Bharat Jodo Yatra Update: രാജ്യ തലസ്ഥാനത്ത് താപനില 4 ഡിഗ്രിയാണ്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇപ്പോള്‍ ഉത്തര്‍ പ്രാദേശിലൂടെ കടന്നുപോകുകയാണ്..
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസിന്‍റെ ഭാരത് ജോഡോ യാത്ര വ്യാഴാഴ്ച യുപിയിലെ ഷാംലി ജില്ലയിലെ അയ്‌ലം ഗ്രാമത്തിൽ നിന്ന് ആരംഭിച്ചു. ഉത്തർപ്രദേശിൽ ഇപ്പോള്‍ കൊടും തണുപ്പാണ്. വ്യാഴാഴ്ച രാവിലെ താപനില 6 ഡിഗ്രി സെൽഷ്യസാണ്
രേഖപ്പെടുത്തിയത്. പതിവുപോലെ രാഹുല്‍ ഗാന്ധി തന്‍റെ വെളുത്ത ടി ഷര്‍ട്ട് അണിഞ്ഞ് യാത്ര നയിയ്ക്കുകയാണ്.
വ്യാഴാഴ്ച രാവിലെ ഭാരത് ജോഡോ യാത്ര ആരംഭിച്ചപ്പോള്‍ വലിയ ജനക്കൂട്ടമാണ് റാലിയില്‍ പങ്കെടുത്തത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
വീഡിയോ കാണാം:-
#WATCH | Congress's Bharat Jodo Yatra resumes from Ailum village, Shamli district in Uttar Pradesh pic.twitter.com/0bl3Q3k9eO
— ANI (@ANI) January 5, 2023
അതേസമയം, കടുത്ത തണുപ്പത്ത് ടി ഷര്‍ട്ട് ധരിക്കുന്നത് സംബന്ധിച്ച് വിവിധ പരാമര്‍ശങ്ങള്‍ ഉയര്‍ന്നപ്പോള്‍ താന്‍ ടി ഷര്‍ട്ട് ധരിച്ചത് ചര്‍ച്ചയാക്കിയ മാധ്യമങ്ങള്‍ കീറിയ വസ്ത്രങ്ങളുമായി തന്നോടൊപ്പം നടന്ന പാവങ്ങളെ കണ്ടില്ല എന്നായിരുന്നു രാഹുല്‍ അഭിപ്രായപ്പെട്ടത്. പാവപ്പെട്ട കർഷകത്തൊഴിലാളികളുടെ നിരവധി കുട്ടികൾ കീറിയ വസ്ത്രങ്ങൾ ധരിച്ചാണ് യാത്രയിൽ തന്നോടൊപ്പം നടക്കുന്നത്. പക്ഷേ, പാവപ്പെട്ട കർഷകരുടെയും തൊഴിലാളികളുടെയും കുട്ടികൾ ശൈത്യകാലത്ത് സ്വെറ്ററുകളോ ജാക്കറ്റുകളോ ഇല്ലാതെ നടക്കുന്നത് എന്തുകൊണ്ടാണെന്ന് മാധ്യമങ്ങൾ ചോദിക്കുന്നില്ല, രാഹുല്‍ പറഞ്ഞു.
Also Read : Delhi Dense Fog: കനത്ത മൂടൽമഞ്ഞ്, ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 21 വിമാനങ്ങൾ വൈകി
ബുധനാഴ്ച രാവിലെ ബാഗ്പത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്ത അവസരത്തില്‍ രാഹുൽ ഗാന്ധി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന അഗ്നിവീര്‍ പദ്ധതിയ്ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. യുവാക്കൾ 15 വർഷം സൈന്യത്തിൽ സേവനമനുഷ്ഠിക്കുകയും പെൻഷൻ നേടുകയും ചെയ്യാറുണ്ട്. എന്നാല്‍, ഇപ്പോള്‍ അത് മാറി, 4 വര്‍ഷം ജോലി ചെയ്യുക, പിന്നെ നിങ്ങള്‍ തൊഴിൽരഹിതരാകും, ഇതാണ് പുതിയ ഇന്ത്യ, രാഹുല്‍ പറഞ്ഞു. എന്നാല്‍, കേന്ദ്ര സര്‍ക്കാരിന്‍റെ ഈ നയത്തിനെതിരെ തെരുവില്‍ ഇറങ്ങിയവര്‍ക്ക് ഇനി സർക്കാർ ജോലി കിട്ടില്ല, യുവാക്കളെയും കർഷകരെയും തൊഴിലാളികളെയും ഭയപ്പെടുത്തുന്നതാണ് ബിജെപിയുടെ നയം, രാഹുല്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...