കൊച്ചി: കടവന്ത്ര കമ്മട്ടിപ്പാടം റെയില്‍വേ ട്രാക്കിനു സമീപം ട്രെയിന്‍ യാത്രക്കാരനെ ട്രെയിനില്‍ നിന്നും അടിച്ചുവീഴ്ത്തിയ ശേഷം കത്തികാണിച്ച് ഭീഷണിപ്പെടുത്തി മൊബൈല്‍ഫോണും പേഴ്സും കവര്‍ന്ന കേസിൽ മൂന്നുപേര്‍ അറസ്റ്റിൽ. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: കളമശ്ശേരി സ്‌ഫോടനക്കേസ്: മാര്‍ട്ടിൻ സ്‌ഫോടനത്തിന് പദ്ധതിയിട്ടത് ദുബായിൽവെച്ചെന്ന് പോലീസ്


കടവന്ത്ര ഗാന്ധിനഗര്‍ കോളനി ഊത്തുപ്പിള്ളിപ്പറമ്പ് വീട്ടില്‍ വിബിന്‍, തിരുവനന്തപുരം പൂവാര്‍ വിദ്യാഭവന്‍ വീട്ടില്‍ നിതിന്‍, തിരുവനന്തപുരം പൊഴിയൂര്‍ ഫിഷര്‍മെന്‍ കോളനി സ്വദേശി നോബിള്‍ എന്നിവരെയാണ് കടവന്ത്ര പോലീസ് പിടികൂടിയത്. ഇവർ ബെംഗളൂരുവിലേക്ക് രക്ഷപ്പെടുന്നതിനായി എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോൾ കടവന്ത്ര പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ മിഥുന്‍ മോഹന്‍, അസി. സബ് ഇന്‍സ്‌പെക്ടര്‍മാരായ ദിലീപ്, സനീഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ രതീഷ്, അനില്‍കുമാര്‍, ബിബിന്‍ സി. ഗോപാല്‍, സുമേഷ് എന്നിവരടങ്ങിയ സംഘം പിടികൂടുകയായിരുന്നു.


Also Read: Surya Mangal Yuti: സൂര്യ-ചൊവ്വ സംഗമം: ഒരു വർഷത്തിന് ശേഷം ഈ രാശിക്കാർക്ക് ലഭിക്കും സുവർണ്ണ നേട്ടങ്ങൾ!


ഇവർ അപഹരിച്ച 50,000 രൂപ വിലവരുന്ന മൊബൈല്‍ഫോണിന്റെ ലോക്ക് തിരുവനന്തപുരത്തുള്ള ഐടി വിദഗ്ധരായ കൂട്ടുപ്രതികളുടെ സഹായത്തോടെ പൊട്ടിക്കുകയും ശേഷം എറണാകുളത്തുള്ള പെന്റാ മേനകയിലുള്ള കടയില്‍ വിറ്റതായും അന്വേഷണ സംഘം കണ്ടെത്തി. പ്രതികള്‍ കൊച്ചി സിറ്റിയിലെ നിരവധി കവര്‍ച്ച-മയക്കുമരുന്ന് കേസുകളില്‍ പ്രതികളാണ്.   കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.