തൃശൂരിൽ അപകടത്തിൽ പെട്ട കാറിൽ ആയുധം കണ്ടെത്തിയ സംഭവത്തിൽ സംഘമെത്തിയത് ക്വട്ടേഷന്‍
കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ട കാറിൽ നിന്നും ആയുധം കണ്ടെത്തിയ സംഭവത്തിൽ ഒമ്പത് പേരെ ചേര്‍പ്പ് പോലീസ് അറസ്റ്റ് ചെയ്തു.
തൃശൂർ: തൃശൂരിൽ അപകടത്തിൽ പെട്ട കാറിൽ ആയുധം കണ്ടെത്തിയ സംഭവത്തിൽ സംഘമെത്തിയത് ക്വട്ടേഷനുമായി എന്ന് പോലീസ്. തൃശ്ശൂർ വെങ്ങിണിശ്ശേരി സ്വദേശി ഗീവറിനെയും സുഹൃത്തിനേയും വധിക്കാൻ ആണ് സംഘമെത്തിയത്. കൊലക്കേസിൽ സാക്ഷിമൊഴി നൽകുന്നത് സംബന്ധിച്ച തർക്കമാണ് സംഭവങ്ങളുടെ തുടക്കം.
കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ട കാറിൽ നിന്നും ആയുധം കണ്ടെത്തിയ സംഭവത്തിൽ ഒമ്പത് പേരെ ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം സ്വദേശികളായ ലിപിൻ, ബിബിൻ , അച്ചു സന്തോഷ് , നിക്കോളാസ്, അലക്സ് , നിഖിൽ ദാസ്, തൃശൂർ ചേർപ്പ് സ്വദേശികളായ ജിനു ജോസ്, മിജോ ജോസ്, സജൽ എന്നിവരെയാണ് പോലീസ് അറസ്റ് ചെയ്തത്.
Read Also: ഭർത്യഗൃഹത്തിലെ പീഡനം:യുവതിയുടെ ആത്മഹത്യയിൽ പോലീസിന് ഒളിച്ചുകളി
ചെവ്വൂർ സ്വദേശികളും സഹോദരങ്ങളും ആയ മിജോയും ജിനുവും നേരത്തെ ഒരു കൊലപാതകത്തിന് സാക്ഷികളായിരുന്നു. ഈ കേസിൽ സാക്ഷിമൊഴി നൽകരുതെന്ന് ആവശ്യപ്പെട്ട് വെങ്ങിണിശ്ശേരി സ്വദേശി ഗീവറും സുഹൃത്തും ഇരുവരെയും ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പ്രതികാരമായി ഗീവറിനെ വധിക്കാൻ കോട്ടയത്തെ സംഘത്തെ വിളിച്ചുവരുത്തി ഇരുവരും കൊട്ടേഷൻ നൽകുകയായിരുന്നു.
തൃശ്ശൂരിൽ എത്തിയ അന്നുതന്നെ ഇവർ സഞ്ചരിച്ച വാഹനം വെങ്ങിണിശ്ശേരിയിൽ ലോറിയുമായി കൂട്ടിയിടിച്ചു. പ്രതികൾ വാഹനം ഉപേക്ഷിച്ചു പോയെങ്കിലും നാട്ടുകാർ അറിയിച്ചതിനെ തുടർന്നു പൊലീസ് എത്തി കാറിൽ നിന്നും വടിവാൾ കണ്ടെടുത്തു. മറ്റൊരു കാറിൽ രക്ഷപെട്ട പ്രതികൾക്കായി പോലീസ് വ്യാപക തെരച്ചിൽ ആരംഭിച്ചു.
രക്ഷപ്പെട്ടവർക്കായി നടത്തിയ വ്യാപക തിരച്ചിലിനൊടുവിൽ ചെവ്വൂരിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന വാഹനം കണ്ടെത്തി. വാഹനത്തെ പിന്തുടർന്ന് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും സംഘം ഇത് കൂട്ടാക്കിയില്ല. പിന്നാലെ വാഹനത്തെ മറികടന്ന് പോലീസ് ജീപ്പ് കുറുകെയിട്ട് തടയാൻ ശ്രമിച്ചെങ്കിലും കാറിലുണ്ടായിരുന്നവർ കാർ ഇടിച്ചു കയറ്റുകയായിരുന്നു.
ഇറങ്ങിയോടിയവരെ പോലീസ് പിന്തുടർന്ന് പിടികൂടി. ഒരാളെ കാർ സഹിതം കസ്റ്റഡിയിൽ എടുത്തു. പ്രതികൾക്ക് കഞ്ചാവ് മാഫിയ സംഘങ്ങളുമായി ബന്ധമുണ്ടെന്നും പോലീസ് പറഞ്ഞു. പുകവലിക്കുന്നതിന് ഉപയോഗിക്കുന്ന ഹുക്ക പോലുള്ള ഉപകരണവും മറ്റും പിടികൂടിയ കാറിൽ നിന്ന് പോലീസ് കണ്ടെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...