കുമളി: കാറിൽ തമിഴ്നാട്ടിൽ നിന്നും കഞ്ചാവുമായെത്തിയ മൂന്നംഗ സംഘം പിടിയിൽ.  കുമളി ചെക്പോസ്റ്റിൽ വച്ച്  എക്സൈസ് ഉദ്യോഗസ്ഥരാണ് ഇവരെ പിടികൂടിയത്.  ഇവരിൽ നിന്നും 400 ഗ്രാം ഉണക്കക്കഞ്ചാവും 12,100 രൂപയും പിടികൂടിയിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ലൈംഗികമായി ഉപയോഗിക്കുന്നു; ലഹരി പാർട്ടി കോഴിക്കോടും, തിരുവനന്തപുരത്തും- മോഡലിൻറെ വെളിപ്പെടുത്തൽ


തിരുവനന്തപുരം പൊഴിയൂർ ചന്ദുരുതി സ്വദേശി ടിറ്റോ സാന്തന, തിരുവനന്തപുരം മുട്ടത്തറ ബദരിയാ നഗർ സ്വദേശി ഹലീൽ, കോട്ടുകാൽ  മിഥുൻ നിവാസിൽ മിഥുല രാജ് എന്നിവരാണ് പിടിയിലായത്.  ആഡംബര വാഹനങ്ങളിൽ സ്ത്രീകളെ മുൻസീറ്റിൽ ഇരുത്തി ലഹരിമരുന്ന് കടത്തുകയാണ് ഇവരുടെ രീതിയെന്ന് എക്സൈസ് വ്യക്തമാക്കി. 


Also Read: Shukra Gochar 2022: ഈ രാശിക്കാർക്ക് അടുത്തമാസം അടിപൊളി സമയം, ലഭിക്കും വൻ സമ്പത്ത്! 


എക്സൈസ് ഇൻസ്പെക്ടർ ജോർജ് ജോസഫ്, പ്രിവന്റീവ് ഓഫിസർമാരായ ഡി.സതീഷ്കുമാർ, ജോസി വർഗീസ്, സിവിൽ എക്സൈസ് ഓഫിസർമാരായ സ്റ്റെല്ല ഉമ്മൻ, വി.എസ്.അരുൺ  എന്നിവരടങ്ങിയ സംഘമാണു ഈ മൂവർ സംഘത്തെ  പിടികൂടിയത്.


ആരും കയ്യിൽ കൊണ്ട് വരില്ല; പാർട്ടി കഴിഞ്ഞ് വലിയ അളവിൽ ലഹരി എത്തും,പേടിച്ച് മാറി നിന്നു-ഓഡിയോ


സംസ്ഥാനത്തെ ഡിജെ പാർട്ടികളിലും തുടർന്ന് നടക്കുന്ന ആഫ്റ്റർ പാർട്ടികിലെയും യഥാർത്ഥ ഭീകരാവസ്ഥ തുറന്ന് പറയുകയാണ് കൊച്ചിയിലെ മോഡൽ. കഴിഞ്ഞ രണ്ട് വർഷമായി എറണാകുളത്തെയും, തിരുവനന്തപുരത്തെയും പാർട്ടികളിൽ പങ്കെടുത്തിട്ടുണ്ട്.


Also Read: Guru Margi 2022: മണിക്കൂറുകൾ മാത്രം... ഈ രാശിക്കാർക്ക് തുടങ്ങും മോശ സമയം, സന്തോഷവും സമാധാനവും നഷ്ടപ്പെട്ടേക്കാം


പാർട്ടികളിലേക്ക് ആരും ലഹരിയുമായല്ല വരുന്നത്. ആഫ്റ്റർ പാർട്ടികളിൽ പക്ഷെ വൻ തോതിൽ ലഹരി എത്താറുണ്ട്. അത് എവിടെ നിന്നാണെന്നും ആരാണ് കൊണ്ടു വരുന്നതെന്നോ അറിയില്ല.  MDMA,Happy pills,LSD എന്നിവ വ്യപാകമായി ഇത്തരം പാർട്ടികളിൽ ഉപയോഗിക്കുന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.