Rape Attempt: കൊച്ചിയിൽ പാതിരാത്രി പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ പീഡനശ്രമം

Rape Attempt Case: സംഭവത്തിൽ പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന അമീൻ അജ്മൽ, ഹഫീസ്, സക്കീർ ഷെഫീഖ്, സെർജിയോ, സാവിയോ എന്നിവർക്കു പരുക്കേറ്റതായും എഫ്ഐആറിൽ വ്യക്തമാക്കുന്നുണ്ട്.

Written by - Zee Malayalam News Desk | Last Updated : Aug 31, 2023, 07:17 AM IST
  • പാതിരാത്രി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കൊച്ചിയിൽ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി
  • പാലാരിവട്ടത്തെ കടയിൽ ചായ കുടിക്കാനെത്തിയ യുവാക്കളുടെ സംഘത്തെ ആക്രമിച്ചശേഷം പെൺകുട്ടിയെ കടന്നുപിടിച്ചെന്നാണ് ആരോപണം
Rape Attempt: കൊച്ചിയിൽ പാതിരാത്രി പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ പീഡനശ്രമം

കൊച്ചി:  പാതിരാത്രി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കൊച്ചിയിൽ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പാലാരിവട്ടം പോലീസ് കേസ് ഫയൽ ചെയ്തു.  പാലാരിവട്ടത്തെ കടയിൽ ചായ കുടിക്കാനെത്തിയ യുവാക്കളുടെ സംഘത്തെ ആക്രമിച്ചശേഷം  പെൺകുട്ടിയെ കടന്നുപിടിച്ചെന്നാണ് ആരോപണം.

Also Read: Crime News: ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി

പെൺകുട്ടിയുടെ പരാതിയിൽ ഷാരൺ, രമേഷ്, അദിത്, ഇർഫാൻ, മാമ്മു, രേഷ്മ, അലൻ, ഷോജി എന്നിവർക്കെതിരെയാണ് പാലാരിവട്ടം പോലീസ് കേസെടുത്തത്. ഭരണപക്ഷത്തെ ഘടകകക്ഷി പാർട്ടിയിലെ അംഗമായ രേഷ്മയുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചു പ്രതികൾ ഒളിവിൽ പോയതായും ഇവരെ പിടികൂടാൻ പോലീസ് അമാന്തിക്കുന്നതായും ആരോപണമുന്നയിക്കുന്നുണ്ട് .

Also Read: Ganja Seized: കൊറിയർ വഴി തൃശ്ശൂരിലേക്ക് കഞ്ചാവ് അയച്ച യുവാവ് പിടിയിൽ

സംഭവത്തിൽ പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന അമീൻ അജ്മൽ, ഹഫീസ്, സക്കീർ ഷെഫീഖ്, സെർജിയോ, സാവിയോ എന്നിവർക്കു പരുക്കേറ്റതായും എഫ്ഐആറിൽ വ്യക്തമാക്കുന്നുണ്ട്.  ഇതിനിടയിൽ സംഭവം നടക്കുന്നതിന് തലേന്നു രാത്രി അജ്മൽ, സെർജിയോ എന്നിവർ ഇടപ്പള്ളിയിലെ ചായക്കടയിൽ വച്ച് ആക്രമിച്ചതായി കാണിച്ച് മേലേപാടം സ്വദേശി അശ്വിൻ രാജൻ നൽകിയ  പരാതിയിലും പാലാരിവട്ടം പോലീസ് കേസ് റജിസ്റ്റർ ചെയ്തു.

Also Read: Jupiter Favorite Zodiac Sign: ഈ രാശിക്കാർക്ക് വ്യാഴത്തിന്റെ കൃപ എപ്പോഴും ഉണ്ടാകും, നിങ്ങളും ഉണ്ടോ?

അടിപിടിയുണ്ടായ രണ്ടു ചായക്കടകളിലും രാത്രി സമയത്ത് ലഹരി ഉപയോഗിക്കുന്ന യുവാക്കൾ ഒത്തുകൂടി സംഘർഷമുണ്ടാക്കുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. രണ്ടു സംഘത്തിലും സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന പ്രതികളുണ്ടെന്നാണു സാക്ഷി മൊഴികൾ വ്യക്തമാക്കിയിരിക്കുന്നത്. ആദ്യ ദിവസമുണ്ടായ അടിപിടി കേസ് ഒത്തുതീർക്കാമെന്നു പറഞ്ഞാണു രണ്ടു സംഘങ്ങളും പിറ്റേന്നും ഒത്തുകൂടിയത്. അത് പിന്നീട് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ അപമാനിക്കുന്ന സംഭവത്തിൽ എത്തി ചേരുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News