കൊച്ചി: കേരളത്തിലെ രണ്ട് വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണക്കടത്തിന് കൂട്ടുനിന്ന മൂന്നു കസ്റ്റംസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു. ഡല്‍ഹി സ്വദേശികളായ രോഹിത് കുമാര്‍ ശര്‍മ, കൃഷന്‍ കുമാര്‍, ബിഹാര്‍ സ്വദേശി സാകേന്ദ്ര പാസ്വാന്‍ എന്നിവരെയാണ് പിരിച്ചുവിട്ടത്. വളരെ അപൂർവമായിട്ടാണ് കസ്റ്റംസില്‍ നിന്നും ഇത്തരത്തിൽ ജീവനക്കാരെ പിരിച്ചുവിടുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: യൂ ട്യൂബ് വഴി മദ്യപാനം പ്രോത്സാഹിപ്പിച്ച യുവാവ് പിടിയിൽ


നേരത്തെയും ഇവർക്കെതിരെ സ്വർണക്കടത്തിന് നടപടി എടുത്ത് പിരിച്ചു വിട്ടിരുന്നുവെങ്കിലും പിന്നീട് ഇവരെ തിരിച്ചെടുക്കുകയായിരുന്നു. എന്നാൽ ഇവർക്കെതിരെ രണ്ടാമത് നടത്തിയ അന്വേഷണത്തിലും കുറ്റക്കാരെന്ന് കണ്ടെത്തിയതോടെയാണ് പിരിച്ചുവിടൽ നടപടി സ്വീകരിച്ചത്.  ഇവർ മൂന്നുപേരെയും കള്ളക്കടത്തുകാരുമായി ബന്ധപ്പെടുത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥനും ഡല്‍ഹി സ്വദേശിയുമായ രാഹുല്‍ പണ്ഡിറ്റിനെ മൂന്നുവര്‍ഷം മുൻപ് പുറത്താക്കിയിരുന്നു.


Also Read: ഇന്ത്യയിലെ ഏറ്റവും വലിയ റെയിൽവേ ജംഗ്ഷൻ: ഇവിടെ നിന്നും നിങ്ങൾക്ക് രാജ്യത്തിന്റെ ഏത് കോണിലേക്കും ട്രെയിനുകൾ ലഭിക്കും


ഇവർ പ്രധാനമായും കരിപ്പൂർ, കണ്ണൂര്‍ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചാണ് ജോലിചെയ്തിരുന്നത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ.) 2019 ഓഗസ്റ്റ് 19-ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ 4.5 കിലോഗ്രാം സ്വര്‍ണം പിടിച്ചിരുന്നു. ഈ സംഭവത്തിൽ പ്രതികളെ ഇവർ സഹായിച്ചെന്ന് വ്യക്തമായതിനെ തുടര്‍ന്ന് ഇവര്‍ അറസ്റ്റിലായി.


Also Read: സ്ത്രീ ശരീരത്തിന്റെ ഈ ഭാഗം പറയും അവർ എങ്ങനെയുള്ള സ്ത്രീയാണെന്ന്!


കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറായിരുന്ന സുമിത് കുമാര്‍ അന്ന് ഇവരെ പിരിച്ചുവിടുകയും ഒരുകോടി രൂപവരെ പിഴ ചുമത്തുകയും ചെയ്തിരുന്നു. ഇതിനെതിരെ പ്രതികൾ ചീഫ് കമ്മിഷണറെ സമീപിക്കുകയും പിഴത്തുകയുടെ 7.5 ശതമാനം കെട്ടിവെച്ച് അപ്പീല്‍ നൽകുകയുമായിരുന്നു.  തുടർന്ന് വാദം കേട്ടശേഷം സര്‍വീസില്‍ തിരിച്ചെടുക്കാനും പുനരന്വേഷണത്തിനും ഉത്തരവിടുകയായിരുന്നു. എന്നാൽ പുനരന്വേഷണത്തിൽ മൂന്നുപേരും കുറ്റക്കാരാണെന്ന് തെളിയുകയായിരുന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.