Noida Crime News: ജോലിയിൽ നിന്ന് പിരിച്ചുവിട്ട മാനേജരെ ക്യാബിനില്‍ കയറി വെടിവച്ച് യുവാവ്
Noida Crime News: ജീവനക്കാരന്‍റെ മോശം പെരുമാറ്റത്തെ തുടർന്ന് 6 മാസം മുമ്പ് ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.
Noida Crime News: ജോലിയില്‍നിന്നും പിരിച്ചു വിട്ടതിന്‍റെ പക തീര്‍ക്കാന്‍ മാനേജരെ വെടിവച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് യുവാവ്. ഡൽഹിയോട് ചേർന്നുള്ള ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം.
നോയിഡയിൽ സ്ഥിതി ചെയ്യുന്ന ഒരു ബിപിഒയുടെ മാനേജരെയാണ് മുൻ ജീവനക്കാരൻ നെഞ്ചിൽ വെടിവച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ജീവനക്കാരന്‍റെ മോശം പെരുമാറ്റത്തെ തുടർന്ന് 6 മാസം മുമ്പ് ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി പറയപ്പെടുന്നു. ഇതില്‍ പകരം വീട്ടാനാണ് ഇയാള്‍ മാനേജരുടെ ക്യാബിനില്‍ അതിക്രമിച്ചു കയറി വെടിയുതിര്‍ത്തത്.
Also Read: Delhi Dense Fog: കനത്ത മൂടൽമഞ്ഞ്, ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 21 വിമാനങ്ങൾ വൈകി
റിപ്പോര്‍ട്ട് അനുസരിച്ച് ഗുരുതരമായി പരുക്കേറ്റ BPO മാനേജരെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്‍റെ ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.
പോലീസ് പറയുന്നതനുസരിച്ച്, ഡൽഹി, അശോക് നഗർ സ്വദേശിയായ അനൂപ് സിംഗ് നോയിഡയിലെ സെക്ടർ 2ല്‍ സ്ഥിതിചെയ്യുന്ന NSB ബിപിഒയിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററായി ജോലി ചെയ്യുകയായിരുന്നു. ഏകദേശം 6 മാസം മുന്‍പ്, ഇയാളുടെ മോശം പെരുമാറ്റം സംബന്ധിച്ച പരാതിയെത്തുടര്‍ന്ന് കമ്പനിയുടെ സർക്കിൾ ഹെഡ് സർദുൽ ഇസ്ലാം ഇയാള്‍ക്കെതിരെ നടപടി കൈക്കൊള്ളുകയായിരുന്നു. നടപടിയെത്തുടര്‍ന്ന് ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. സംഭവത്തിനുശേഷം പലതവണ അനൂപ് സർദുൽ ഇസ്ലാമുമായി ബന്ധപ്പെടുകയും വീണ്ടും ജോലിക്കെടുക്കാൻ അപേക്ഷിക്കുകയും ചെയ്തിരുന്നു, എങ്കിലും പ്രയോജനമൊന്നും ഉണ്ടായില്ല.
ഇതില്‍ പക തീര്‍ക്കാനാണ് അനൂപ് ഈ കടുംകൈയ്ക്ക് മുതിര്‍ന്നത്. ബുധനാഴ്ച അതായത്, 2023 ജനുവരി 4 -ന് വൈകുന്നേരം, അനൂപ് സിംഗ് സർദുൽ ഇസ്ലാമിന്‍റെ ഓഫീസിൽ പ്രവേശിച്ചു. ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി, തുടർന്ന് അനൂപ് സിംഗ് ഒരു നാടൻ പിസ്റ്റൾ എടുത്ത് സർദുലിന് നേരെ വെടിയുതിർക്കുകയായിരുന്നു. നെഞ്ചിൽ ഗുരുതരമായി മുറിവേറ്റ സർദുൽ ഇസ്ലാമിനെ ഉടൻ തന്നെ കൈലാഷ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്‍റെ നില ഗുരുതരമായി തുടരുകയാണ്.
സെക്ടർ 2 ലെ ഒരു ഓഫീസിൽ വെടിവയ്പ്പ് നടന്നതായി പോലീസിന് വാർത്ത ലഭിച്ചതായി എഡിസി പോലീസ് അശുതോഷ് ദ്വിവേദി പറഞ്ഞു. സംഭവത്തിന് ശേഷം അനൂപ് ഓടി രക്ഷപ്പെട്ടതായും ഇയാൾക്കായി പോലീസ് തിരച്ചിൽ തുടരുകയാണ് എന്നും പോലീസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...