E Bull Jet: വണ്ടി പിടിക്കാൻ മാത്രം വ്ലോ​ഗ‍‍‍ർമാരുടെ വാ​ഹനം എന്താണ്?. വണ്ടി മോ‍‍ഡിഫൈ ചെയ്യുന്നവ‍‍ർ അറിയേണ്ടത്

കേരളത്തിൽ യഥാർത്ഥത്തിൽ വാഹനം മോഡിഫൈ ചെയ്യുക പരിമിതമായി മാത്രം ചെയ്യാൻ പറ്റുന്ന കാര്യങ്ങളിലൊന്നാണ്

Written by - Zee Malayalam News Desk | Last Updated : Aug 9, 2021, 04:24 PM IST
  • വണ്ടിയുടെ പ്രധാന ഭാഗങ്ങളിൽപ്പെടുന്നതൊന്നും (എഞ്ചിൻ,ഗിയർ ബോക്സ്,ചെയിസിസ്) മാറ്റാനാവില്ല.
  • 950 രൂപ അടച്ചാൽ നിങ്ങൾക്ക് പെയിൻറ് മാറ്റാൻ അനുമതിയുണ്ട്.
  • വീതി കൂടിയ അലോയ് വീലുകൾ പോലും ഗുരുതരമായ പ്രശ്നമാണ് ഉണ്ടാക്കുന്നത്
E Bull Jet: വണ്ടി പിടിക്കാൻ മാത്രം വ്ലോ​ഗ‍‍‍ർമാരുടെ വാ​ഹനം എന്താണ്?. വണ്ടി മോ‍‍ഡിഫൈ ചെയ്യുന്നവ‍‍ർ അറിയേണ്ടത്

ഫോഴ്സിൻറെ ട്രവലർ മോഡിഫൈ ചെയ്ത് മിനി കാരവാൻ മോഡലിലാക്കി പെയിൻറും സ്റ്റിക്കറിങ്ങും മാറ്റിയാണ്. വ്ളോഗർമാരായ Ebull Jet സഹോദരൻമാർ ഉപയോഗിച്ചിരുന്നത്. ഇത് കണ്ണൂരിൽ മോട്ടോർവാഹന വകുപ്പ് അവരുടെ വാഹനം കസ്റ്റഡിയിലെടുക്കാനും പിന്നീടത് വിവാദങ്ങളിലേക്ക് എത്തിക്കാനും കാരണമായി.

കേരളത്തിൽ യഥാർത്ഥത്തിൽ വാഹനം മോഡിഫൈ ചെയ്യുക പരിമിതമായി മാത്രം ചെയ്യാൻ പറ്റുന്ന കാര്യങ്ങളിലൊന്നാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്താണെന്നാൽ കേരളത്തിൽ നിലവിലുള്ള മോട്ടോർ വാഹന നിയമങ്ങൾ തന്നെയാണ്.

ALSO READ: Navarasa ഇന്ന് രാത്രിയിൽ റിലീസാകില്ല, കാരണം ചിത്രം റിലീസ് ചെയ്യുന്നത് നെറ്റ്ഫ്ലിക്സിൽ

എന്തൊക്കെ ചെയ്യാം,പിഴ കിട്ടാതിരിക്കാൻ

ആദ്യമായി അറിയേണ്ടുന്നത് ഒരു അംഗീകൃത കമ്പനി നിർമ്മിച്ച് ടെസ്റ്റിങ്ങ് കഴിഞ്ഞ് പുറത്തിറങ്ങിയ വാഹനത്തിൽ ഒരു തരത്തിലുള്ള രൂപമാറ്റവും അനുവദിക്കില്ല എന്നതാണ്. ഇത് വേണമെങ്കിൽ motor vehicle department-ൽ നിന്നും അനുമതി വാങ്ങിക്കണം. അതി ഭീകരമായ വെളിച്ചമുള്ള ഹൈ ബീം ലൈറ്റുകൾ, ഉയർന്ന ശബ്ദമുള്ള എയർഹോണുകൾ എന്നിവ പാടില്ല.

വണ്ടിയുടെ പ്രധാന ഭാഗങ്ങളിൽപ്പെടുന്നതൊന്നും (എഞ്ചിൻ,ഗിയർ ബോക്സ്,ചെയിസിസ്) മാറ്റാനാവില്ല. 950 രൂപ അടച്ചാൽ നിങ്ങൾക്ക് പെയിൻറ് മാറ്റാൻ അനുമതിയുണ്ട്. തത്കാലം അതുമാത്രം സാധിക്കുംവീതി കൂടിയ അലോയ് വീലുകൾ പോലും ഗുരുതരമായ പ്രശ്നമാണ് ഉണ്ടാക്കുന്നത്. ഫോഗ് ലാമ്പുകൾ കൂടിയെ രാത്രി പോവാൻ സാധിക്കു എന്ന സ്ഥലത്ത് മാത്രം അതിന് അനുവാദമുണ്ട് അല്ലെങ്കിൽ അതും നിരോധിക്കും.

Also Read: Mammootti completes 50 Years in Malayalam Cinema: സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കി മമ്മൂട്ടി, ഇച്ചാക്കയ്ക്ക് ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍

ഉദാഹരണത്തിന് ബൈക്കിനാണെങ്കിൽ ക്രാഷ് ഗാർഡിലെ പെയിൻറിങ്ങ് പോലും പ്രശ്നത്തിലായിരിക്കും അവസാനിക്കുക. മറ്റ് ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കൽ വായുമലിനികരണം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും.പ്രോട്ടോ ടൈപ്പ് ടെസ്റ്റ് സർട്ടിഫിക്കറ്റിന് എതിരായി നിർമ്മിക്കുന്ന വണ്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കും. 1000 രൂപയിൽ തുടങ്ങി പുതിയ നിയമ പ്രകാരം കുറഞ്ഞത് 50000 രൂപ വരെയും പിഴ നിയമ ലംഘനങ്ങൾക്ക് ഒാരോന്നിനും.ലഭിക്കാം

വിരോധാഭാസം നോക്കൂ

വാഹനം മോഡിഫൈ ചെയ്യുന്നത് കുറ്റകരമാണെങ്കിലും, മോഡിഫൈ ചെയ്യാൻ വേണ്ടുന്ന എല്ലാ സാധനങ്ങളും ഇപ്പോൾ ഒാട്ടോ  മൊബൈൽ മാർക്കറ്റിൽ ലഭ്യമാണ്. അവയെല്ലാം യഥേഷ്ടം വിറ്റു പോകുന്നുമുണ്ട്.ഒാട്ടോ മൊബൈൽ വിപണിയിലെ പ്രധാന വരുമാനങ്ങളിലുമൊന്നാണ് ഇത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News