തിരുവനന്തപുരം: ആർഡിഒ കോടതിയിൽ നിന്ന് തൊണ്ടിമുതൽ മോഷണം പോയ സംഭവത്തിൽ പ്രതി പിടിയിൽ. മുൻ സീനിയർ സൂപ്രണ്ട് ശ്രീകണ്ഠൻ നായരാണ് പേരൂർക്കട പോലീസിന്റെ പിടിയിലായത്. ഇന്ന് പുലർച്ചെയാണ് പേരൂര്‍ക്കടയിൽ വീട്ടിൽ നിന്നും ശ്രീകണ്ഠൻ നായരെ അറസ്റ്റ് ചെയ്തത്.  സാമ്പത്തികമായി പ്രശ്നം നേരിട്ടപ്പോൾ തൊണ്ടിമുതലായ സ്വർണവും പണവും മോഷ്ടിച്ചെന്നാണ് പ്രതി പോലീസിന് മൊഴി നൽകിയിട്ടുള്ളത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

100 പവനിലധികം സ്വർണ്ണവും പണവും, വെള്ളി ആഭരണങ്ങളുമാണ് തിരുവനന്തപുരം ആർഡിഒ കോടതിയിൽ നിന്ന് മോഷണം പോയത്. കഴിഞ്ഞ മാസം 31നാണ് കളക്ടറേറ്റിൽ നിന്ന് തൊണ്ടി മുതൽ മോഷണം പോയതായി സബ് കളക്ടറുടെ പരാതിയിൽ പേരൂർക്കട പോലീസ് കേസ് എടുത്തത്. കേസ് വിജിലൻസിന് കൈമാറാൻ റവന്യൂവകുപ്പ് ശുപാർശ ചെയ്തിരുന്നു. ഇതിൽ ഉത്തരവ് വൈകുന്നതിനെിരെ വിമർശനം ഉയർന്നിരുന്നു. അതിനിടെയാണ് പ്രതിയെ അറസ്റ്റ് ചെയ്യുന്നത്. ലോക്കറിൻ്റെ ചുമതലയുള്ള ഉദ്യോഗസ്ഥ‍‍ര്‍ തന്നെയാണ് മോഷത്തിന് പിന്നിലെന്ന് പോലീസിന് നേരത്തെ വ്യക്തമായിരുന്നു.


Also Read: ആർഡിഒ കോടതിയിലെ തൊണ്ടിമുതൽ മോഷണം; ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര കൃത്യവിലോപം


 തൊണ്ടിമുതലുകളുടെ ചുമതലയുള്ള സീനിയ‍ര്‍ സൂപ്രണ്ടായി പ്രവർത്തിച്ചിരുന്ന കാലയളവിലാണ് ശ്രീകണ്ഠൻ നായ‍ര്‍ മോഷണം നടത്തിയത്. 2020 മാർച്ചിൽ ഈ പദവിയിൽ കയറിയ ശ്രീകണ്ഠൻ നായർ 2021 ഫെബ്രുവരിയിൽ ഇതേ പദവിയിലിരുന്ന് വിരമിക്കുകയും ചെയ്തു. അന്വേഷണത്തിന്റെ തുടക്കത്തിൽ തന്നെ ഇയാളെ പോലീസിന് സംശയം ഉണ്ടായിരുന്നു. ശ്രീകണ്ഠൻ നായർ ഒറ്റയ്ക്കാണ് മോഷണം ആസൂത്രണം ചെയ്തതും നടപ്പാക്കിയതെന്നുമാണ് പെോലീസിൻ്റെ നിലവിലെ നിഗമനം. മറ്റ് ഉദ്യോ​ഗസ്ഥർക്ക് പങ്കുണ്ടോ എന്നറിയാൻ ശ്രീകണ്ഠൻ നായരെ വിശദമായി ചോദ്യം ചെയ്യും. 


മോഷ്ടിച്ച തൊണ്ടിമുതലായ സ്വർണം സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ പണയം വച്ചിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. പണയം വച്ച സ്വര്‍ണത്തിൽ നല്ലൊരു പങ്കും കുടിശ്ശിക അടയ്ക്കാത്ത കാരണം ലേലത്തിൽ വിറ്റു പോയെന്നാണ് സൂചന. 


Viral: നിരാശക്കുറിപ്പെഴുതി വൈറലായ കള്ളൻ ഒടുവിൽ കുടുങ്ങി, പണിപാളിയത് ചികിത്സക്ക് എത്തിയപ്പോൾ


വയനാട്: മോഷണത്തിന് കേറിയ സ്ഥലത്ത് പണമില്ലാതിരുന്നതിനാൽ കത്തെഴുതി വൈറലായ കള്ളൻ ഒടുവിൽ അറസ്റ്റിൽ. വയനാട് പുൽപ്പള്ളി ഇരുളം സ്വദേശി വിശരാജി (40) ആണ് അറസ്റ്റിലായത്.മാനന്തവാടി പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 


പൈസ ഇല്ലെങ്കിൽ എന്തിനാടാ ഗ്ലാസ് ഡോർ പൂട്ടിയത് വെറുതെ തല്ലിപ്പൊളിച്ചു. ഒരു ജോഡി ഡ്രസ് മാത്രം എടുക്കുന്നു എന്നാണ് കള്ളൻ എഴുതി വെച്ച കുറിപ്പ്. തൃശ്ശൂർ കുന്നംകുളത്തെ കടയിൽ മോഷ്ടിക്കാൻ കയറിയപ്പോഴാണ് കള്ളൻ കുറിപ്പെഴുതിയത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.