ഭർത്യഗൃഹത്തിലെ പീഡനം:യുവതിയുടെ ആത്മഹത്യയിൽ പോലീസിന് ഒളിച്ചുകളി

പോലീസ് സുവ്യയുടെ ഭര്‍തൃവീട്ടുകാരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നു എന്നാണ് ആക്ഷേപം

Written by - Zee Malayalam News Desk | Last Updated : Apr 21, 2022, 02:14 PM IST
  • പീഡനം സഹിക്കവയ്യാതെ ആത്മമഹത്യ ചെയ്യുന്നു എന്ന ശബ്ദ സദ്ദേശം ബന്ധുവിനയച്ച ശേഷമായിരുന്നു ആത്മഹത്യ
  • ഭര്‍തൃവീട്ടുകാരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നു എന്ന ആക്ഷേപം ശക്തമാവുകയാണ്
  • ശബ്ദ സന്ദേശത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ ഗാര്‍ഹിക പീഡന നിയമം ചുമത്താമോ എന്ന ആശയങ്കയിലാണ് പോലീസ്
ഭർത്യഗൃഹത്തിലെ പീഡനം:യുവതിയുടെ ആത്മഹത്യയിൽ പോലീസിന് ഒളിച്ചുകളി

കൊല്ലം കിഴക്കേ കല്ലടയില്‍ ഭര്‍തൃ ഗൃഹത്തിലെ മാനസിക പീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബന്ധുക്കളുടെയും അയല്‍വാസികളുടെയും മൊഴി ശേഖരിച്ചു. എഴുകോണ്‍ കടയ്‌ക്കോട് സ്വദേശി കെ.സുഗതന്റെ  മകള്‍  സുവ്യ എ.എസ് ആണ് ആത്മഹത്യ ചെയ്തത്. ഇതേ സമയം പോലീസ് സുവ്യയുടെ ഭര്‍തൃവീട്ടുകാരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നു എന്ന ആക്ഷേപം ശക്തമാവുകയാണ്.    

എഴുകോണ്‍ സ്വദേശിനിയായ സുവ്യ ഞായറാഴ്ച രാവിലെയാണ് കിഴക്കേ കല്ലടയിലെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ചത്. പീഡനം സഹിക്കവയ്യാതെ ആത്മമഹത്യ ചെയ്യുന്നു എന്ന ശബ്ദ സദ്ദേശം ബന്ധുവിനയച്ച ശേഷമായിരുന്നു  ആത്മഹത്യ. സുവ്യയുടെ സഹോദരന്റെയും  മകന്റെയും ഉള്‍പ്പെടെ പതിമൂന്ന് ബന്ധുക്കളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി.  സുവ്യയുടെ ആറുവയസുള്ളമകനും അമ്മ മാനസികപീഡനം നേരിട്ടിരുന്നതായി മൊഴി നല്‍കിയിട്ടുണ്ട്.എന്നാല്‍ ഇതുവരെയും പോലീസ് സുവ്യയുടെ ഭര്‍ത്താവ് അജയകുമാറിനോ അമ്മ വിജയമ്മയ്‌ക്കോ എതിരെ കേസെടുക്കാന്‍ തയാറായിട്ടില്ല.  

Read also: Palakkad Sreenivasan Murder : പാലക്കാട് ശ്രീനിവാസൻ കൊലപാതകം; നാല് പേരെ പിടികൂടി, അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

സുവ്യയുടെ ഭര്‍ത്താവിനും ഭര്‍തൃ ബന്ധുക്കള്‍ക്കുമെതിരെ കേസെടുക്കുന്ന കാര്യത്തില്‍  നിയമോപദേശം തേടിയിരിക്കുകയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.  ശബ്ദ സന്ദേശത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ ഗാര്‍ഹിക പീഡന നിയമം ഉള്‍പ്പെടെയുളള വകുപ്പുകള്‍ ചുമത്താമോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടെന്നാണ് പോലീസ് ഭാഷ്യം. എന്നാല്‍ അജയകുമാറിന്റെയും കുടുംബത്തിനെറയും സി.പി.എം ബന്ധമാണ് പോലീസിന്റെ ഈ നിലപാടിന് പിന്നിലെന്നാണ് ആക്ഷേപം ഉയരുന്നത്.  ഭര്‍തൃഗൃഹത്തില്‍ സുവ്യ നേരിട്ട പീഡനങ്ങളെ പറ്റി കൊല്ലം റൂറല്‍ എസ് പിയ്ക്കും കുടുംബം പരാതി നല്‍കിയിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News