Crime News: പതിമൂന്നുകാരന്റെ കൈയിൽ നിന്നും ഫോണും പണവും തട്ടിയെടുത്ത കേസിലെ പ്രതികൾ പിടിയിൽ
പതിമൂന്നുകാരന്റെ കൈയില്‍ നിന്നും മൊബൈല്‍ ഫോണും പണവും തട്ടിയെടുത്ത കേസിൽ രണ്ടുപേർ പിടിയില്‍. മട്ടാഞ്ചേരി സ്വദേശികളായ ഹന്‍സില്‍, സുഹൈല്‍ എന്നിവരാണ് പിടിയിലായത്.
മട്ടാഞ്ചേരി: പതിമൂന്നുകാരന്റെ കൈയില്‍ നിന്നും മൊബൈല്‍ ഫോണും പണവും തട്ടിയെടുത്ത കേസിൽ രണ്ടുപേർ പിടിയില്‍. മട്ടാഞ്ചേരി സ്വദേശികളായ ഹന്‍സില്‍, സുഹൈല്‍ എന്നിവരാണ് പിടിയിലായത്.
Also Read: Crime News: വൃദ്ധദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അച്ഛനും മകനും മൂന്ന് ജീവപര്യന്തം കഠിനതടവ്
മട്ടാഞ്ചേരി കൂവപ്പാടം സുജാത ജംഗ്ഷന്റെ സമീപത്തുകൂടി നടന്നുപോകുകയായിരുന്ന കുട്ടിയുടെ കൈയില്‍ നിന്നും 15,000 രൂപ വിലമതിക്കുന്ന മൊബൈൽ ഫോണാണ് ഇവര്‍ തട്ടിയെടുത്തത്. ശേഷം ഇവർ ഫോണ്‍ എറണാകുളത്തുള്ള മൊബൈല്‍ ഷോപ്പില്‍ വില്‍ക്കാന്‍ ശ്രമിക്കവെയാണ് പിടിയിലാകുന്നത്.
Also Read: Viral Video: ഓടുന്ന ട്രെയിനിൽ പ്രണയ ജോഡികളുടെ ലീലാവിലാസം..! ഞെട്ടിക്കുന്ന വീഡിയോ വൈറൽ
മട്ടാഞ്ചേരി അസി. പോലീസ് കമ്മിഷണര്‍ കെ.ആര്‍. മനോജിന്റെ നിര്‍ദേശാനുസരണം മട്ടാഞ്ചേരി ഇന്‍സ്‌പെക്ടര്‍ തൃദീപ് ചന്ദ്രന്‍, എസ്.ഐ. ഹരിശങ്കര്‍, സീനിയര്‍ സി.പി.ഒ. ശ്രീകുമാര്‍, ഇഗ്‌നേഷ്യസ്, അനീഷ്, സി.പി.ഒ. സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റു ചെയ്തതത്. ഇവരുടെ പേരിൽ നേരത്തേയും മോഷണക്കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
ഹാഷിഷ് ഓയിലുമായി വന്ന യുവാവിനെ പിടികൂടാൻ ശ്രമിച്ച പോലീസുകാരനെ ബൈക്കിടിച്ച് അപായപ്പെടുത്താൻ ശ്രമം
വില്പനയ്ക്കായി ഹാഷിഷ് ഓയിലുമായി വന്ന യുവാവിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പോലീസുകാരനെ ബൈക്കിടിച്ച് അപായപ്പെടുത്താന്‍ ശ്രമം നടത്തിയതായി റിപ്പോർട്ട്. മണ്ണുത്തി അയ്യപ്പന്‍കാവ് സ്വദേശി അജിത്തിനെയാണ് പീച്ചി പോലീസ് സാഹസികമായി പിടികൂടിയത്.
Also Read: പെരുംജീരകം ഈ രീതിയിൽ ഉപയോഗിക്കൂ.. ഞെട്ടിക്കുന്ന ഫലം ഉറപ്പ്!
കഴിഞ്ഞദിവസം രാത്രി പ്രതി ഹാഷിഷ് ഓയിലുമായി വരുന്നുണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പീച്ചി എസ്.എച്ച്.ഒ പി.എം. രതീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വിലങ്ങന്നൂര്‍ ചെന്നായപ്പാറ റോഡില്‍ കന്നുത്തങ്ങാടി കപ്പേളയ്ക്കു സമീപം യുവാവിനെ കാത്തുനിന്ന് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് ബൈക്ക് വേഗത്തില്‍ ഓടിപ്പിച്ച് പോലീസുകാര്‍ക്കു നേരേ ഇടിച്ചുകയറ്റുകയായിരുന്നു. ബൈക്ക് ഇടിച്ചതിനെ തുടര്‍ന്ന് പീച്ചി പോലീസ് സ്റ്റേഷനിലെ സി.പി.ഒ കിരണിനു പരിക്കേറ്റിട്ടുണ്ട്. വലതുകാലിലെ മുട്ടിനു മുകളില്‍ പരുക്കേറ്റ അദ്ദേഹത്തെ ഉടൻതന്നെ ആശുപത്രിയിൽ എത്തിക്കുകയും ചികിത്സയ്ക്കു വിധേയനാക്കുകയുമായിരുന്നു. ഇതിനിടയില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറും സംഘവും ചേര്‍ന്ന് പ്രതിയെ പിടികൂടുകയായിരുന്നു. പാണഞ്ചേരിയിലെ വിവിധ പ്രദേശങ്ങളില്‍ വന്‍തോതില്‍ ലഹരിവസ്തുക്കള്‍ വില്‍പ്പനയ്ക്ക് കൊണ്ടുവരുന്ന സംഘങ്ങളിലെ ഒരു കണ്ണിയാണ് അറസ്റ്റിലായ അജിത്ത്.
അറസ്റ്റിലായ ഇയാൾ ഒരു കൊലപാതക ശ്രമ കേസിലും, കഞ്ചാവ് ലഹരി വസ്തു വിൽപന കേസുകളിലും നേരത്തെ പ്രതിയായിട്ടുണ്ട്. കൂടാതെ മണ്ണുത്തി, ഒല്ലൂര്‍,തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനുകളിലെ നിരവധി കേസുകളിലും ഇയാള്‍ പ്രതിയാണ്. പ്രതിയെ പിടിച്ച സംഘത്തിൽ സി.പി.ഒ മാരായ വിഷ്ണു, അഭിജിത്ത്, എന്നിവരാണ് ഉണ്ടായിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...