Crime News: സിനിമ കാണാനെത്തിയ ദമ്പതിമാരെ ആക്രമിച്ച കേസിൽ 3 പേർ അറസ്റ്റിൽ
Crime News: ദമ്പതിമാരെ ആക്രമിക്കുന്നുവെന്ന വിവരമറിഞ്ഞെത്തിയ പോലീസ് പ്രതികളിലൊരാളെ തിയേറ്ററിനകത്തുകയറി തിരയുന്നതിനിടെ നാലുപേർ പോലീസിനെ ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
ചേർത്തല: ചിത്രാഞ്ജലി തിയേറ്ററിൽവെച്ച് ദമ്പതിമാരെ ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസുകാരെ ആക്രമിച്ചതിന് നാലുപേരെക്കൂടി അറസ്റ്റുചെയ്തിട്ടുണ്ട്.
Also Read: കൊച്ചിയിൽ പാതിരാത്രി പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ പീഡനശ്രമ
കഞ്ഞിക്കുഴി പഞ്ചായത്ത് മൂന്നാംവാർഡ് വാരണം കാട്ടിപ്പറമ്പിൽ വീട്ടിൽ കണ്ണൻ എന്നറിയപ്പെടുന്ന റെനീഷ്, നാലാംവാർഡ് എസ്എൽപുരം കൈതവളപ്പിൽ മിഥുൻ രാജ് , നാലാംവാർഡ് വാരണം കല്പകശ്ശേരി വീട്ടിൽ വിജിൽ വി. നായർ എന്നിവരെയാണ് ദമ്പതിമാരെ ആക്രമിച്ച കേസിൽ പോലീസ് പിടികൂടിയത്. പോലീസിനെ ആക്രമിച്ചതിന് ബിനോയ്, ശരച്ചന്ദ്രൻ, സച്ചിൻ, അനൂപ് എന്നിവരെ അറസ്റ്റു ചെയ്തിട്ടുണ്ട്. ദമ്പതിമാരെ ആക്രമിക്കുന്നുവെന്ന വിവരമറിഞ്ഞെത്തിയ പോലീസ് പ്രതികളിലൊരാളെ തിയേറ്ററിനകത്തുകയറി തിരയുന്നതിനിടെ നാലുപേർ പോലീസിനെ ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇവർ എസ്ഐ ആന്റണിയുടെ കൈതിരിക്കുകയും കഴുത്തിനു കുത്തിപ്പിടിക്കുകയും ചെയ്തിരുന്നു. എങ്കിലും പോലീസ് അക്രമികളെ കീഴ്‌പ്പെടുത്തിയിരുന്നു.
Also Read: Abhaya Hiranmayi l അഭയ ഹിരൺമയി വീണ്ടും പ്രണയത്തിലോ..? പുതിയ ചിത്രം വൈറലാകുന്നു!
സംഭവം നടന്നത് ആഗസ്റ്റ് 28 നു രാത്രി 9:30 ഓടെയായിരുന്നു. സിനിമ കാണാനെത്തിയ ദമ്പതിമാരിൽ ഭാര്യയോടു പ്രതികൾ മോശമായി സംസാരിക്കുകയും ഇതു ചോദ്യംചെയ്ത ഭർത്താവിനെ ആക്രമിക്കുകയും ചെയ്തതറിഞ്ഞെത്തിയ ചേർത്തല പോലീസ് രണ്ടുപേരെ പിടികൂടി. രക്ഷപ്പെട്ട മൂന്നാമനെ 29 നാണ് പിടിച്ചത്. രണ്ടാമത്തെ സംഘം ഒരു പ്രകോപനവുമില്ലാതെയാണ് പോലീസിനെ ആക്രമിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...