കണ്ണൂർ:  ഇ-ബുൾ ജെറ്റ് വിവാദം അതിരുകൾ താണ്ടിയിരിക്കുന്നു. മോട്ടോർ വാഹന വകുപ്പ് ഒാഫീസിലെ വിവാദങ്ങൾക്കും പോലീസ് കേസിനും പിന്നാലെ വ്ളോഗിങ്ങ് സഹോദരങ്ങൾക്ക് മയക്കുമരുന്ന് ബന്ധമുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ഇവരുടെ ജാമ്യം എതിർത്ത് പോലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച് വ്യക്തമാക്കിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

എബിനും,ഇബിനും കഞ്ചാവ് ചെടി ഉയർത്തിപ്പിടിച്ചുള്ള ചിത്രങ്ങളും വീഡിയോകളും ഇതിനിടയിൽ യൂടൂബിലടക്കം ഉണ്ടായിരുന്നു. ഇത്തരത്തിൽ കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിച്ചുള്ള പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരുന്നു. ഇ-ബുൾ ജെറ്റിൻറെ ബീഹാർ യത്രയിലാണ് ഇത് സംബന്ധിച്ച് അവർ പറയുന്നത്. പേര് പറയുന്നില്ലെങ്കിലും കഞ്ചാവ് ചെടി ഉയർത്തിക്കാണിച്ചാണ് ഇരുവരും സംസാരിക്കുന്നത്.


ALSO READ : E-Bull Jet ന്റെ നെപ്പോളിയൻ MVD പിടിച്ചെടുത്തു, രൂപമാറ്റം ചെയ്തതിനുള്ള നികുതി അടച്ചില്ല, 42,000 രൂപ പിഴ ചുമത്തി


കൂടാതെ സർക്കാരിനും പോലീസിനും ഏതിരെ നടത്തിയ സൈബർ ആക്രമണവും പോലീസ് വിശദമായി അന്വേഷിക്കുമെന്നാണ് സൂചന. എന്നാൽ ഇത് അടിസ്ഥാന രഹിതമായ ആരോപണങ്ങളെന്നാണ് ഇ-ബുൾ ജെറ്റിനെ അനുകൂലിക്കുന്ന ഒരു വിഭാഗം പറയുന്നത്.


അരുൺ സ്മോക്കി,മല്ലു ട്രാവലർ എന്നിങ്ങനെ ചില വ്ളോഗർമാർ മാത്രമാണ് ഇ-ബുൾ ജെറ്റിനെ അനുകൂലിച്ചത്. എന്നാൽ പ്രമുഖരായ വ്ളോഗർമാർ ആരും വിഷയത്തിൽ അഭിപ്രായം പറഞ്ഞിട്ടില്ലെന്നത് ഏറ്റവും ശ്രദ്ധേയമാണ്. എന്നാൽ വ്ളോഗർമാരുടെ ഇടയിലെ യുദ്ധങ്ങളാണ് ഇ-ബുൾ ജെറ്റിനും പാര ആയതെന്നാണ് മറ്റൊരു സംസാരം.


ALSO READ : E Bull Jet: വണ്ടി പിടിക്കാൻ മാത്രം വ്ലോ​ഗ‍‍‍ർമാരുടെ വാ​ഹനം എന്താണ്?. വണ്ടി മോ‍‍ഡിഫൈ ചെയ്യുന്നവ‍‍ർ അറിയേണ്ടത്


തിരുവനന്തപുരത്ത് നിന്നും എത്തിയ പരാതിയിലാണ് ഇ-ബുൾ ജെറ്റിനെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി എടുക്കുന്നത്.ടാക്സടച്ചില്ലെന്ന് പരാതിയിലാണ് ആദ്യം വാഹനം കസ്റ്റഡിയിലെടുത്തത്. കണ്ണൂ‍ർ മോട്ടോർ വാഹന വകുപ്പ് ഒാഫീസിലെത്തി നികുതി അടക്കണമെന്നും നിശ്ചിത സമയത്തിനുള്ളിൽ വാഹനം സാധാരണപടിയിലാക്കണമെന്നുമായിരുന്നു നിർദ്ദേശം. തുടർന്ന് ഇന്ന് ഒൻപത് മണിയോടെ ഇൗ ബുൾ ജെറ്റ് സഹോദരങ്ങളായ ​എബിനും,ഇബിനും മോട്ടോർ വാഹന വകുപ്പ് ഒാഫീസിലെത്തുകയായിരുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.