റാന്നി: ബാർ അടച്ചശേഷം മദ്യം കൊടുക്കാത്തതിലുള്ള ദേഷ്യത്തിൽ ജീവനക്കാരനെ കാറിടിപ്പിച്ചു കൊല്ലാൻശ്രമിച്ച  കേസിൽ രണ്ടുപേർ അറസ്റ്റിൽ.  റാന്നി മുക്കാലുമൺ തുണ്ടിയിൽ ടി.വി.വിശാഖ് (32), മുക്കാലുമൺ പുതുപ്പറമ്പിൽ ബിജു (31) എന്നിവരെയാണ് റാന്നി പോലീസ് അറസ്റ്റുചെയ്തത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പ്; 3 ജില്ലകളിൽ റെഡ് അല‌ർട്ട്


റാന്നിഗേറ്റ് ബാർഹോട്ടൽ ജീവനക്കാരനായ ഇടുക്കി സ്വദേശി സി.എസ്.ബിജുവിനെയാണ് കാറിടിപ്പിച്ചു കൊല്ലാൻ ശ്രമിച്ചത്. അപകടത്തിൽ കാലൊടിഞ്ഞ ഇദ്ദേഹം റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സതേടിയിരുന്നു. സംഭവം നടന്നത് ഞായറാഴ്ച രാത്രി ഒന്നരയോടെയാണ്. രാത്രി 11-മണിയോടെ വിശാഖും ബിജുവും ബാറിലെത്തി മദ്യം ആവശ്യപ്പെടും എന്നാൽ ബാർ അടച്ചതിനാൽ നൽകാനാവില്ലെന്ന് ജീവനക്കാർ പറയുകയുമായിരുന്നു.


ഇതിനെ തുടർന്ന് നടന്ന തർക്കത്തിനുശേഷം കാണിച്ചുതരാമെന്ന് ഭീഷണി മുഴക്കി ഇരുവരും മടങ്ങുകയും. ജോലി പൂർത്തിയാക്കി ബാർ ജീവനക്കാർ സമീപമുള്ള താമസസ്ഥലത്തേക്ക് കോളേജ് റോഡിലൂടെ നടന്നുപോയപ്പോൾ ജീവനക്കാരനായ ബിജുവിനെ കാറിടിപ്പിച്ച് പ്രതികൾ കൊല്ലാൻ ശ്രമിക്കുകയുമായിരുന്നു എന്നാണ് പോലീസ് പറഞ്ഞത്. 


Also Read: ഇടവ രാശിയിൽ ബുധാദിത്യ യോഗം; ഇവരുടെ സുവർണ്ണ ദിനങ്ങൾക്ക് തുടക്കം ഒപ്പം ധനനേട്ടവും പുരോഗതിയും!


 


പ്രതിയായ വിശാഖ് ഗുണ്ടാലിസ്റ്റിൽപെട്ട ആളാണെന്ന് ഇൻസ്‌പെക്ടർ ജി.അജിത്ത് കുമാർ പറഞ്ഞു. ബാർ ഹോട്ടലിനു സമീപം മദ്യപിക്കാനെത്തിയവർ തമ്മിൽ രണ്ടാഴ്ചമുമ്പുണ്ടായ സംഘർഷത്തിൽ വിശാഖിന്റെ ചുണ്ട് കടിച്ചുമുറിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.