COVID ബാധിച്ച ഭാര്യയായ നഴ്സിനെ തിരികെ സ്വീകരക്കാൻ 10 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭർത്താവ്

കോവിഡ് ബാധിച്ച തന്റെ ഭാര്യക്കൊപ്പം ജീവതം തുടരണമെങ്കിൽ പത്തം ലക്ഷം നൽകണമെന്നാണ് ഭർത്താവ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതെ തുടർന്ന് 27കാരിയായ നഴ്സ് അഹമ്മദബാദിലെ ഖോഖ്രാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

Written by - Zee Malayalam News Desk | Last Updated : Mar 22, 2021, 12:57 PM IST
  • കഴിഞ്ഞ വർഷം ഏപ്രിലിലാണ് ​ഗുജറാത്തിലെ ഇസാൻപുർ സ്വദേശിനിക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്.
  • കോവിഡ് ബാധിച്ചതിനെ തുട‌ർന്ന് യുവതിയെ ഭർത്താവ് ഉപേക്ഷിക്കുകയായിരുന്നു.
  • 2020 ഫ്രബ്രുവരി 24നാണ് ഇരുവരും വിവാഹിതരാകുന്നുതെന്ന് പൊലീസിന്റെ എഫ്ഐഅറിൽ പറയുന്നത്.
  • സ്ത്രീധനം, മാനസിക പീഡനം, ​ഗാർഹിക പീഡനം എന്നീ വകുപ്പകൾ ചേർത്താണ് പൊലീസ് കേസ് ഫയൽ ചെയ്തിരിക്കുന്നത്
COVID ബാധിച്ച ഭാര്യയായ നഴ്സിനെ തിരികെ സ്വീകരക്കാൻ 10 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭർത്താവ്

Ahmedabad : COVID നെതിരായുള്ള പ്രതിരോധ പ്രവർത്തനങ്ങളെ എല്ലാവരും ആരോ​ഗ്യ പ്രവർത്തകരെയും മുൻനിര പോരാളികളെയും വാനോളം പുകഴ്ത്തുമ്പോൾ അവയ്ക്കെല്ലാം അപമാനമായി ഒരു Nurse ന്റെ ഭർത്താവ്. കോവിഡ് സ്ഥിരീകരിച്ച തന്റെ ഭാര്യയെ തിരികെ സ്വീകരിക്കണമെങ്കിൽ പത്ത് ലക്ഷം നൽകണമെന്നുള്ള വിചിത്രമായ ഒരു അവശ്യമാണ് ​Gujarat ലെ അഹമ്മദബാദ് സ്വദേശി മുന്നോട്ട് വെച്ചിരിക്കുന്നത്.

കോവിഡ് ബാധിച്ച തന്റെ ഭാര്യക്കൊപ്പം ജീവതം തുടരണമെങ്കിൽ പത്തം ലക്ഷം നൽകണമെന്നാണ് ഭർത്താവ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതെ തുടർന്ന് 27കാരിയായ നഴ്സ് അഹമ്മദബാദിലെ ഖോഖ്രാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

ALSO READ : Malayali Woman: നോയിഡയിൽ ജോലി തേടിയെത്തിയ മലയാളി നഴ്‌സിനെ മയക്ക് മരുന്ന് നൽകി പീഡനത്തിന് ഇരയാക്കി

കഴിഞ്ഞ വർഷം ഏപ്രിലിലാണ് ​ഗുജറാത്തിലെ ഇസാൻപുർ സ്വദേശിനിക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. കോവിഡ് ബാധിച്ചതിനെ തുട‌ർന്ന് യുവതിയെ ഭർത്താവ് ഉപേക്ഷിക്കുകയായിരുന്നു. 2020 ഫ്രബ്രുവരി 24നാണ് ഇരുവരും വിവാഹിതരാകുന്നുതെന്ന് പൊലീസിന്റെ എഫ്ഐഅറിൽ പറയുന്നത്. 

മണിന​ഗറിലെ എൽജി ഹോസ്പ്പറ്റലിലെ നഴ്സായ യുവതിയെ കോവിഡ് ബാധിച്ചതിനെ തുടർന്ന് ഭർത്താവും ഭർത്താവിന്റെ ബന്ധുക്കളും ചേർന്ന് മാനസികമായ പീഡിപ്പിച്ചുയെന്ന് പരാതിയിൽ പറയുന്നണ്ട്. യുവതി നഴ്സായി ജോലി ചെയ്യുന്നത് ഭർത്താവിനും വീട്ടുകാർക്കും ഇഷ്ടമല്ലായിരുന്നു , യുവതി കാരണം വീട്ടിൽ എല്ലാവർക്കും കോവിഡ് ബാധയുണ്ടാകുമെന്ന് ഭർത്താവിന്റെ വീട്ടുകാർ കുറ്റപ്പെടുത്തിയിരുന്നു.

ALSO READ : Crime News: മരിച്ചെന്ന രേഖകള്‍ നല്‍കി പോലീസിനെ കബളിപ്പിച്ച് മുങ്ങിയത് 16 വര്‍ഷം, പദ്ധതി തയ്യാറാക്കിയത് ഭാര്യ!

യുവതിയുടെ വിവാഹം കഴിഞ്ഞ ഒന്നര മാസത്തിന് ശേഷം രാജ്യത്ത് കോവിഡ് ബാധി അതിരൂക്ഷമാകുയായി. എന്നിട്ടും കോവിഡിനെതിരെയുള്ള പോരാട്ടം നഴ്സായ താൻ തുടർന്നു. പക്ഷെ ഏപ്രിൽ കോവിഡ് ബാധിതയായ തന്നെ ഭർത്താവും കുടുംബവും ഉപേക്ഷിക്കുകയായിരുന്നയെന്ന് യുവതി തന്റെ പരാതിയിൽ പറയുന്നു. തിരികെ ജീവതത്തിലേക്ക് സ്വീകരിക്കാമെന്ന് ഭർത്താവ് അറിയിച്ചെങ്കിലും പത്ത് ലക്ഷം ആവശ്യപ്പെടുകയും ചെയ്തയെന്ന് യുവതിയുടെ പരാതിയുടെ മേലുള്ള പൊലീസിന്റെ എഫ്ഐആറിൽ പറയുന്നു.

വീട്ടുകാരുടെ ഇടപെടലിനെ തുടർന്ന് പ്രശ്നം ആദ്യമൊന്ന് പരിഹരിക്കാൻ ശ്രമിച്ചു. പക്ഷെ യുവതി ഭാര്യയായി വീണ്ടും സ്വീകരിക്കണമെങ്കിൽ ഏറ്റവും പുതിയ കോവിഡ് നെ​ഗറ്റീവ് സെർട്ടിഫിക്കേറ്റ് ഹാജരാക്കണമെന്ന് ഭർത്താവിന്റെ കുടുംബം യുവതിയോട് ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യം യുവതി നിരസിച്ചപ്പോൾ വിവാഹമോചനം ആവശ്യപ്പെടുകയായിരുന്നു ഭർത്താവിന്റെ വീട്ടുകാർ.

ALSO READ : ചെടി പിഴുത് മാറ്റിയതിനെ തുടർന്ന് അയൽവാസി 12 വയസ്സുകാരിയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി

കോവിഡ് ബാധിച്ചതിന് ശേഷം ഭാർത്താവ് തന്നെ ആറ് മാസത്തോളം തിരിഞ്ഞ് നോക്കിയില്ലെന്നും, ഇപ്പോൾ പണം സ്വീകരിക്കാമെന്ന് നിലപാട് എടുത്ത സാഹചര്യത്തിലാണ് പൊലീസിനെ സമീപിച്ചതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. സ്ത്രീധനം, മാനസിക പീഡനം, ​ഗാർഹിക പീഡനം എന്നീ വകുപ്പകൾ ചേർത്താണ് പൊലീസ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News