Palakkad Sreenivasan Murder : പാലക്കാട് ശ്രീനിവാസൻ കൊലപാതകം; നാല് പേരെ പിടികൂടി, അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

റിസ്വാൻ, സഹദ്, ബിലാൽ, റിയാസ് ഖാൻ എന്നിവരെയാണ് പിടികൂടിയതെന്ന് എഡിജിപി വിജയ് സാഖറെ അറിയിച്ചിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Apr 21, 2022, 01:18 PM IST
  • റിസ്വാൻ, സഹദ്, ബിലാൽ, റിയാസ് ഖാൻ എന്നിവരെയാണ് പിടികൂടിയതെന്ന് എഡിജിപി വിജയ് സാഖറെ അറിയിച്ചിട്ടുണ്ട്.
  • നിലവിൽ കസ്റ്റഡിയിലിരിക്കുന്ന നാല് പേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്നും എഡിജിപി വിജയ് സാഖറെ വ്യക്തമാക്കിയിട്ടുണ്ട്.
  • ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖാണ് കൊല്ലപ്പെട്ട ശ്രീനിവാസൻ.
  • നാല് പേർക്കും എതിരെ ഗൂഡാലോചന, കൃത്യം നടത്താൻ സഹായിച്ചു എന്നീ കുറ്റങ്ങളാണ് ചുമത്തുന്നത്
 Palakkad Sreenivasan Murder : പാലക്കാട് ശ്രീനിവാസൻ കൊലപാതകം; നാല് പേരെ പിടികൂടി, അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ നാല് പേരെ പിടികൂടി.  റിസ്വാൻ, സഹദ്, ബിലാൽ, റിയാസ് ഖാൻ എന്നിവരെയാണ് പിടികൂടിയതെന്ന് എഡിജിപി വിജയ് സാഖറെ അറിയിച്ചിട്ടുണ്ട്. നിലവിൽ കസ്റ്റഡിയിലിരിക്കുന്ന നാല് പേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്നും എഡിജിപി വിജയ് സാഖറെ വ്യക്തമാക്കിയിട്ടുണ്ട്. ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖാണ് കൊല്ലപ്പെട്ട ശ്രീനിവാസൻ.

നാല് പേർക്കും എതിരെ ഗൂഡാലോചന, കൃത്യം നടത്താൻ സഹായിച്ചു എന്നീ കുറ്റങ്ങളാണ് ചുമത്തുന്നത്. കേസിൽ ആകെ 16 പ്രതികൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഗൂഢാലോചനയിൽ കൂടുതൽ പേർ പങ്കെടുത്തിട്ടുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്. പൊലീസ് ഉദ്യോഗസ്ഥർ സുബൈർ കൊല്ലപ്പെട്ട ദിവസം പാലക്കാട് ജില്ലാ ആശുപത്രിയുടെ മോർച്ചറിക്ക് പിന്നിലിരുന്നാണ് ശ്രീനിവാസനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയത്.  കൊലയാളി സംഘത്തിന് വാഹനം നല്‍കിയവരാണ് ഇപ്പോൾ പിടിയിലായിരിക്കുന്നതെന്നാണ് സൂചന.

ALSO READ: Palakkad Subair Murder Case: മൂന്ന് ആർഎസ്എസ് -ബിജെപി പ്രവർത്തകർ അറസ്റ്റിൽ

 ശ്രീനിവാസനെ കൊലപ്പെടുത്തിയത് ആറംഗ സംഘമാണെന്ന് പൊലീസ് മുമ്പ് കണ്ടെത്തിയിരുന്നു. ശ്രീനിവാസന് മുമ്പ് മറ്റ് ആര്‍എസ്എസ് നേതാക്കളെയും പ്രതികള്‍ ലക്ഷ്യമിട്ടു നീക്കം നടത്തിയിരുന്നുവെന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ആരെയും പിടികൂടാൻ പൊലീസിന് ഇനിയും കഴിഞ്ഞിട്ടില്ല. ഇവരെ തിരിച്ചറിഞ്ഞുവെന്നും ഇവർ കേരളത്തിൽ തന്നെ ഉണ്ടെന്നുമാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്.

എന്നാൽ സുബൈർ വധത്തിന്റെ ഗൂഢാലോചനയെ കുറിച്ച് പൊലീസിന് കൂടുതൽ വിവരങ്ങൾ ഇനിയും ലഭിച്ചിട്ടില്ല. എന്നാൽ പ്രതികളെ മുമ്പ് തന്നെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ശരവൺ, ആറുമുഖൻ, രമേശ്‌ എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ രമേശ് മുന്‍പ് കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ ഉറ്റസുഹൃത്താണെന്നും റിപ്പോർട്ടുകളുണ്ട്.  ഇയാളാണ് സുബൈർ വധത്തിലെ സൂത്രധാരനെന്നാണ്  പോലീസ് പറയുന്നത്. സുബൈറിനെ കൊലപ്പെടുത്താനായി നടത്തിയ മൂന്നാം ശ്രമമാണിതെന്നും നേരത്തെ രണ്ടുവട്ടം പ്രതികൾ കൊലപാതക ശ്രമം നടത്തിയെങ്കിലും പൊലീസ് പട്രോളിം​ഗ് ഉണ്ടായതിനാൽ ശ്രമം ഉപേക്ഷിച്ചെന്നും പ്രതികൾ മൊഴി നൽകിയതായിട്ടാണ് റിപ്പോർട്ട്. 

ഇതിനിടയിൽ പാലക്കാട് പ്രഖ്യാപിച്ച നിരോധനാജ്ഞ ഏപ്രിൽ 24 വരെ തുടരുമെന്ന് ജില്ലാ കളക്‌ടർ അറിയിച്ചു.  വിഷുദിനത്തിലാണ് പാലക്കാട്ടെ രാഷ്ട്രീയ കൊലപാതകത്തിന് തുടക്കമിടുന്നത്.  എസ്ഡിപിഐ പ്രവർത്തകൻ സുബൈർ പള്ളിയിൽ നിന്നും മടങ്ങവെ അയാളെ പിതാവിന്റെ മുന്നിലിട്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു (Subair Murder Case).  ഇതിന്റെ വൈരാഗ്യമാണ് പിറ്റേ ദിവസം ആർഎസ്എസ് പ്രവർത്തകനായ ശ്രീനിവാസനെ കടയിൽ കയറി വെട്ടിക്കൊന്നത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News