ഇടുക്കി: വിവാഹത്തിന് ക്ഷണിച്ചില്ലെന്ന് പറഞ്ഞ് വീടുകയറി ആക്രമിച്ച രണ്ടു പേർ അറസ്റ്റിൽ. കൈലാസം മുളകുപാറയിൽ മുരുകേശൻ, വിഷ്ണു(എന്നിവരാണ് അറസ്റ്റിലായത്. കൈലാസം സ്വദേശി കല്ലാനിക്കൽ സേനന്റെ വീടിന് നേരെയാണ് ഇവർ ആക്രമണമുണ്ടാക്കിയത്. സേനന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ സഹോദരങ്ങളായ പ്രതികൾ ഭാര്യ ലീലയേയും മകൻ അഖിലിനെയും ആക്രമിക്കുകയും വീട്‌ അടിച്ചു പൊട്ടിക്കുകയും ചെയ്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: നടികൾക്കെതിരായ ലൈംഗീക അതിക്രമം; ഒരാൾ കോഴിക്കോട് സ്വദേശി? രണ്ടുപേർക്കെതിരെ ജാമ്യമില്ലാ വകുപ്പ്


സംഭവം നടന്നത് വ്യാഴാഴ്ച പുലർച്ചെയോടെയിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സേനന്റെ വീട്ടിൽ അതിക്രമിച്ചുകയറിയ ഇവർ വീടിന്റെ ജനാലയും കതകും പൂർണ്ണമായും അടിച്ചുതകർത്തു. കഴിഞ്ഞ മാസമായിരുന്നു സേനന്റെ മകളുടെ വിവാഹം നടന്നത്. ഈ വിവാഹത്തിന് മുരുകേശനെയും വിഷ്ണുവിനെയും ക്ഷണിച്ചില്ല എന്നതാണ് ആക്രമണത്തിന്റെ കാരണം.  സമീപവാസികളും സഹപാഠികളുമായ തങ്ങളെ എന്തുകൊണ്ട് കല്യാണം വിളിച്ചില്ലെന്ന ചോദ്യവുമായി വന്ന സഹോദരങ്ങളാണ് ഈ അതിക്രമം കാണിച്ചത്. സേനൻ പക്ഷാഘാതം വന്നു കിടപ്പിലാണ്.


Also Read: പുസ്തകത്തിൽ നിന്ന് ഒരിഞ്ച് മാറിയിട്ടില്ല; പൊന്നിയിൻ സെൽവൻ ആദ്യ പകുതി ഗംഭീരം 


ഇവർ മകൻ അഖിലിനെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ ലീല തടഞ്ഞതിനെ തുടർന്ന് ലീലക്ക്‌ മർദ്ദനമേൽക്കുകയായിരുന്നു. പരുക്കേറ്റ ലീലയേയും മകനേയും നെടുങ്കണ്ടം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.  സംഭവത്തെ തുടർന്ന് പ്രതികളെ നാട്ടുകാർ തടഞ്ഞുവെയ്ക്കുകയും ശേഷം പോലീസിൽ ഏൽപ്പിക്കുകയുമായിരുന്നു. ഉടുമ്പൻചോല എസ്എച്ച്ഒ അബ്ദുൽ ഖനി, എഎസ്ഐ ബെന്നി, സിപിഒ ടോണി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.