Valappattanam Police Station Fire: തീയിട്ടത് കാപ്പ കേസ് പ്രതി; വളപ്പട്ടണം കേസിൽ അറസ്റ്റ്
Valappattanam Police Station Fire: കഴിച്ച ദിവസം പ്രതി ഷമീം പോലീസ് സ്റ്റേഷനിലെത്തി ബഹളം വെച്ചിരുന്നു. ഒരു ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു
കണ്ണൂർ: വളപ്പട്ടണം പോലീസ് സ്റ്റേഷൻ വളപ്പിലെ വാഹനങ്ങൾക്ക് തീയ്യിട്ടത് കാപ്പ കേസ് പ്രതി. മൂന്ന് വാഹനങ്ങളാണ് കത്തി നശിച്ചത്. പ്രതി ചാണ്ടി ഷമീമിനെ പോലീസ് അറസ്റ്റ് ചെയ്തു.സംഭവത്തെ തുടർന്ന് വെളുപ്പിനെ നാലുമണിക്ക് തളിപ്പറമ്പിൽ നിന്നും അഗ്നിരക്ഷാസേനയെത്തിയാണ് തീ അണച്ചത്.
കഴിച്ച ദിവസം പ്രതി ഷമീം പോലീസ് സ്റ്റേഷനിലെത്തി ബഹളം വെച്ചിരുന്നു. ഒരു ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു. കത്തിയമർന്ന വാഹനങ്ങളിൽ ഒന്ന് ഷമീമിന്റെതാണ്. ഇയാളുടെ സഹോദരനെ ഇന്നലെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...