Bride slaps Groom: വിവാഹം കഴിഞ്ഞ് ഭര്‍തൃഗൃഹത്തിലെത്തിയ മണവാട്ടി, വരന്‍റെ കരണത്ത് രണ്ട് പൊട്ടിച്ചു, പിന്നെ സ്വന്തം വീട്ടിലേയ്ക്ക് മടങ്ങി...!!

താലിച്ചരട് കഴുത്ത് മുറുക്കുമ്പോഴും സഹിച്ചും ക്ഷമിച്ചും നിലകൊണ്ട്,  അവസാനം  മരണത്തെ പുല്‍കിയ  പെണ്‍കുട്ടികളുടെ വാര്‍ത്തകളാണ് അടുത്തിടെ നാം കേട്ടത്. എന്നാല്‍ അതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ഉത്തര്‍ പ്രദേശില്‍ നിന്നും പുറത്തുവരുന്നത്...

Written by - Zee Malayalam News Desk | Last Updated : Jun 24, 2021, 09:14 PM IST
  • ആഘോഷമായ വിവാഹം കഴിഞ്ഞ് വരന്‍റെ വീട്ടിലെത്തിയ മണവാട്ടി, നാട്ടുകാരുടെയും ബന്ധുക്കളുടെയും മുന്നില്‍ വച്ച്‌ പരസ്യമായി വരനെ തല്ലിയിട്ട് സ്വന്തം വീട്ടിലേയ്ക്ക് മടങ്ങി...!!
Bride slaps Groom: വിവാഹം കഴിഞ്ഞ്  ഭര്‍തൃഗൃഹത്തിലെത്തിയ  മണവാട്ടി, വരന്‍റെ കരണത്ത് രണ്ട് പൊട്ടിച്ചു, പിന്നെ  സ്വന്തം വീട്ടിലേയ്ക്ക് മടങ്ങി...!!

Lucknow: താലിച്ചരട് കഴുത്ത് മുറുക്കുമ്പോഴും സഹിച്ചും ക്ഷമിച്ചും നിലകൊണ്ട്,  അവസാനം  മരണത്തെ പുല്‍കിയ  പെണ്‍കുട്ടികളുടെ വാര്‍ത്തകളാണ് അടുത്തിടെ നാം കേട്ടത്. എന്നാല്‍ അതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ഉത്തര്‍ പ്രദേശില്‍ നിന്നും പുറത്തുവരുന്നത്...

ആഘോഷമായ വിവാഹം കഴിഞ്ഞ്  വരന്‍റെ വീട്ടിലെത്തിയ മണവാട്ടി,  നാട്ടുകാരുടെയും ബന്ധുക്കളുടെയും മുന്നില്‍ വച്ച്‌ പരസ്യമായി വരനെ തല്ലിയിട്ട് സ്വന്തം വീട്ടിലേയ്ക്ക് മടങ്ങി...!!   ഉത്തര്‍പ്രദേശിലെ ജോന്‍പൂര്‍  ജില്ലയിലെ ഖുത്തഹാന്‍ ബ്ലോക്കിലെ ലവായെന്‍ ഗ്രാമത്തിലാണ് ഈ സംഭവം നടന്നത്.

ഉത്തരേന്ത്യയിലെ വിവാഹങ്ങള്‍ക്ക് ചടങ്ങുകള്‍ ഏറെയാണ്‌. ദിവസങ്ങള്‍  നീണ്ടു നില്‍ക്കുന്ന ആഘോഷമാണ് വിവാഹം. രാത്രിയില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ നടന്ന വിവാഹ ചടങ്ങുകള്‍ക്ക് ശേഷം വധുവിനെയും കൂട്ടി വരനും കൂട്ടരും പുലര്‍ച്ചെ മടങ്ങുകയാണ് പതിവ്.  പുലര്‍ച്ചെയാണ് വധുവിന്‍റെ ഗൃഹപ്രവേശനം നടക്കുന്നത്.  

അത്തരത്തില്‍, വിവാഹശേഷം വധുവിനെയും കൂട്ടി സ്വന്തം വീട്ടിലേയ്ക്ക് മടങ്ങിയ വരന് സംഭവിച്ച ത് കണ്ട് നാട്ടുകാരും വീട്ടുകാരും അമ്പരന്നു.  വരന്‍റെവീട്ടുകാര്‍  വധുവിന്‍റെ ഗൃഹപ്രവേശനത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുമ്പോഴാണ് സംഭവം അരങ്ങേറുന്നത്. വധുവിന്‍റെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കാന്‍ വരന്‍റെ  ബന്ധുക്കളും നാട്ടുകാരും ഉള്‍പ്പെടെ  നിരവധിപേര്‍ എത്തിയിരുന്നു.

അപ്പോഴാണ് തികച്ചും അപതീക്ഷിതമായി ആ സംഭവം അരങ്ങേറിയത്. കാറില്‍  നിന്നിറങ്ങിയ വധു,  മണവാളന്‍റെ കരണത്ത് രണ്ട് പൊട്ടിച്ചു,...!!   അപ്രതീക്ഷിതമായി കിട്ടിയ കരണത്തടിയില്‍ വരന്‍ എന്തായാലും  പകച്ചുപോയി. ബന്ധുക്കളും അന്ധാളിച്ചു നിന്നുപോയി.. എന്നാല്‍, ഈ  സമയം ഒന്നും സംഭവിക്കാത്ത മട്ടില്‍  വിവാഹവസ്ത്രവും മാറി  സാധാരണ വസ്ത്രം ധരിച്ച്‌  മണവാട്ടി സ്വന്തം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു...!! ഇതെല്ലം വളരെ പെട്ടെന്നാണ് സംഭവിച്ചത്.   

വധു ഇത്രമാത്രം  പ്രകോപിതയാവാനുള്ള കാരണം  ആര്‍ക്കും പിടികിട്ടിയില്ല...  പിന്നീട്  വധുവിന്‍റെയും വരന്‍റെയും വീട്ടുകാര്‍ ഇടപെട്ട് പ്രശ്‌നപരിഹാരത്തിനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.  എന്നാല്‍, ഇതെപ്പറ്റി പ്രതികരിയ്ക്കാന്‍ പെണ്‍കുട്ടി കൂട്ടാക്കിയിട്ടില്ല.  വരന്‍റെ പ്രണയബന്ധത്തെക്കുറിച്ച്‌ അറിഞ്ഞതാണ് പ്രകോപനത്തിന് കാരണമെന്നാണ് സൂചന. 

എന്തായാലും  മണവാളനെ അടിച്ചശേഷം മണവാട്ടി കടന്നുകളഞ്ഞ വാര്‍ത്ത‍  കാട്ടുതീ പോലെയാണ്  ഗ്രാമത്തില്‍  പരന്നത്.... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News