Lucknow: സ്ത്രീധന പീഡനങ്ങളും, ഗാര്‍ഹിക പീഡനത്തെ തുടര്‍ന്നുള്ള  ആത്മഹത്യകളും കേരളത്തില്‍ തുടര്‍ക്കഥയാകുമ്പോള്‍ അങ്ങകലെ ഉത്തര്‍ പ്രദേശില്‍ നിന്നും  തികച്ചും വ്യത്യസ്തമായ വാര്‍ത്തകളാണ് പുറത്തുവരുന്നത്...


COMMERCIAL BREAK
SCROLL TO CONTINUE READING

വരന്‍റെ പ്രണയ ബന്ധം അറിഞ്ഞതിനെത്തുടര്‍ന്ന് വിവാഹദിവസം ഗൃഹപ്രവേശനത്തിന് തൊട്ടുമുന്‍പ് വരന്‍റെ കരണത്തടിച്ച് സ്വന്തം വീട്ടിലേയ്ക്ക് മടങ്ങിയ വധുവിന്‍റെ വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 


കണ്ണാടയില്ലാതെ വരന് വായിക്കാന്‍  സാധിക്കില്ലെന്നറിഞ്ഞ വധു വിവാഹം കഴിയ്ക്കാന്‍ വിസമ്മതിച്ച വാര്‍ത്തയും തുടര്‍ന്ന് നടന്ന സംഭവ വികാസങ്ങളും അടുത്തിടെയാണ് പുറത്തുവന്നത്.  അതും ഉത്തര്‍ പ്രദേശില്‍ നിന്നുതന്നെ.  


എന്നാല്‍, ഇപ്പോള്‍ മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്തയാണ്  ഉത്തര്‍ പ്രദേശില്‍ നിന്നും  റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.


ഭര്‍ത്താവിന്‍റെ  മൂന്നാം വിവാഹം തടയാന്‍ പഠിച്ച പണി പതിനെട്ടും പയറ്റിയ ഭാര്യ ഒടുക്കം ആ കടുംകൈ തന്നെ ചെയ്തു...  ഭര്‍ത്താവിന്‍റെ  ജനനേന്ദ്രിയം അങ്ങ് മുറിച്ചുമാറ്റി...!! 


ഉത്തര്‍ പ്രദേശിലെ  (Uttar Pradesh) മുസഫര്‍നഗര്‍ ഷികാര്‍പുര്‍ ഗ്രാമത്തിലെ 57കാരനായ വകീല്‍ അഹമ്മദാണ് വ്യാഴാഴ്ച വൈകിട്ട് കൊല്ലപ്പെട്ടത്.  മുസ്ലീം പുരോഹിതായ ഇയാള്‍ മൂന്നാം വിവാഹത്തിന്  തയ്യാറെടുത്തത്  ആദ്യ രണ്ടു ഭാര്യമാരും എതിര്‍ത്തിരുന്നു.  എന്നാല്‍, ഭാര്യമാരുടെ എതിര്‍പ്പ് അവഗണിച്ച് വിവാഹത്തിനൊരുങ്ങിയ പുരോഹിതന് ഒടുക്കം ജീവന്‍ നഷ്ടപ്പെട്ടു. 


മൂന്നാം  വിവാഹത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. രണ്ടാം ഭാര്യയായ ഹസ്രയാണ്  അഹമ്മദിനെ ആക്രമിച്ചത് എന്നാണ് റിപ്പോര്‍ട്ട്.


ഭര്‍ത്താവ് മൂന്നാമതും വിവാഹം കഴിക്കാന്‍ തീരുമാനിച്ചതോടെ പരസ്പരം വഴക്കുണ്ടായതായി ഹസ്ര പോലീസിനോട് പറഞ്ഞു. വഴക്കിന് ശേഷം ഉറങ്ങി കിടന്ന അഹമ്മദിനെ ഹസ്ര ആക്രമിക്കുകയായിരുന്നു. മൂര്‍ച്ചയേറിയ  കറിക്കത്തി (kitchen knife) ഉപയോഗിച്ച് ജനനേന്ദ്രിയം  മുറിച്ചുമാറ്റുകയായിരുന്നു. തുടര്‍ന്ന് രക്തം വാര്‍ന്നായിരുന്നു അഹമ്മദിന്‍റെ മരണം.


Also Read: Bride slaps Groom: വിവാഹം കഴിഞ്ഞ് ഭര്‍തൃഗൃഹത്തിലെത്തിയ മണവാട്ടി, വരന്‍റെ കരണത്ത് രണ്ട് പൊട്ടിച്ചു, പിന്നെ സ്വന്തം വീട്ടിലേയ്ക്ക് മടങ്ങി...!!


എന്നാല്‍, അഹമ്മദിന്‍റെ മരണം  സ്വഭാവിക മരണമാണെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ഹസ്രയുടെ ശ്രമം. ശവസംസ്കാരത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടെ സംശയം തോന്നിയ നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചതോടെ സംഭവം വെളിപ്പെടുകയായിരുന്നു. . 


Also Read: Kazhakkoottam Pocso Case: 16കാരിയെ പീഡിപ്പിച്ചു ഗർഭിണി ആക്കിയതായി പരാതി 


പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍  കുറ്റം സമ്മതിച്ച ഹസ്ര പ്രകോപനത്തിനുള്ള കാരണവും പോലീസിനോട് തുറന്നുപറഞ്ഞു. 


സംഭവത്തില്‍ ബോരക്‌ല പോലീസ്  കേസ് രജിസ്റ്റര്‍ ചെയ്തു. അഹമ്മദിന്‍റെ  മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചതായി സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍  (Station House Officer - SHO) നിതേന്ദ്ര സിംഗ് പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക