കൊച്ചി: എറണാകുളത്ത് കോലഞ്ചേരിയിൽ മാനസിക  വൈകല്യമുള്ള 75 കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ.  ആലുവ എടത്തല സ്വദേശി മുഹമ്മദ് ഷാഫി, ഓമന, ഓമനയുടെ മകൻ മനോജ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ സ്ത്രീയാണ് ചായയും പുകയിലയും നൽകാമെന്നും പറഞ്ഞാണ് വയോധികയെ വീട്ടിൽ നിന്നും കൂട്ടികൊണ്ടുപോയത്. ഇവർക്കൊപ്പം മറ്റൊരു സ്ത്രീയേയും കസ്റ്റഡിയിലെടുത്തുവെങ്കിലും ചോദ്യം ചെയ്യലിന് ശേഷം അവരെ വിട്ടയക്കുകയായിരുന്നു.    


Also read: വഞ്ചിയൂർ ട്രഷറി തട്ടിപ്പ്: ചോദ്യം ചെയ്യലിൽ ബിജുലാൽ വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ..! 


സംഭവം നടന്നത് ഞായറാഴ്ചയാണ്.  അതിക്രൂരമായ പീഡനത്തില്‍ വൃദ്ധയുടെ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായ പരിക്കേറ്റതായും ദേഹമാസകലം മുറിവുകളും ചതവുകളുമുള്ളതായും മെഡിക്കല്‍ ബുള്ളറ്റിനിലുണ്ട്. കോലഞ്ചേരി മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയാണ് ഈ വയോധിക.  


അടിയന്തര ശാസ്ത്രക്രിയക്ക് വിധേയയാക്കിയെങ്കിലും ഇവരുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് വൈകിട്ടിറങ്ങിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്. വയോധികയുടെ ശരീരത്തും രഹസ്യ ഭാഗങ്ങളിലും മൂർച്ചയേറിയ ആയുധം കൊണ്ടാണ് മുറിവേൽപ്പിച്ചിരിക്കുന്നതെന്ന് ഡോക്ടറ്മാർ അറിയിച്ചു.  ഇവരുടെ വൻകുടലിനും പരിക്കുണ്ട്.  ഏതാണ്ട് നിർഭയ മോഡൽ പീഡനമായിരുന്നുവെന്നാണ് നിഗമനം.