Ponniyin Selvam First Half Review: പുസ്തകത്തിൽ നിന്ന് ഒരിഞ്ച് മാറിയിട്ടില്ല; പൊന്നിയിൻ സെൽവൻ ആദ്യ പകുതി ഗംഭീരം

Ponniyin Selvam First Half Review:

Written by - ഹരികൃഷ്ണൻ | Last Updated : Sep 30, 2022, 07:24 AM IST
  • പൊന്നിയിൻ സെൽവൻ ആദ്യ പകുതി ഗംഭീരം
  • ബുക്കിൽ ഉള്ളതുപോലെ ചെയ്തെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം
Ponniyin Selvam First Half Review:  പുസ്തകത്തിൽ നിന്ന് ഒരിഞ്ച് മാറിയിട്ടില്ല; പൊന്നിയിൻ സെൽവൻ ആദ്യ പകുതി ഗംഭീരം

Ponniyin Selvam First Half Review: മണി രത്‌നം തന്റെ സ്വപ്ന സിനിമയെന്ന് വിളിക്കുന്ന പൊന്നിയിൻ സെൽവന്റെ ആദ്യ പകുതി പൂർത്തിയാകുമ്പോൾ കൽക്കി പുസ്തകത്തിൽ നിന്ന് എഴുതിയിരിക്കുന്നതിൽ നിന്ന് മാറാതെ അതേ വഴി മണി രത്‌നം തന്റെ മാജിക്കിൽ തീർത്തത് എന്ന് ഒറ്റ വാക്കിൽ വിശേഷിപ്പിക്കാം. തന്റെ സിനിമ ജീവിതത്തിൽ തന്നെ ഏറ്റവും പ്രയാസമുള്ളതും എന്നാൽ ഏറ്റവും സന്തോഷത്തോടെ ചെയ്ത ചിത്രം ഇന്ത്യൻ സിനിമ ലോകം തന്നെ ഉറ്റുനോക്കുന്നതാണ്. ആദ്യ പകുതിയിൽ പ്രേക്ഷകരും സംതൃപ്തരാണ്. 

Also Read: Ponniyin Selvan Movie Update : "ചോളന്മാർ ഉടൻ വരുന്നു"; പൊന്നിയൻ സെൽവൻ റിലീസിന് ഒരുങ്ങുന്നു, മോഷൻ പോസ്റ്റർ പുറത്തിറക്കി

ബുക്കിൽ ഉള്ളതുപോലെ ചെയ്തെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. കാർത്തിയുടെ തോളിലാണ് ആദ്യ പകുതി മുഴുവൻ പോകുന്നത്. കാർത്തിയിലൂടെ ഓരോ കഥാപാത്രങ്ങൾ എത്തുമ്പോൾ കഥാപാത്രത്തിന് ആവശ്യമായ ചേരുവകൾ ചേർത്ത് ക്യാമറയിൽ ഒപ്പിയെടുക്കാൻ രവി വർമനും സാധിച്ചിട്ടുണ്ട്. പൊന്നി നദി മുതൽ തുടങ്ങുന്ന ഗാനങ്ങൾ കൊണ്ട് പ്രതീക്ഷിച്ചതിനെക്കാൾ അപ്പുറം എ ആർ റഹ്മാൻ വിസ്മയം തീർക്കുന്നുണ്ട്. അരുൾമൊഴി വർമൻ വരാൻ ഇനിയും കാത്തിരിക്കണം. വിക്രം, തൃഷ, ശരത്കുമാർ, പാർത്തിഭൻ, ജയറാം, ഐശ്വര്യ റായ് തുടങ്ങിയവരെയെല്ലാം ആവശ്യമായ സ്‌ക്രീൻ സ്‌പേസ് നൽകികൊണ്ട് തന്നെ ആദ്യ പകുതിയിൽ തീർത്തിട്ടുണ്ട്. കഥ ആരംഭിച്ചിട്ട് മാത്രമാണ് ഉള്ളത്. രണ്ടാം പകുതിക്കായി കാത്തിരിപ്പ്..

Also Read: ക്ലാസിൽ വച്ച് പെൺകുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

തെന്നിന്ത്യൻ സിനിമാലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മണിരത്നത്തിന്റെ ‘പൊന്നിയിൻ സെൽവൻ'.  ഐശ്വര്യറായി ബച്ചൻ, ചിയാൻ വിക്രം, കാർത്തി, ജയം രവി, തൃഷ, ജയറാം, ഐശ്വര്യ ലക്ഷ്മി, നാസർ, സത്യരാജ്, പാർത്ഥിപൻ, ശരത് കുമാർ, ലാല്‍, റഹ്മാന്‍, പ്രഭു, അദിതി റാവു ഹൈദരി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.  ലൈക്ക പ്രൊഡക്ഷൻസ്, മദ്രാസ്‌ ടാക്കീസ് എന്നിവര്‍ സംയുക്തമായി നിർമ്മിക്കുന്ന ‘പൊന്നിയിൻ സെൽവൻ’ തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ചു ഭാഷകളിലായിട്ടാണ് റിലീസിനെത്തുന്നത്. അഞ്ഞൂറ് കോടി മുതൽമുടക്കിലാണ് ഈ ബ്രഹ്മാണ്ഡചിത്രം ഒരുങ്ങുന്നത്. രണ്ടു ഭാഗങ്ങളായിട്ടാണ് ചിത്രം റിലീസ് ചെയ്യുന്നത്. പൊന്നിയിന്‍ സെല്‍വന്‍’ എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മണിരത്നം, കുമരവേല്‍, ജയമോഹന്‍ (സംഭാഷണം) എന്നിവര്‍ ചേര്‍ന്നാണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് രവി വര്‍മ്മന്‍, ചിത്രസന്നിവേശം ശ്രീകര്‍ പ്രസാദ്‌, കലാസംവിധാനം തൊട്ടാധരണി, സംഗീതം എ ആര്‍ റഹ്മാന്‍.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News