Vismaya Death Case : വിസ്മയ കേസിൽ കിരണിന്റെ സഹോദരി ഭര്‍ത്താവിനെ ചോദ്യം ചെയ്യും

നേരത്തെ  കേസിൽ ഭർതൃസഹോദരിക്കെതിരെ ആരോപണവുമായി വിസ്മയയുടെ അച്ഛൻ ത്രിവിക്രമനും ബന്ധുക്കളും രംഗത്തെത്തിയിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Jun 25, 2021, 10:58 AM IST
  • നേരത്തെ കേസിൽ ഭർതൃസഹോദരിക്കെതിരെ ആരോപണവുമായി വിസ്മയയുടെ അച്ഛൻ ത്രിവിക്രമനും ബന്ധുക്കളും രംഗത്തെത്തിയിരുന്നു.
  • സഹോദരിയുടെ വീട്ടിൽ പോയി വരുമ്പോൾ കിരണിന്റെ ഭാഗത്ത് നിന്നുള്ള ആക്രമണങ്ങൾ വർധിച്ചിരുന്നു എന്നാണ് ബന്ധുക്കൾ ആരോപിച്ചിരുന്നത്.
  • കൂടാതെ പോസ്റ്റുമോര്‍ട്ടം (Postmortem) നടത്തിയ ഡോക്ടർമാരുടെയും മൊഴി ഇന്ന് രേഖപ്പെടുത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
  • പ്രതി കിരൺകുമാറിനെ (Kiran Kumar) കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് ഇന്ന് അപേക്ഷ നൽകിയേക്കും
Vismaya Death Case : വിസ്മയ കേസിൽ കിരണിന്റെ സഹോദരി ഭര്‍ത്താവിനെ ചോദ്യം ചെയ്യും

Kollam : വിസ്മയ തൂങ്ങി മരിച്ച (Vismaya Death Case) സംഭവത്തിൽ കിരണിന്റെ സഹോദരി ഭർത്താവിനെയും ചോദ്യം ചെയ്യും. നേരത്തെ  കേസിൽ ഭർതൃസഹോദരിക്കെതിരെ ആരോപണവുമായി വിസ്മയയുടെ അച്ഛൻ ത്രിവിക്രമനും ബന്ധുക്കളും രംഗത്തെത്തിയിരുന്നു. സഹോദരിയുടെ വീട്ടിൽ പോയി വരുമ്പോൾ കിരണിന്റെ ഭാഗത്ത് നിന്നുള്ള ആക്രമണങ്ങൾ വർധിച്ചിരുന്നു എന്നാണ് ബന്ധുക്കൾ ആരോപിച്ചിരുന്നത്.

കൂടാതെ പോസ്റ്റുമോര്‍ട്ടം (Postmortem) നടത്തിയ ഡോക്ടർമാരുടെയും മൊഴി ഇന്ന് രേഖപ്പെടുത്തുമെന്ന് അറിയിച്ചിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം നടത്തിയ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൂന്ന് ഡോക്ടർമാരുടെയും കൂടാതെ ഫോറെൻസിന് ഡയറക്റ്ററുടെയും മൊഴി രേഖപ്പെടുത്തുമെന്നാണ് അറിയിച്ചത്.

ALSO READ: Vismaya Death Case : വിസ്മയ തൂങ്ങി മരിച്ച കേസിൽ പ്രതി കിരണിനെ കസ്റ്റഡിയിൽ വാങ്ങാൻ ഇന്ന് അപേക്ഷ നൽകും

ശുചിമുറിൽ വിസ്മയ ടർക്കി കഴുത്തിൽ മുറുക്കി മരിച്ചുവെന്നാണ് പറയുന്നത്. എന്നാൽ വിസ്മയ ആത്മഹത്യ ചെയ്തതാണോ അതോ ഇത് ആരെങ്കിലും കെട്ടി തൂകിയതാണോ തുടങ്ങിയ വിവരങ്ങൾ ഇന്ന് അന്വേഷിക്കും. കൂടാതെ വിസ്മയയുടെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും അയൽക്കാരുടെയും മൊഴി രേഖപ്പെടുത്തിയിട്ടുമുണ്ട്.

ALSO READ: Vismaya death case: ഭർത്താവ് കിരൺ കുമാറിന്റെ Bank account മരവിപ്പിച്ചു

   പ്രതി കിരൺകുമാറിനെ (Kiran Kumar)  കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ ലഭിക്കാൻ  പൊലീസ് ഇന്ന് അപേക്ഷ നൽകിയേക്കും. റിപ്പോർട്ടുകൾ അനുസരിച്ച്  ശാസ്താംകോട്ട കോടതിയിലാണ് കസ്റ്റഡിയ്ക്കായി അപേക്ഷ സമർപ്പിക്കുന്നത്. വിസ്മയ മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ഭർത്താവ് കിരൺ കുമാറിന്റെയും ബന്ധുക്കളുടെയും മൊബൈൽ  ഫോൺ വിളികളുടെ വിശദാംശങ്ങളും ശേഖരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ALSO READ: Vismaya Suicide Case : വിസ്മയ തൂങ്ങി മരിച്ച സംഭവത്തിൽ കൂടുതൽ ചോദ്യം ചെയ്യലിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങും

അതേസമയം മരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയയുടെ വീട് ഇന്ന് സന്ദർശിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അറിയിച്ചിട്ടുണ്ട്. വിസ്മയയുടെ ഭ‍ർത്താവ് കിരണിന്റെ ബാങ്ക് അക്കൗണ്ട് ഇന്നലെ മരവിപ്പിച്ചിരുന്നു. വിസ്മയയുടെ സ്വർണം സൂക്ഷിച്ചിരുന്ന ലോക്കറും മുദ്രവച്ചു. സ്ത്രീധനമായി (Dowry) നൽകിയ കാറും സ്വർണവും തൊണ്ടിമുതലായി പരിഗണിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News