വയനാട്: മൂലങ്കാവ് സ്കൂളിൽ വിദ്യാർഥിക്ക് മർദനമേറ്റ സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് റിപ്പോർട്ട് തേടി. പ്രധാന അധ്യാപികയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി ഉണ്ടാകുമെന്ന് ഡിഡിഇ ശശീന്ദ്രവ്യാസ് അറിയിച്ചു. അതിനിടയിൽ പരാതിയിൽ മന്ത്രി വി ശിവൻകുട്ടി അന്വേഷണത്തിന് ഉത്തരവിട്ടു. 


COMMERCIAL BREAK
SCROLL TO CONTINUE READING

വെള്ളിയാഴ്ച ഉച്ചയോടെയാണ് സുൽത്താൻ ബത്തേരി മൂലങ്കാവ് സർക്കാർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ശബരിനാഥന് ക്രൂര മർദനമേറ്റത്. കത്രിക കൊണ്ടുള്ള ആക്രമണത്തിൽ മുഖത്തും നെഞ്ചിലും തലക്കും പരിക്കേറ്റ വിദ്യാർഥി കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ 9,10 ക്ലാസുകളിലെ അഞ്ച് വിദ്യാർത്ഥികളെ സ്കൂൾ അധികൃതർ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഡിഡിഇ ശശീന്ദ്രവ്യാസ് പ്രധാനാധ്യാപികയോട് വിശദീകരണം തേടിയത്.


Also Read: Crime News: പരിചയപ്പെടാനെന്ന് പറഞ്ഞ് വിളിച്ചു, പിന്നാലെ കത്രിക കൊണ്ട് ആക്രമണം; റാ​ഗിങ്ങിൽ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം, സംഭവം വയനാട്ടിൽ


 


ഇന്ന് രാവിലെ സുൽത്താൻബത്തേരി പോലീസും സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. ആക്രമിച്ചത് ആരെന്ന് കണ്ടാൽ അറിയാമെന്നാണ് വിദ്യാർത്ഥി പോലീസിന് നൽകിയ മൊഴി.


അതിനിടയിൽ വകുപ്പുതല അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ - അക്കാഡമിക്സ് എ അബൂബക്കറിനെ മന്ത്രി വി ശിവൻകുട്ടി ചുമതലപ്പെടുത്തിയിട്ടുണ്ട്. വയനാട് വിദ്യാഭ്യാസ ഉപഡയറക്ടറോട് സംഭവ സ്ഥലം സന്ദർശിക്കാനും ഇരയായ കുട്ടിയേയും രക്ഷിതാക്കളെയും നേരിൽ കാണാനും മന്ത്രി നിർദേശം നൽകി. വയനാട് എസ് പി യുമായി മന്ത്രി ഫോണിൽ ആശയവിനിമയം നടത്തി. വിദ്യാർത്ഥിയുടെ അമ്മയെയും സ്കൂൾ പി ടി എ പ്രസിഡന്റിനെയും മന്ത്രി ഫോണിൽ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു. റാഗിംഗ് ഒരു കാരണവശാലും ക്യാമ്പസിൽ അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.


വയനാട് അമ്പലവയൽ സ്വദേശികളായ ബിനേഷ്കുമാർ - സ്മിത ദമ്പതികളുടെ മകൻ ശബരീനാഥ് നേരത്തെ മറ്റൊരു സ്കൂളിലായിരുന്നു പഠിച്ചിരുന്നത്. ഈ അധ്യയന വർഷം മുതൽ മൂലങ്കാവ് സർക്കാർ സ്കൂളിലേക്ക് മാറിയ ശബരീനാഥിനെ പരിചയപ്പെടാൻ എന്ന പേരിൽ വിളിച്ചിറക്കി കൊണ്ടുപോയവരാണ് വിദ്യാർഥിയെ ക്രൂരമർദനത്തിനിരയാക്കിയത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.