Alappuzha : വള്ളികുന്നത്ത് പത്തൊമ്പതുകാരിയായ സുചിത്ര ഭർത്തൃവീട്ടിൽ തൂങ്ങി മരിച്ച സംഭവത്തിൽ (Vallikunna Suchitra Suicde Case) ഭർത്താവിന്റെ അച്ഛനെയും അമ്മെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ സംഭവത്തിൽ പൊലീസ് (Kerala Police) സ്ത്രീധന പീഡനത്തിന് പൊലീസ് കേസെടുത്തിരുന്നു. അതിനെ പിന്നാലെ കസ്റ്റഡിയിലെടുത്ത സുചിത്രയുടെ ഭർത്താവ് വിഷ്ണുവിന്റെ മാതാപിതാക്കളായ ഉത്തമൻ ഭാര്യ സുലോചന എന്നിവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുകയും ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഉത്തമൻ, സുലോചന എന്നിവരെയാണ് ചെങ്ങന്നൂർ ഡ‍ിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം  കസ്റ്റഡിയിലെടുത്തത്. പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ട് ഉണ്ടായ മാനസിക പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകും.


ALSO READ : Vallikunnam Suchithra Suicide: വള്ളികുന്നത്ത് 19കാരി തൂങ്ങി മരിച്ച സംഭവത്തിൽ സത്രീധന പീഢനത്തിന് പോലീസ് കേസെടുത്തു


അറസ്റ്റിലായ വിഷ്ണുവിന്റെ മാതാപിതാക്കൾ സുചിത്രയോട് കൂടുൽ സ്ത്രീധന വേണമെന്ന് പറഞ്ഞ് ആവശ്യപ്പെട്ട് മാനസികാമായി പീഡിപ്പിച്ചിരുന്നു. ഇതെ തുടർന്നാണ് യുവതി ആത്മഹത്യ ചെയ്തെന്ന് ചെങ്ങന്നൂർ ഡിവൈഎസ്പി ആർ. ജോസ് പറഞ്ഞു. 


ALSO READ : Alappuzha Vallikunnam Suicide : ആലപ്പുഴയിൽ 19 വയസുകാരിയെ ഭർത്താവിന്റെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി


ജൂൺ 22നാണ് സുചിത്രയെ ഭർത്താവിന്റെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണം നടക്കുമ്പോൾ ഉത്തമനും സുലോചനയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. 


ALSO READ : Alappuzha Suchitra Suicide Case : മകൾക്ക് നേരെ സ്ത്രീധന പീഡനം ഉണ്ടായിരുന്നതായി മാതാപിതാക്കൾ ആരോപിച്ചു


മാർച്ച് 21നായിരുന്നു വിഷ്ണുവിന്റെയും സുചിത്രയുടേയും വിവാഹം. സൈനികനായ വിഷ്ണു മേയിൽ ജോലി സ്ഥലമായ ഉത്തരഖണ്ഡിലേക്ക് മടങ്ങിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.