തിരുവനന്തപുരത്ത് പോലീസിന് നേരെ ആക്രമണം; ഫോർട്ട് സിഐയ്ക്ക് പരിക്ക്

ആറ്റുകാൽ ശിങ്കാരത്തോപ്പ് കോളനിയിൽ പോലീസിന് നേരെ ആക്രമണം. ആക്രമണത്തിൽ ഫോർട്ട് സിഐ കെ രാകേഷിന് തലയ്ക്ക് പരിക്കേറ്റു. 

Written by - Zee Malayalam News Desk | Last Updated : Feb 18, 2022, 09:23 AM IST
  • ശിങ്കാരത്തോപ്പ് കോളനിയിൽ പോലീസിന് നേരെ ആക്രമണം
  • സംഭവം നടന്നത് ഇന്ന് പുലർച്ചെ ഒരുമണിയോടെയായിരുന്നു
  • പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെടെ മദ്യപിച്ച് പരസ്‌പരം ഏറ്റുമുട്ടുകയായിരുന്നു
തിരുവനന്തപുരത്ത് പോലീസിന് നേരെ ആക്രമണം; ഫോർട്ട് സിഐയ്ക്ക് പരിക്ക്

തിരുവനന്തപുരം: ആറ്റുകാൽ ശിങ്കാരത്തോപ്പ് കോളനിയിൽ പോലീസിന് (Police) നേരെ ആക്രമണം. ആക്രമണത്തിൽ ഫോർട്ട് സിഐ കെ രാകേഷിന് തലയ്ക്ക് പരിക്കേറ്റു. സിഐയേയും പരിക്കേറ്റ മറ്റ് രണ്ടു പോലീസുകാരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

Add Zee News as a Preferred Source

Also Read: Gang Rape: കഞ്ചാവും മയക്കുമരുന്നും നൽകി ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു; രണ്ടുപേർ പിടിയിൽ 

സംഭവം നടന്നത് ഇന്ന് പുലർച്ചെ ഒരുമണിയോടെയായിരുന്നു. മദ്യപിച്ച് സംഘർഷമുണ്ടാക്കിയവരെ നിയന്ത്രിക്കാനാണ് സിഐയും മൂന്നു പോലീസുകാരും എത്തിയത്. പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെടെ മദ്യപിച്ച് പരസ്‌പരം ഏറ്റുമുട്ടുകയായിരുന്നു.  

Also Read: Viral Video: ഒന്ന് ഓംലെറ്റ്‌ അടിച്ചതാ, ദേ വരുന്നു 'കോഴികുഞ്ഞ്'! വീഡിയോ കണ്ടാല്‍ ഞെട്ടും

ഇവരെ പിടിച്ചുമാറ്റുന്നതിനിടെ പൊലീസുകാര്‍ക്ക് (Police) നേരെ ആക്രമണം ഉണ്ടാവുകയായിരുന്നു. സി ഐ രാജേഷിനെ പിന്നിൽ നിന്ന് എത്തിയ കുറച്ചുപേർ ചേർന്ന് കമ്പി ഉപയോഗിച്ച്  തലയ്ക്കടിക്കുകയായിരുന്നു. പരിക്ക് ഗുരുതരമല്ല. മറ്റ് രണ്ടു പോലീസുകാർക്കും പരിക്കേറ്റിരുന്നു. ഇവർ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. പ്രതികള്‍ക്ക് വേണ്ടി ഊർജ്ജിതമായി അന്വേഷണം നടക്കുകയാണ്.

 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News