Kollam : വിസ്മയയെ (Vismaya) മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ അറസ്റ്റിലായ വിസ്മയയുടെ ഭർത്താവ് കിരൺ കുമാറിന് കോവിഡ് (Covid 19) രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് വിസ്മയയുടെ നിലമേലിൽ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്താനിരുന്ന സാഹചര്യത്തിലാണ് കിരണിന്റെ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ബുധനാഴ്ച്ച കിരൺ കുമാറിന്റെ (Kiran Kumar) കസ്റ്റഡി തീരാനിരിക്കുകയാണ്.   ഇനി കിരൺ കുമാറിനെ രണ്ടാഴ്ചയ്ക്ക് ശേഷം പൊലീസിന് കസ്റ്റഡിയിൽ ലഭിക്കും. ഈ സഹചര്യത്തിൽ കേസിന്റെ തുടർനടപടികളും വൈകാൻ സാധ്യതയുണ്ട്. കൂടാതെ പ്രതിയെ ചോദ്യം ചെയ്യുകയും തെളിവെടുപ്പ് നടത്തുകയും ചെയ്‌ത ഉദ്യോഗസ്ഥരും നിരീക്ഷണത്തിൽ പ്രവേശിച്ചു.


ALSO READ: Vismaya Death Case : വിസ്മയയുടെ മരണ രംഗങ്ങൾ അന്വേഷണ സംഘം ഡമ്മി ഉപയോഗിച്ച് പുനഃരാവിഷ്കരിച്ചു


കിരൺ കുമാറിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഡമ്മി ഉപയോഗിച്ച് രംഗങ്ങൾ പുനഃരാവിഷ്കരിച്ചാണ് പൊലീസ് (Kerala Police) വീട്ടിൽ തെളിവെടുപ്പ് നടത്തിയത്. വിസ്മയ തൂങ്ങി നിൽക്കുന്നതും ഇതിന് ശേഷം പ്രതിയായ കിരൺ കുമാർ  ചെയ്ത കാര്യങ്ങളാണ് പൊലീസ് പുനഃരാവിഷ്കരിച്ചത്. 


ALSO READ: Vismaya Death Case : വിസ്മയയെ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ കുറ്റപത്രം 90 ദിവസത്തിനകം സമർപ്പിക്കും


ശുചിമുറിയുടെ വാതിൽ ചവിട്ടി തുറന്ന് കയറിയതും അതിന് ശേഷം സംഭവിച്ച കാര്യങ്ങളാണ് കിരൺ കുമാർ പൊലീസിന്റെ മുമ്പിൽ ഒരു പ്രാവിശ്യം കൂടി കാണിച്ചത്. അന്വേഷണ ഉദ്യോഗസ്ഥർക്ക് പുറമെ പൊലീസ് സർജനും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.


ALSO READ: Vismaya Death Case : വിസ്മയ കേസിൽ കിരണിന്റെ സഹോദരി ഭര്‍ത്താവിനെ ചോദ്യം ചെയ്യും


വീട്ടിൽ തെളിവെടുപ്പ് നടത്തിയതിന് പുറമെ കിരൺ കുമാറിനെ പോരുവഴിയിലെ എസ്ബിഐ ബാങ്കിലെത്തിച്ചും പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. വിസ്മയുടെ സ്വർണം ഈ ബാങ്കിലെ ലോക്കറിലായിരുന്നു സുക്ഷിച്ചിരുന്നത്. 


വിവാഹം നടന്ന് ഒരാഴ്ചയ്ക്ക് ശേഷം വിസ്മയും ഭാർത്താവും ഒരുമിച്ചെത്തിയാണ് സ്വർണം ലോക്കറിൽ നിക്ഷേപിച്ചത്. എന്നാൽ അതിന് ശേഷം പിന്നീട് ലോക്കറിൽ നിന്ന് സ്വർണം എടുത്തിട്ടില്ലയെന്ന് ബാങ്ക് അധികൃതർ പൊലീസിനെ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


 

 


android Link - https://bit.ly/3b0IeqA


ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക