മുംബൈ: സഹപ്രവർത്തകന്റെ പതിനഞ്ചുകാരിയായ മകളെ ബലാത്സംഗം ചെയ്ത കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ പിടിയിൽ. ഇന്ത്യൻ കോസ്റ്റ് ഗാർഡിലെ രണ്ട് ഉദ്യോഗസ്ഥന്മാരെയാണ് മുംബൈ പോലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. സംഭവം നടന്നത് പവായിൽ കഴിഞ്ഞ ഒക്ടോബറിലായിരുന്നു.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: 130 കോടി രൂപയുടെ വായ്പ വാഗ്ദാനം ചെയ്ത് നടിയുടെ കയ്യിൽ നിന്നും 37 ലക്ഷം തട്ടി; പ്രതി അറസ്റ്റിൽ


ഇവർക്കൊപ്പം ജോലി ചെയ്തിരുന്ന ഇവരുടെ സുഹൃത്തുമായ ഉദ്യോഗസ്ഥന്റെ മകളെയാണ് പവായിലെ വീട്ടിൽ വച്ച് ഇവർ പീഡിപ്പിച്ചത്. കഴിഞ്ഞവർഷം ഒക്ടോബർ 17 ന് അയൽവാസി കൂടിയായ ഉദ്യോഗസ്ഥന്റെ മകളായ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ തന്ത്രപരമായി പ്രതികളിലൊരാളുടെ വീട്ടിലെത്തിച്ചിട്ടായിരുന്നു പീഡനം നടത്തിയത്. സ്കൂൾ കഴിഞ്ഞ് പീഡനത്തിനിരയായ പെൺകുട്ടി വീട്ടിലെത്തിയ സമയത്ത് അമ്മയും സഹോദരിയും സഹോദരനും കോളനിയിൽ നടന്ന ഒരു പരിപാടിയിൽ പങ്കെടുക്കാനായി പോയിരിക്കുകയായിരുന്നു. കുട്ടിയുടെ പിതാവ് ഈ സമയം ഓഫീസിലായിരുന്നു. 


Also Read: ശരീരഭാരം കുറയ്ക്കാൻ ഈ പച്ചക്കറി ജൂസുകൾ പൊളിയാണ്, അറിയാം


 


ഈ സമയത്ത് അയൽവാസിയായ പ്രതികളിലൊരാൾ കുട്ടിയോട് ഭാര്യ ഒരു സഹായം ആവശ്യപ്പെടുകയായിരുന്നു എന്നും പറഞ്ഞു കൂട്ടികൊണ്ടു പോകുകയായിരുന്നു. കുടുംബങ്ങൾ തമ്മിൽ നല്ല ബന്ധമായിരുന്നതിനാൽ കുട്ടിക്ക് അതിൽ സംശയമൊന്നും തോന്നിയുമില്ല. ഈ ഉദ്യോഗസ്ഥനൊപ്പം ഇയാളുടെ വീട്ടിലെത്തിയ കുട്ടിയെ രണ്ട് പേരും ചേർന്ന് പീഡിപ്പിച്ചു. ഇതിനിടെ ആ വീട്ടുകാരനായ  ഉദ്യോഗസ്ഥന്റെ ഭാര്യ വീട്ടിലേക്ക് വരുന്നതായി ഇയാളോട് ഫോണിൽ വിളിച്ചു പറഞ്ഞതിനെ തുടർന്ന് സംഭവം പുറത്ത് പറഞ്ഞാൽ കുട്ടിയേയും പിതാവിനേയും അപകടത്തിൽപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം ഇവർ കുട്ടിയെ അവളുടെ വീട്ടിലാക്കുകയും ചെയ്തു. 


Also Read: വരുന്ന ഒരു മാസത്തേക്ക് ഈ രാശിക്കാർ സൂര്യനെപ്പോലെ തിളങ്ങും, നിങ്ങളും ഉണ്ടോ?


 


ക്രൂരപീഡനത്തിന്  പുറമെ അപകടപ്പെടുത്തുമെന്ന  ഭീഷണി കൂടിയായതോടെ പെൺകുട്ടി സംഭവത്തേക്കുറിച്ച് ആരോടും പറഞ്ഞില്ല. ഇതിന് ശേഷം ഈ ഉദ്യോഗസ്ഥർ പെൺകുട്ടിയെ പലതവണ  കെട്ടിടത്തിലെ ഫ്ലാറ്റിലടക്കം വച്ച് കടന്നുപിടിക്കാനും ശല്യപ്പെടുത്താനുമൊക്കെ ശ്രമിച്ചിരുന്നു. സംഭവത്തിൽ ഭയന്നുപോയ പെൺകുട്ടി വിഷാദരോഗത്തിന് ചികിത്സ തേടേണ്ട അവസ്ഥവരെയായി. 


Also Read: 10 വർഷത്തിന് ശേഷം ഹോളിയിൽ മഹാലക്ഷ്മി രാജയോഗം; ഇവർക്ക് ലഭിക്കും അടിപൊളി ധനനേട്ടം!


 


ഒടുവിൽ ഡിസംബർ മാസത്തിൽ പെൺകുട്ടി അമ്മയോട് പീഡന വിവരം വെളിപ്പെടുത്തുകയും. ഇവർ ഭർത്താവിനെ വിവരം അറിയിക്കുകയും  ഉദ്യോഗസ്ഥൻ കോസ്റ്റ് ഗാർഡിന് പരാതി നൽകുകയും ചെയ്തു.  സംഭവത്തിൽ കോസ്റ്റ്ഗാർഡ് ആഭ്യന്തര അന്വേഷണം നടത്തുന്നതിനിടെ ഈ പെൺകുട്ടി മാർച്ച് 8 ന് കോസ്റ്റ് ഗാർഡിലെ മുതിർന്ന ഉദ്യോഗസ്ഥർക്ക് ഇമെയിലിലൂടെ പരാതി നൽകുകയും. തുടർന്ന് പെൺകുട്ടിക്ക് പോലീസിൽ പരാതിപ്പെടാനുള്ള സഹായമൊരുക്കാൻ കോസ്റ്റ് ഗാർഡ് നിർദ്ദേശം നൽകുകയുമായിരുന്നു. 


Also Read: വരുന്ന 294 ദിവസം ഈ രാശിക്കാർക്കുണ്ടാകും ശനി കൃപ, പക്ഷെ ഇവർ സൂക്ഷിക്കുക!


 


തുടർന്ന് പവായി പോലീസ് സ്റ്റേഷനിൽ ബുധനാഴ്ച പരാതിയുമായി എത്തുകയും.  ഇതിന്റെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത പോലീസ് കുറ്റാരോപിതരായ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമം 376 ഡി എ, 506(2), 34, പോക്സോ വകുപ്പുകൾ ചുമത്തിയാണ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 


നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.