Delhi Dense Fog: കനത്ത മൂടൽമഞ്ഞ്, ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 21 വിമാനങ്ങൾ വൈകി

Delhi Dense Fog: കനത്ത തണുപ്പും മൂടല്‍ മഞ്ഞ് വ്യോമഗതാഗതത്തെ മാത്രമല്ല, റെയില്‍ റോഡ്‌ ഗതാഗതത്തെയും സാരമായി ബാധിച്ചിട്ടുണ്ട്.  വിമാനങ്ങൾക്ക് പുറമെ ഡൽഹിയിലേക്കുള്ള 12 ട്രെയിനുകൾ വൈകുകയും സമയം പുനഃക്രമീകരിക്കുകയും ചെയ്തു

Written by - Zee Malayalam News Desk | Last Updated : Jan 5, 2023, 10:44 AM IST
  • കനത്ത തണുപ്പും മൂടല്‍ മഞ്ഞ് വ്യോമഗതാഗതത്തെ മാത്രമല്ല, റെയില്‍ റോഡ്‌ ഗതാഗതത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. വിമാനങ്ങൾക്ക് പുറമെ ഡൽഹിയിലേക്കുള്ള 12 ട്രെയിനുകൾ വൈകുകയും സമയം പുനഃക്രമീകരിക്കുകയും ചെയ്തു
Delhi Dense Fog: കനത്ത മൂടൽമഞ്ഞ്, ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 21 വിമാനങ്ങൾ വൈകി

Delhi: കനത്ത മൂടല്‍മഞ്ഞ് രാജ്യ തലസ്ഥാനത്തെ മൂടിയതോടെ വ്യോമഗതാഗതം  തടസപ്പെട്ടു. വ്യാഴാഴ്ച  കനത്ത തണുപ്പിൽ നഗരം വീർപ്പുമുട്ടിയപ്പോള്‍ 21 ഓളം വിമാനങ്ങളാണ് വൈകിയത്. 

ഡൽഹി വിമാനത്താവളം എല്ലാ യാത്രക്കാർക്കും ഫോഗ് അലേർട്ട് (Fog Alert) പുറപ്പെടുവിക്കുകയും ഐജിഐയിൽ  visibility ശക്തമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും അറിയിച്ചു.

അതേസമയം, ഈ സീസണില്‍ റെക്കോര്‍ഡ് തണുപ്പാണ് തലസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്ക്കുന്നത്. വ്യാഴാഴ്ച രാവിലെ ഡൽഹിയിലെ ഏറ്റവും കുറഞ്ഞ താപനില 3 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു. ഈ  സീസണിലെ ഏറ്റവും കുറഞ്ഞ താപനില റിപ്പോര്‍ട്ട് ചെയ്തതോടെ ഡല്‍ഹിയും ധർമ്മശാല, നൈനിറ്റാൾ, ഡെറാഡൂൺ എന്നീ സ്ഥലങ്ങളിലെ കാലാവസ്ഥ അനുഭവിക്കുകയാണ്. 

പഞ്ചാബ്, ഡൽഹി, ഹരിയാന, ചണ്ഡീഗഡ്, സിക്കിം, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ പുലർച്ചെ 5:30 വരെ കനത്ത മൂടൽമഞ്ഞാണ് അനുഭവപ്പെട്ടത്. 

അതേസമയം, കനത്ത തണുപ്പും മൂടല്‍ മഞ്ഞ് വ്യോമഗതാഗതത്തെ മാത്രമല്ല, റെയില്‍ റോഡ്‌ ഗതാഗതത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. മൂടൽമഞ്ഞുള്ള കാലാവസ്ഥ കാരണം വിമാനങ്ങൾക്ക് പുറമെ ഡൽഹിയിലേക്കുള്ള 12 ട്രെയിനുകൾ വൈകുകയും സമയം പുനഃക്രമീകരിക്കുകയും ചെയ്തു.

അതേസമയം, വാരാന്ത്യത്തോടെ താപനില കൂടുമെന്നാണ് IMD നല്‍കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. 
അടുത്ത മൂന്ന്-നാല് ദിവസങ്ങളിൽ വടക്ക്-പടിഞ്ഞാറൻ ഇന്ത്യയിൽ കനത്ത മൂടൽമഞ്ഞും കൂടുതല്‍ തണുപ്പും അനുഭവപ്പെടും എന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. അതിനുശേഷം താപനില ഉയരാന്‍ സാധ്യതയുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 
 
  

Trending News