ലഖ്നൗ: ഉത്തർപ്രദേശിലെ ഫറൂഖാബാദിൽ ദളിത് പെൺകുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ഇവരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: പ്രസവ ശസ്ത്രക്രിയയിൽ ഗുരുതര വീഴ്ച, വയറ്റിനുള്ളില്‍ പഞ്ഞിയും തുണിയും വച്ച് തുന്നിക്കെട്ടി; ഡോക്ടർക്കെതിരെ കേസ്


കഴിഞ്ഞ ചൊവ്വാഴ്ചയാണ് 15 ഉം 18 ഉം വയസ്സുള്ള പെൺകുട്ടികളെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.  പെൺകുട്ടികളുടെ കുടുംബാംഗങ്ങളുടെ പരാതിയെത്തുടർന്ന് പവൻ, ദീപക് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തതിന് ശേഷം ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയതായിട്ടാണ് റിപ്പോർട്ട്. പെൺകുട്ടികൾ മരിക്കുന്നതിന് മുൻപായി പ്രതകളുമായി സംസാരിച്ചിരുന്നതായും എഫ്ഐആറിൽ വ്യക്തമാക്കുന്നുണ്ട്.


Also Read: നടൻ ജയസൂര്യയ്ക്കെതിരെ വീണ്ടും കേസ്


അടുത്തടുത്തുള്ള വീടുകളിൽ താമസിച്ചിരുന്ന പെൺകുട്ടികൾ ഉറ്റസുഹൃത്തുക്കളായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ജന്മാഷ്ടമി ദിനത്തോടനുബന്ധിച്ച്, രാത്രി 10 മണിയോടെ പെൺകുട്ടികൾ അടുത്തുള്ള ക്ഷേത്രത്തിൽ പോയതാണ്. പിന്നീട് അവരുടെ മൃതദേഹങ്ങൾ രണ്ട് ഷോളുകൾ കൂട്ടിക്കെട്ടി മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്.


Also Read: സൂര്യനും ശനിയും നേർക്കുനേർ സൃഷ്ടിക്കും സമസപ്തക യോഗം; ഇവർക്ക് രാജകീയ ജീവിതം!


 


ഇതിൽ ഒരു പെൺകുട്ടിയുടെ വസ്ത്രത്തിൽ നിന്ന് സിം കാർഡ് ലഭിച്ചിരുന്നു.  പോലീസ് നടത്തിയ അന്വേഷണത്തിൽ അത് ദീപക്കിന്റെതാണെന്ന് തെളിഞ്ഞു.  ഈ സിം കാർഡ് ഉപയോഗിച്ച് പെൺകുട്ടികൾ മണിക്കൂറുകളോളം പ്രതികളുമായി സംസാരിക്കുകയും ശേഷം സിം നീക്കം ചെയ്ത് കോൾ ലിസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നുവെന്നാണ് പോലീസ് പറയുന്നത്. 


Also Read: മുഖത്തെ കറുത്ത പാടുകൾ അകറ്റാൻ തൈര് കിടുവാ!


 


അറസ്റ്റിലായ ദീപകും പവനും കുട്ടികളെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് പെൺകുട്ടിയുടെ പിതാവ് പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
പോസ്റ്മോർട്ടത്തിൽ പെൺകുട്ടികളുടേത് ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചിരുന്നു. അതിനാൽ കൊലപാതകമാണെന്ന കുടുംബത്തിന്റെ ആരോപണം പോലീസ് തള്ളുകയായിരുന്നു.  മാത്രമല്ല രണ്ട് പെൺകുട്ടികളുടെയും ശരീരത്തിൽ പരിക്കുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.പെൺകുട്ടികളുടെ മരണം വൻ രാഷ്ട്രീയ  ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ബിജെപി സർക്കാരിനെ ലക്ഷ്യംവെച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു. കൂടാതെ സമാജ്‍വാദി പാർട്ടിയും കോൺഗ്രസ്, ആം ആദ്മി പാർട്ടികളും ഇരകൾക്ക് നീതി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.