്കും. കുറച്ച് ദിവസങ്ങൾക്ക് ശേഷം വീണ്ടും മടങ്ങിയെത്തി വീണ്ടും മോഷണം നടത്തുകയും ചെയ്യുന്നതാണ് ഇവരുടെ രീതി.
മോഷണം നടന്ന സൂപ്പർ മാർക്കറ്റുകളുടെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പൊലീസ് കണ്ടെത്തിയത്. തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പിടിയിലായവർ എല്ലാവരും ബംഗാൾ സ്വദേശികളാണ്.
ALSO READ: Crime News| രാജസ്ഥാനിൽ സ്കൂൾ വിദ്യാർഥികൾക്ക് പീഡനം, പ്രിൻസിപ്പലിനും അധ്യാപകർക്കുമെതിരെ കേസ്
വെസ്റ്റ് ബംഗാൾ ഉത്തര്‍ ദിനാജ്പൂര്‍ സ്വദേശികളായ മുക്താര്‍ ഉള്‍ഹക്ക്, സംസു ജുവാ എന്നിവരെയാണ് കേരളം പൊലീസ് പിടികൂടിയത്. തുടർച്ചയായി കൊച്ചിയിലെ സൂപ്പർ മാർക്കറ്റുകളിൽ നടന്ന മോഷണങ്ങൾക്ക് ശേഷമാണ് പ്രതികളെ പിടികൂടിയത്. സൂപ്പർ മറാക്കറ്റുകളുടെ ഷട്ടർ തകർക്കാതെ, ബ്രാക്കറ്റുകൾ തകർത്താണ് ഇവർ മോഷണം നടത്തിയത്.
കഴിഞ്ഞ ഒക്ടോബറിലായിരുന്നു ആദ്യമായി ഇവർ മോഷണം നടത്തിയത്. പനമ്പള്ളി നഗറിലെ ഒരു സൂപ്പർ മാർക്കറ്റിൽ നിന്ന് ആറര ലക്ഷം തട്ടിയെടുത്ത് കൊണ്ടായിരുന്നു മോഷണ പരമ്പര ആരംഭിച്ചത്. തുടർന്ന് കഴിഞ്ഞ മൂന്ന് മാസങ്ങളായി മോഷണങ്ങൾ തുടർന്ന് വരികെയാണ്. അയ്യപ്പന്‍കാവ്, കറുകപ്പള്ളി എന്നിവിടങ്ങളിലെ സൂപ്പർ മാർക്കറ്റുകളിലും പ്രതികൾ മോഷണം നടത്തി.
ALSO READ: ഹിന്ദു ഐക്യവേദി പ്രവർത്തകന്റെ വീട് ആക്രമിച്ച കേസിൽ ബിജെപി പ്രവർത്തകർ അറസ്റ്റിൽ
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പൊലീസ് ഉദ്യോഗസ്ഥർ പിടികൂടിയത്. പൊലീസ് പ്രതികളെ പിടികൂടിയപ്പോൾ ലോഡ്ജിൽ താമസിച്ച് വരികെയായിരുന്നു. ഇത് കൂടാതെ നഗരത്തിൽ നിരവധി മോഷണങ്ങൾ നടത്തിയതായും പ്രതികൾ സമ്മതിച്ചിട്ടുണ്ട്. ഇവരുടെ മോഷണങ്ങളെ കുറിച്ച് വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...