Vismaya Death Case : വിസ്മയ കേസിൽ FIR റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള കിരൺ കുമാറിന്‍റെ ഹർജി ഇന്ന് കോടതി വീണ്ടും പരിഗണിക്കും
Vismaya Case FIR റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് പ്രതി കിരൺ കുമാർ നൽകിയ ഹർജ്ജി ഇന്ന് ഹൈക്കോടതി (High Court) വീണ്ടും പരിഗണിക്കും. സ്ത്രീധന പീഡന മരണ കേസ് നിലനിൽക്കില്ലെന്ന് വാദിച്ച് കൊണ്ടായിരുന്നു പ്രതി കിരൺ കുമാർ ഹർജ്ജി സമർപ്പിച്ചിരിക്കുന്നത്.
Kochi : വിസ്മയ കേസിൽ (Vismaya Case) FIR റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് പ്രതി കിരൺ കുമാർ നൽകിയ ഹർജ്ജി ഇന്ന് ഹൈക്കോടതി (High Court) വീണ്ടും പരിഗണിക്കും. സ്ത്രീധന പീഡന മരണ കേസ് നിലനിൽക്കില്ലെന്ന് വാദിച്ച് കൊണ്ടായിരുന്നു പ്രതി കിരൺ കുമാർ ഹർജ്ജി സമർപ്പിച്ചിരിക്കുന്നത്. കൂടാതെ കേസ് തനിക്കെതിരെ കെട്ടിചമച്ചതാണെന്നും കൂടി പ്രതി ഹർജ്ജിയിൽ പറഞ്ഞിട്ടുണ്ട്.
ഇതുകൂടാതെ കേസിന്റെ അന്വേഷണം സ്റ്റേ ചെയ്യണമെന്നും കിരൺ കുമാർ (Kiran Kumar) ഹര്ജിയില് ആവശ്യപ്പെട്ടിട്ടുണ്ട്. മുമ്പ് നടന്ന ചില പ്രശ്നനങ്ങളുടെ പേരിലാണ് തന്റെ പേരിൽ കുറ്റം ചുമത്തുന്നതെന്ന് ഹർജിയിൽ കിരൺ പറഞ്ഞിട്ടുണ്ട്. ഹർജിയിൽ പരിഹാരം ഉണ്ടാകുന്നത് വരെ കേസിന്റെ അന്വേഷണവും സ്റ്റേ ചെയ്യണമെന്ന്നാണ് കിരണിന്റെ ആവശ്യം.
ALSO READ : Vismaya Suicide Case: ഭർത്താവ് കിരൺ കസ്റ്റഡിയിൽ; പൊലീസ് ചോദ്യം ചെയ്യുന്നു
ഈ ഹർജി നേരത്തെ കോടതി പരിഗണിച്ചപ്പോൾ പൊലീസിന്റെ നിലപാടി അറിയിക്കാൻ കോടതി നിർദേശിച്ചിരുന്നു. കേസിൽ സ്ത്രീധന പീജന മരണക്കുറ്റം നിലനിൽക്കുമോ എന്നാണ് പൊലീസ് നിലപാട് അറിയിക്കേണ്ടതെന്നാണ് കോടതി നൽകിയ നിർദേശം.
വിസ്മയയെ വിവാഹത്തിന് ശേഷം അഞ്ച് തവണ മർദ്ദിച്ചിരുവെന്ന് കിരൺ മൊഴി നൽകിയിരുന്നു.എന്നാല്‍, വിസ്മയ മരിച്ച ദിവസം മർദ്ദനമുണ്ടായിട്ടില്ലെന്നും കിരൺ മൊഴി നൽകിയിട്ടുണ്ട്. കിരണിനെ ശാസ്താംനടയിലെ വീട്ടിൽ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ചോദ്യങ്ങളോടെല്ലാം നിർവികാരമായി ആണ് കിരൺ പ്രതികരിച്ചതെന്നനാണ് റിപ്പോർട്ടുകൾ പറയുന്നത്.
ALSO READ : Kirankumar: കിരൺ കുമാറിനെ സസ്പെൻറ് ചെയ്തു
അതുകൂടാതെ, മദ്യപിച്ചാൽ കിരൺ കുമാറിന്‍റെ സ്വഭാവത്തിനുണ്ടാകുന്ന മാറ്റത്തെ കുറിച്ച് പോലീസ് മനശാസ്ത്രജ്ഞരുടെ അഭിപ്രായവും തേടിയിട്ടുണ്ട്. വിസ്മയുടെ സുഹൃത്തുക്കളുടേയും ചില ബന്ധുക്കളുടേയും രഹസ്യമൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്.
ALSO READ : Breaking: കൊല്ലത്ത് യുവതിയെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
വിസ്മയയുടേത് ആത്മഹത്യയെന്ന് സൂചന നൽകുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചു വെങ്കിലും കൊലപാതകമോ അതോ ആത്മഹത്യയോ എന്ന അന്തിമ നിഗമനത്തിലേക്ക് പോലീസ് ഇനിയും എത്തിയിട്ടില്ല. 90 ദിവസത്തിനകം കുറ്റപത്രം നൽകിയില്ലെങ്കിൽ കിരൺ ജാമ്യം നേടി പുറത്തിറങ്ങാനുള്ള സാധ്യത കണക്കിലെടുത്ത് ഈ സമയപരിധിക്കകം തന്നെ കുറ്റപത്രം സമർപ്പിക്കണമെന്ന് ഐജി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. കിരണിന് കോവിഡ് ബാധിച്ചിരുന്നതിനാല്‍ അന്വേഷണത്തിന് തടസ്സം നേരിട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...