Twenty 20 Worker : സിപിഎം പ്രവർത്തകരുടെ മര്‍ദ്ദനത്തിനിരയായ ട്വന്റി 20 പ്രവർത്തകൻ മരിച്ചു
മർദ്ദനത്തെ തുടർന്ന് ദീപുവിന്റെ തലച്ചോറിൽ ശക്തമായ ആന്തരികരക്തസ്രാവം ഉണ്ടായിരുന്നു, ഇതിനെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു.
Kochi : കിഴക്കമ്പലത്ത് സിപിഎം പ്രവർത്തകരുടെ മര്‍ദ്ദനത്തിനിരയായി ചികിത്സയിൽ കഴിഞ്ഞിരുന്ന ട്വന്‍റി 20 പ്രവർത്തകൻ മരിച്ചു. കാവുങ്ങപ്പറമ്പ് സ്വദേശിയായ ദീപുവാണ് മരിച്ചത്. 37 വയസ്സായിരുന്നു. മർദ്ദനത്തിൽ പരിക്കേറ്റ ദീപു എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. കിഴക്കമ്പലം അഞ്ചാം വാർഡിലെ ട്വന്റി 20 ഏരിയ സെക്രട്ടറി ആയിരുന്നു ദീപു.
മർദ്ദനത്തെ തുടർന്ന് ദീപുവിന്റെ തലച്ചോറിൽ ശക്തമായ ആന്തരികരക്തസ്രാവം ഉണ്ടായിരുന്നു, ഇതിനെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. എന്നാൽ വീണ്ടും ആരോഗ്യ നില വഷളാവുകയായിരുന്നു. ദീപുവിനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും, മരുന്നുകളോട് ദീപുവിന്റ് ശരീരം പ്രതികരിക്കാതെ വരികെയായിരുന്നു. തുടർന്നാണ് ആശുപത്രി അധികൃതർ ദീപുവിന്റെ മരണം സ്ഥിരീകരിച്ചത്.
ALSO READ: തിരുവനന്തപുരത്ത് പോലീസിന് നേരെ ആക്രമണം; ഫോർട്ട് സിഐയ്ക്ക് പരിക്ക്
ഇന്ന് രാവിലെയോടെയാണ് ദീപുവിന്റെ മരണം സ്ഥിരീകരിച്ചത്. സംഭവത്തിൽ പൊലീസ് നാല് സിപിഎം പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. കിഴക്കമ്പലം സ്വദേശികളായ ബഷീർ, സൈനുദ്ദീൻ, അബ്ദു റഹ്മാൻ, അബ്ദുൽ അസീസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുന്നത്തുനാട് പോലീസിന്റെ നേതൃത്വത്തിൽ കൂടുതൽ അന്വേഷണം പുരോഗമിച്ച് വരികെയാണ്. വധശ്രമം, ഹരിജന പീഡനം എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഫെബ്രുവരി 12 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജനെതിരെ വിളക്കണക്കൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിനിടയിലാണ് സിപിഎം പ്രവർത്തർ ദീപുവിനെ മർദ്ധിച്ചത്. ട്വന്റി 20 യുടെ തെരുവ് വിളക്ക് സ്ഥാപിക്കുന്ന പദ്ധതിക്കെതിരെ എംഎൽഎ രംഗത്തെത്തിയിരുന്നു. ഇതിനെതിരെയായിരുന്നു പ്രതിഷേധം നടത്തിയത്. പ്രതിഷേധത്തിന്മുന്നിൽ തന്നെ ദീപുവിൻ ഉണ്ടായിരുന്നു.
ALSO READ: Gang Rape: കഞ്ചാവും മയക്കുമരുന്നും നൽകി ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു; രണ്ടുപേർ പിടിയിൽ
മർദ്ദനമേറ്റ ദിവസം ദീപു ചികിത്സ തേടിയിരുന്നില്ല. ഫെബ്രുവരി 14, തിങ്കളാഴ്ച പുലർച്ചയോടെ ആരോഗ്യനില വഷളാവുകയും രക്തം ഛർദ്ദിക്കുകയും ചെയ്തതോടെ ദീപുവിനെ ആലുവയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിൽ പോസ്റ്റ്‍മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത് വന്നിട്ട് പ്രതികരിക്കാമെന്നാണ് പി വി ശ്രീനിജൻ എംഎൽഎയും സിപിഎമ്മും പറയുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക