വഞ്ചിയൂർ ട്രഷറി തട്ടിപ്പ്: ചോദ്യം ചെയ്യലിൽ ബിജുലാൽ വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ..!

 ഉദ്യോഗസ്ഥർ കണ്ടെത്തിയ 2 കോടിയുടെ തട്ടിപ്പിന് പുറമെ 74 ലക്ഷം രൂപ കൂടി തിരിമറി നടത്തിയതായി ബിജുലാൽ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.  

Last Updated : Aug 5, 2020, 09:39 PM IST
    • കേസെടുത്ത് നാലാം ദിനമാണ് ബിജുലാലിനെ പിടികൂടിയത്. ജില്ലാ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക പൊലീസ് സംഘത്തിനാണ് അന്വേഷണ ചുമതല.
    • മെയ് 31ന് വിരമിച്ച ട്രഷറി ജീവനക്കാരന്റെ password ഉപയോഗിച്ചാണ് ബിജുലാല്‍ 2 കോടി രൂപ തട്ടിയത്.
    • ഉദ്യോഗസ്ഥർ കണ്ടെത്തിയ 2 കോടിയുടെ തട്ടിപ്പിന് പുറമെ 74 ലക്ഷം രൂപ കൂടി തിരിമറി നടത്തിയതായി ബിജുലാൽ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.
വഞ്ചിയൂർ ട്രഷറി തട്ടിപ്പ്: ചോദ്യം ചെയ്യലിൽ ബിജുലാൽ വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ..!

തിരുവനന്തപുരം: വഞ്ചിയൂർ സബ് ട്രഷറിയിൽ നിന്നും കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയതായി അറസ്റ്റിലായ സീനിയർ അക്കൗണ്ടന്റ് എം. ആർ.   ബിജുലാൽ സമ്മതിച്ചു.  ഇന്ന് രാവിലെ ചാനലിന് അഭിമുഖം നൽകിയ ശേഷം അഭിഭാഷകനുമൊത്ത് കോടതിയിൽ കീഴടങ്ങാൻ പോകുന്ന സമയത്ത് ഇയാളെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. 

കേസെടുത്ത് നാലാം ദിനമാണ് ബിജുലാലിനെ പിടികൂടിയത്. ജില്ലാ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക പൊലീസ് സംഘത്തിനാണ് അന്വേഷണ ചുമതല. ഇയാൾ കേരള തമിഴ്‌നാട് അതിര്‍ത്തിയിലെ ബന്ധു വീട്ടിലേക്ക് കടന്നതായി അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.

Also read:സംസ്ഥാനത്ത് 1,195 പേർക്ക് കൂടി കോറോണ; 1234 പേർ രോഗമുക്തരായി 

ചോദ്യം ചെയ്യലിൽ ബിജുലാൽ വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.  ഉദ്യോഗസ്ഥർ കണ്ടെത്തിയ 2 കോടിയുടെ തട്ടിപ്പിന് പുറമെ 74 ലക്ഷം രൂപ കൂടി തിരിമറി നടത്തിയതായി ബിജുലാൽ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.  74 ലക്ഷം രൂപയുടെ തിരിമറി നടത്തിയത് ഏപ്രിൽ-മെയ് മാസങ്ങളിലായിരുന്നു.  തട്ടിയെടുത്ത പണം ഭാര്യയുടേയും സഹോദരിയുടെയും അക്കൗണ്ടുകളിലേക്കാണ് ഈ പണം മാറ്റിയത്.  പണത്തിൽ കൂടുതലും ഓൺലൈൻ റമ്മി കളിക്കാനാണ് ഇയാൾ ഉപയോഗിച്ചത്.  കൂടാതെ ഭൂമിയും സ്വർണ്ണവും വാങ്ങിയതയും പ്രതി പറഞ്ഞു.  

Also read:ബിക്കിനി ബോഡി എങ്ങനെ നേടാം..? രസകരമായ ആശയം പങ്കുവെച്ച് അങ്കിത!

എന്നാൽ അറസ്റ്റു ചെയ്ത സമയത്ത് താൻ ട്രഷറിയിൽ നിന്നും പണം തട്ടിയെടുത്തിട്ടില്ലയെന്നും ഓൺലൈൻ റമ്മി കളിച്ചുണ്ടാക്കിയ പണമാണ് അക്കൗണ്ടിലുള്ളതെന്നുമായിരുന്നു ഇയാൾ പറഞ്ഞത്.  കടം പെരുകിയത്തിനെ തുടർന്നാണ് ഇയാൾ ട്രഷറിയിൽ നിന്നും പണം തട്ടിപ്പ് നടത്തിയതെന്നും അന്വേഷണ സംഘം പറഞ്ഞിരുന്നു.  

മെയ്  31ന് വിരമിച്ച ട്രഷറി ജീവനക്കാരന്റെ password ഉപയോഗിച്ചാണ് ബിജുലാല്‍ 2 കോടി രൂപ തട്ടിയത്. ഇതില്‍ 61 ലക്ഷം രൂപ രണ്ട് ട്രഷറി അക്കൗണ്ടുകളില്‍ നിന്നു കുടുംബാംഗങ്ങളുടെ അഞ്ച് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയെന്നുമാണ് പൊലീസ് കണ്ടെത്തൽ.  

Trending News