Thiruvananthapuram: ഭാര്യയുടെ ആത്മഹത്യയെ തുടർന്ന് നടൻ ഉണ്ണി രാജൻ പി ദേവിനെ  (Unni Rajan P Dev) പൊലീസ്  കസ്റ്റഡിയിലെടുത്തു. ഭർതൃവീട്ടിലാണ് ഉണ്ണി രാജൻ പി ദേവിന്റെ ഭാര്യയെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്. നെടുമങ്ങാട് ഡ‍ിവൈഎസ്പിയുടെ നേതൃത്വത്തിൽ നടൻ ഉണ്ണി രാജൻ പി ദേവിനെ കസ്റ്റഡിയിലെടുത്തത്. അദ്ദേഹത്തിൻറെ നേതൃത്വത്തിൽ ഉണ്ണിയെ ചോദ്യം ചെയ്ത് വരികയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

നടൻ രാജൻ പി ദേവന്റെ മകനും നാടനുമായ ഉണ്ണി രാജൻ പി ദേവന്റെ (Unni Rajan P Dev) ഭാര്യയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോച്ച് യുവതിയുടെ കുടുംബം രംഗത്തെത്തിയിരുന്നു. ഉണ്ണി രാജൻ പി ദേവിന്റെ ഭാര്യ പ്രിയങ്കയെ തിരുവനന്തപുരത്തെ വീട്ടിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.


ALSO READ: Adithyan Jayan ആത്മഹത്യക്ക് ശ്രമിച്ചു, സീരയിൽ നടനെ തൃശൂർ റൗണ്ടിൽ ഞരമ്പ് മുറിച്ച് കാറിന്റെ ഉള്ളിൽ കിടക്കുകയായിരുന്നു


ഇതെ തുടർന്ന് പ്രിയങ്കയുടെ സഹോദരൻ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. മരിക്കുന്നതിന് മുമ്പ് യുവതി ഉണ്ണിക്കെതിരെ വട്ടപ്പാറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. എന്നാൽ അതിൽ കാര്യമായ നടപടി ഉണ്ടായിട്ടില്ലെന്നും ആരോപണം ഉണ്ട്.


ഉണ്ണിയുമായിട്ടുള്ള പ്രശ്നത്തെ തുടർന്ന് പ്രിയങ്ക അങ്കമാലിയിൽ നിന്ന് തിരുവനന്തപുരത്തെ വീട്ടിലെത്തുകയായിരുന്നു. അതിന് ശേഷമായിരുന്നു മെയ് 13 ന് വെമ്പായത്തെ വീട്ടിൽ വെച്ച് ആത്മഹത്യ ചെയ്‌തത്‌.  


ALSO READ: #savelakshadweep: നിഷ്‌കളങ്കരായ ആ ദ്വീപ് നിവാസികളെ ചേര്‍ത്ത് പിടിക്കേണ്ടത് നമ്മുടെ കടമ, പിന്തുണയുമായി സലീം കുമാറും


സ്ത്രീധനത്തെ (Dowry) കുറച്ച് നിരന്തരം കുറ്റപ്പെടുത്തി ഉണ്ണി പ്രിയങ്കയെ ശാരീരികമായും മാനസികമായി പീഡിപ്പിക്കാറുണ്ടൊയിരുന്നു എന്ന് ബന്ധക്കൾ നൽകിയ പരാതിയിൽ പറയുന്നു, ശാരീരക മർദ്ദനത്തിന് തെളിവായി പ്രിയങ്കിയും ശരീരിത്തിൽ മർദ്ദനമേറ്റതിന്റെ വീഡിയോയും കുടുംബ പുറത്ത് വിട്ടിട്ടുണ്ട്.


ALSO READ: 'ഇതെല്ലാം കടന്ന് പോകും, പുതിയ ചിത്രങ്ങൾ നിർമിക്കും' സമര നടുവിൽ നിൽക്കുന്ന പൊലീസ് വേഷത്തിൽ ദുൽഖർ സൽമാൻ, സല്യൂട്ടിന്റെ പുതിയ പോസ്റ്റർ


2019 നവംബറിലായിരുന്നു ഉണ്ണിയും പ്രിയങ്കയും തമ്മിൽ വിവാഹിതരാകുന്നത്. ആട് ഒരു ഭീകര ജീവിയാണ് എന്ന് സിനിമലൂടെയാണ് ഉണ്ണി ചലച്ചിത്ര ലോകത്തിലേക്കെത്തുന്നത്. ഇടി, രക്ഷാധികാരി ബൈജു, ആട് 2, ജനമൈത്രി തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ഉണ്ണി പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക