Crime News| രാജസ്ഥാനിൽ സ്കൂൾ വിദ്യാർഥികൾക്ക് പീഡനം, പ്രിൻസിപ്പലിനും അധ്യാപകർക്കുമെതിരെ കേസ്

ഒരു വർഷത്തിലേറെയായി സ്‌കൂൾ അധ്യാപകരും പ്രിൻസിപ്പലും ചേർന്ന് തന്നെ കൂട്ടബലാത്സംഗം ചെയ്തതായി പത്താം ക്ലാസുകാരിയായ പെൺകുട്ടി പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Dec 9, 2021, 05:58 PM IST
  • കേസ് അന്വേഷണത്തിനിടെ മൂന്ന് വിദ്യാർഥികൾ കൂടി അധ്യാപകർക്കും പ്രിൻസിപ്പലിനുമെതിരെ പരാതിയുമായി എത്തി.
  • 3, 4, 6 എന്നീ ക്ലാസുകളിലെ കുട്ടികളാണ് മറ്റ് മൂന്ന് പരാതിക്കാർ.
  • സംഭവം ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയതായി പെൺകുട്ടികൾ പറഞ്ഞു.
Crime News| രാജസ്ഥാനിൽ സ്കൂൾ വിദ്യാർഥികൾക്ക് പീഡനം, പ്രിൻസിപ്പലിനും അധ്യാപകർക്കുമെതിരെ കേസ്

Jaipur: രാജസ്ഥാനിലെ അൽവാർ (Rajasthan Alwar) ജില്ലയിൽ നാല് വിദ്യാർത്ഥിനികളെ കൂട്ടബലാത്സംഗം (Gang Rape) ചെയ്തുവെന്നാരോപിച്ച് സർക്കാർ സ്‌കൂളിലെ ഒമ്പത് അധ്യാപകർക്കും പ്രിൻസിപ്പലിനുമെതിരെ കേസെടുത്തു. പെൺകുട്ടികളിൽ ഒരാളുടെ പിതാവ് കുട്ടിയോട് സ്‌കൂളിൽ പോകാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. 

ഒരു വർഷത്തിലേറെയായി സ്‌കൂൾ അധ്യാപകരും പ്രിൻസിപ്പലും ചേർന്ന് തന്നെ കൂട്ടബലാത്സംഗം ചെയ്തതായി പത്താം ക്ലാസുകാരിയായ പെൺകുട്ടി പറഞ്ഞു. രണ്ട് വനിതാ അധ്യാപകർ പീഡനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയെന്നും കുട്ടി അറിയിച്ചു.

Also Read: ഹിന്ദു ഐക്യവേദി പ്രവർത്തകന്റെ വീട് ആക്രമിച്ച കേസിൽ ബിജെപി പ്രവർത്തകർ അറസ്റ്റിൽ 

സംഭവത്തിൽ മൂന്ന് വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, കേസ് അന്വേഷിക്കുന്നുണ്ടെന്നും മന്ദാന പോലീസ് സ്റ്റേഷൻ ഓഫീസർ മുകേഷ് യാദവ് പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. കേസ് അന്വേഷണത്തിനിടെ മൂന്ന് വിദ്യാർഥികൾ കൂടി അധ്യാപകർക്കും പ്രിൻസിപ്പലിനുമെതിരെ പരാതിയുമായി എത്തി. 3, 4, 6 എന്നീ ക്ലാസുകളിലെ കുട്ടികളാണ് മറ്റ് മൂന്ന് പരാതിക്കാർ. സംഭവം ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയതായി പെൺകുട്ടികൾ പറഞ്ഞു.

Also Read: Sexual Harassment: മയക്കുമരുന്ന് നല്‍കി 17 പെൺകുട്ടികളെ പീഡിപ്പിച്ച് സ്കൂൾ ഉടമ

വനിതാ അധ്യാപികയോട് കുട്ടികളിൽ ഒരാൾ ഇക്കാര്യം പറഞ്ഞപ്പോൾ ആ കുട്ടിയുടെ ഫീസിനും ബുക്കിനുമുള്ള പണം അവർ അടച്ചോളാമെന്ന് വാഗ്ദാനം ചെയ്ത് പെൺകുട്ടികളെ വശീകരിക്കുകയായിരുന്നു. വിഷയത്തിൽ ആരോടും പരാതിപ്പെടരുതെന്നും അധ്യാപകർ ആവശ്യപ്പെട്ടു. തുടർന്ന് അധ്യാപിക പെൺകുട്ടികളിൽ ഒരാളെ പലതവണ പ്രിൻസിപ്പൽ ഉൾപ്പെടെ മൂന്ന് അധ്യാപകരുടെ വീട്ടിൽ കൊണ്ടുപോയി. അധ്യാപകരെല്ലാം മദ്യപിച്ചിരുന്നതായി കുട്ടി വെളിപ്പെടുത്തി. പിന്നീട് തന്നോട് മോശമായി പെരുമാറിയെന്നും ഇരകളിൽ ഒരാൾ പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.

Also Read: Kakkanad Gang Rape | കൊച്ചിയിൽ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ പോലീസ് ഉദ്യോഗസ്ഥൻ ലൈംഗികചേഷ്ട കാണിച്ചു; പോലീസിനെതിരെ ഇര

അതേസമയം, സംഭവത്തെക്കുറിച്ച് അധ്യാപികയോട് പരാതിപ്പെടാൻ സ്‌കൂളിലെത്തിയപ്പോൾ പ്രിൻസിപ്പൽ എല്ലാ ആരോപണങ്ങളും തള്ളിക്കളഞ്ഞെന്നും അങ്ങനെയൊരു സംഭവത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്നും പറഞ്ഞതായി വിദ്യാർഥികളിൽ ഒരാളുടെ പിതാവ് പറഞ്ഞു. തന്റെ സഹോദരൻ മന്ത്രിയാണെന്നും പരാതിപ്പെട്ടാൽ കൊല്ലുമെന്ന് ആ പിതാവിനോട് പ്രിൻസിപ്പൽ പറഞ്ഞു. പ്രതികളായ പ്രിൻസിപ്പൽ ഉൾപ്പെടെയുള്ള അധ്യാപകർക്കെതിരെ കൂട്ടബലാത്സംഗത്തിനും പോക്‌സോ നിയമപ്രകാരവും പോലീസ് കേസെടുത്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News