വയനാട്: റാഗിങ്ങിൻ്റെ പേരിൽ വീണ്ടും വിദ്യാർഥിക്ക് ക്രൂര മർദനം. സുൽത്താൻ ബത്തേരി മൂലങ്കാവ് സർക്കാർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ശബരിനാഥനാണ് പരിക്കേറ്റത്. കത്രിക കൊണ്ടുള്ള ആക്രമണത്തിൽ മുഖത്തും നെഞ്ചിലും തലക്കും പരിക്കേറ്റ വിദ്യാർഥിയെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ 9 , 10 ക്ലാസുകളിലെ അഞ്ച് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു.
വയനാട് അമ്പലവയൽ സ്വദേശികളായ ബിനേഷ്കുമാർ - സ്മിത ദമ്പതികളുടെ മകൻ ശബരിനാഥാണ് സ്കൂളിൽ ക്രൂര മർദനത്തിനിരയായത്. നേരത്തെ മറ്റൊരു സ്കൂളിൽ പഠിച്ചിരുന്ന ശബരിനാഥ് ഈ അധ്യയന വർഷം മുതലാണ് മൂലങ്കാവ് സർക്കാർ സ്കൂളിലേക്ക് മാറിയത്. ശബരിനാഥിനെ പരിചയപ്പെടാൻ എന്ന പേരിൽ വിളിച്ചിറക്കി കൊണ്ടുപോയവർ കത്രിക ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥിയെ നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്യിക്കാൻ ശ്രമമുണ്ടായതായും കുടുംബം ആരോപിച്ചു.
Also Read: Pinarayi Vijayan: പുരോഹിതന്മാരുടെ ഇടയിലും ചിലപ്പോൾ ചില വിവരദോഷികൾ ഉണ്ടാകും: മുഖ്യമന്ത്രി
പരാതിയെ തുടർന്ന് സ്ഥലത്തെത്തിയ സുൽത്താൻ ബത്തേരി പോലീസ് വിവരങ്ങൾ ശേഖരിച്ചു. വിദ്യാർഥിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് രജിസ്റ്റർ ചെയ്യുമെന്ന് പോലീസ് അറിയിച്ചു. പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ അഞ്ച് വിദ്യാർത്ഥികളെ സ്കൂൾ അധികൃതർ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു. 9 , 10 ക്ലാസുകളിലെ വിദ്യാർത്ഥികളെയാണ് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ കൂടുതൽ വിദ്യാർത്ഥികൾക്ക് പങ്കുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്നും കുറ്റക്കാരെ ഒരു നിലക്കും സംരക്ഷിക്കില്ലെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy